"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:திருவண்ணாமலை கோபுர தரிசனம்.JPG|thumb|[[തിരുവണ്ണാമലൈ|തിരുവണ്ണാമലയിലെ]] [[അണ്ണാമലൈയ്യർ ക്ഷേത്രം|അണ്ണാമലൈയ്യർ കോവിൽ]]]]
 
ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ [[തെക്കേ ഇന്ത്യ|ദക്ഷിണഭാരതത്തിൽ]] രൂപംകൊണ്ടുതുടങ്ങിയ ഒരു വാസ്തുശൈലിയാണ് '''ദ്രാവിഡ വാസ്തുവിദ്യ'''. തുടർന്ന് ഏതാണ്ട് ഒരായിരം വർഷത്തോളം ആ ശൈലി [[ദക്ഷിണേന്ത്യ|തെന്നിന്ത്യയുടെ]] വിവിധപ്രദേശങ്ങളിൽ വളർന്നു വികസിക്കുന്നുണ്ട്. സ്തൂപാകൃതിയിലുള്ള ക്ഷേത്രങ്ങൾ ([[കോവിൽ]]) ആണ് ദ്രാവിഡ വാസ്തുവിദ്യയിലെ പ്രധാന നിർമിതികൾ. കല്ലിൽ പണിതീർത്ത ഇത്തരം ക്ഷേത്രങ്ങൾ അലങ്കരിക്കാൻ നിരവധി ശിൽപങ്ങളും ഉപയോഗിച്ചിരുന്നു.
 
ഇന്ത്യൻവാസ്തുശാസ്ത്രത്തിന്റെ ചരിത്രം അന്വേഷിക്കുന്നവർ ഇന്നത്തെ [[തമിഴ് നാട്|തമിഴ്നാടിന്റെ]] ഹൃദയഭാഗങ്ങളിൽ വെച്ചാണ് ദ്രാവിഡ വാസ്തുവിദ്യ പ്രധാനമായും രൂപം കൊണ്ടതെന്ന് കണ്ടെത്തുന്നുണ്ട്. ദക്ഷിണ ഭാരതം ഭരിച്ച വിവിധ രാജവംശങ്ങളും സാമ്രാജ്യങ്ങളും ദ്രവിഡ വാസ്തുവിദ്യയുടെ പരിണാമത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. [[ചോള സാമ്രാജ്യം|ചോള]], [[ചേര സാമ്രാജ്യം|ചേര]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യ]], [[പല്ലവർ|പല്ലവ]], [[രാഷ്ട്രകൂടർ|രാഷ്ടകൂട]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യ]], [[ഹൊയ്സാല സാമ്രാജ്യം|ഹൊയ്സാല]], [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യങ്ങൾ]] ദ്രാവിഡവാസ്തുവിദ്യയുടെ വളർച്ചക്ക് കാലാകാലമായ് സ്തുത്യർഹമായ സംഭാവനകൾ നൽകിവന്നു. ഇന്ത്യയെ കൂടാതെ [[ശ്രീലങ്ക|ശ്രീലങ്കയുടെ]] വടക്കൻ പ്രദേശങ്ങളിലും, [[മാലി ദ്വീപ്|മാലി ദ്വീപിലും]], തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ദ്രാവിഡ വാസ്തുശൈലിയിളുള്ള നിർമിതികൾ കണ്ടുവരുന്നു. കംബോഡിയയിലെ [[അങ്കോർ വാട്ട്|അങ്കോർ വാട്ട് ക്ഷേത്രം]] പൂർവ ദ്രാവിഡ വാസ്തുശൈലി അനുവർത്തിക്കുന്ന ഒരു നിർമിതിയാണ്.
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്