"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 106.76.51.123 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 49.15.82.85 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 40:
 
{{Quote box|width=25em|align=right|bgcolor=#ACE1AF|quote="സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്" |source= ആത്മകഥയായ [[അഗ്നിച്ചിറകുകൾ|അഗ്നിച്ചിറകുകളിൽ]] നിന്നും ഒരു വാചകം<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]]</ref>}}
[[രാമനാഥപുരം ജില്ല|രാമനാഥപുരത്തെ]] ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു.എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. [[ഗണിതം]] ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ [[ഇംഗ്ലീഷ് ഭാഷ]] സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുംകണ്ടുപിടിത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു.<ref>[[#tpn10|പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്]]. പുറം. 15-16.അദ്ധ്യായം ഒന്ന്</ref> കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ നല്ല പങ്കു വഹിച്ചിട്ടുണ്ട്.
 
രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം [[തിരുച്ചിറപ്പള്ളി]] സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954-ൽ കലാം, ഈ കോളേജിൽ നിന്നും [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. 'ആകാശങ്ങളിൽ പറക്കുക' എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി [[മദ്രാസ്|മദ്രാസിലേക്കു]] പോയി.<ref>[[#tpn10|പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്]]. പുറം. 16</ref> അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു.<ref name=pib1>{{cite web|title=അബ്ദുൾ കലാം, ബയോ ഡാറ്റ|url=http://archive.is/AZ16I|publisher=പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ|accessdate=2013 നവംബർ 24}}</ref> വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു [[വിമാനം|വിമാനങ്ങൾ]] കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്.<ref>[[#tpn10|പ്രൈഡ് ഓഫ് നേഷൻ മഹേഷ് ശർമ്മ, പി.കെ.ദാസ്]]. പുറം. 16-17</ref> 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. വിമാനങ്ങളുടെ [[പൈലറ്റ്സ്|പൈലറ്റാവാനായിരുന്നു]] കലാമിനു ആഗ്രഹം. [[വ്യോമസേന|വ്യോമസേനയുടെ]] പൈലറ്റ് പരീക്ഷയിൽ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂവിൽ കലാമിൻെറ സ്ഥാനം ഒമ്പതാമതായിരുന്നു. <!--1963-64 കാലത്ത് യു.എസിലെ നാഷനൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിൽ പഠിതാവായിരുന്നു.{{അവലംബം}} -->
വരി 193:
==സ്മാരകങ്ങൾ==
===ഗൂഗിൾ അനുശോചനം===
കറുത്ത റിബൺ ധരിച്ചാണ്‌ എ.പി.ജെ.അബ്ദുൽ കലാമിന്റെ മരണത്തിന്‌ [[ഗൂഗിൾ]] അനുശോചനം നൽകിയത്.[[ഡൂഡിൽ|ഡൂഡിലിന്റെ]] മുകളിൽ കർസർ എത്തുമ്പോൾ ഇൻ മെമ്മറി ഓഫ് ഡോ.എ.പി.ജെ.അബ്ദുൽ കലാം എന്ന പോപ്പ് അപ്പും തെളിയും. സാധാരണ ഗതിയിൽ ഗൂഗിൾ [[സെർച്ച് എഞ്ചിൻ|സെർച്ച് എൻജിന്റെ]] ഹോം പേജിലെ ലോഗോയിൽ പരിഷ്കാരങ്ങൾ വരുത്തിയാണു ഡൂഡിൽ തയാറാക്കുന്നത്തയ്യാറാക്കുന്നത്. എന്നാൽ ലോഗോ പരിഷ്കരിക്കാതെ സെർച്ച് ബാറിനു താഴെ കറുത്ത റിബൺ കുത്തി വച്ച വ്യത്യസ്തമായ ഡൂഡിലാണ് ഗൂഗിൾ പുറത്തിറക്കിയത്<ref name=ndtv1>{{cite news | title = വിത് എ ബ്ലാക്ക് റിബ്ബൺ, ഗൂഗിൾ റിമംമ്പേഴ്സ് അബ്ദുൾ കലാം | url = http://web.archive.org/web/20160331175008/http://www.ndtv.com/india-news/google-pays-tribute-to-president-kalam-with-black-ribbon-1201886 | publisher = എൻ.ഡി.ടി.വി | date = 2015-07-30 | accessdate = 2013-03-31}} </ref><ref name=btoday1>{{cite news | title = ഗൂഗിൾ ട്രൈബ്യൂട്ട്സ് ടു മിസ്സൈൽ മാൻ അബ്ദുൾകലാം | url = http://web.archive.org/web/20160331175457/http://www.businesstoday.in/technology/internet/googles-black-ribbon-tribute-to-apj-abdul-kalam/story/222239.html | publisher = ബിസിനസ്സ് ടുഡേ | date = 2015-07-30 | accessdate = 2016-03-31}}</ref>
===കലാം സ്‌മാരകം===
അബ്‌ദുൽ കലാമിനെ കബറടക്കം നടത്തിയ തങ്കച്ചിമഠം [[പഞ്ചായത്ത്|പഞ്ചായത്തിലെ]] പേക്കരിമ്പിലെ ഒന്നരയേക്കർ ഭൂമിയിൽ സ്‌മാരകം നിർമ്മിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മധുര–രാമേശ്വരം ദേശീയപാതയിൽ സഞ്ചരിച്ചാൽ, [[പാമ്പൻ പാലം|പാമ്പൻപാലം]] കടന്ന് 10 കിലോമീറ്ററിനുള്ളിലാണ് കലാം അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. കലാം [[ഡൽഹി|ഡെൽഹിയിൽ]] താമസിച്ചിരുന്ന രാജാജി നഗറിലെ വീട് കുട്ടികളുടെ മ്യൂസിയമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവന്നിട്ടുണ്ട്. കലാം അന്ത്യവിശ്രമംകൊള്ളുന്ന ഭൂമി ഒറ്റ രാത്രികൊണ്ടാണ് ജില്ലാഭരണകൂടം ഏറ്റെടുത്തത്. ബസ് ഡിപ്പോയ്‌ക്കായി പഞ്ചായത്ത് കണ്ടുവച്ചിരുന്ന സ്‌ഥലമായിരുന്നു അത്. ബസ് ഡിപ്പോയ്‌ക്കെതിരെ എതിർപ്പുമായി ആക്‌ഷൻ കൗൺസിൽ രംഗത്തുവന്നിരുന്നു. എന്നാൽ കലാമിന്റെ കബറിടത്തിനായി സ്‌ഥലം വിട്ടുകൊടുക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടപ്പോൾ ആരും എതിർത്തില്ല. ഇതോടെ രാമേശ്വരം കലക്‌ടർ നന്ദകുമാർ ഇക്കാ കലാമിന്റെ ബന്ധുക്കളെ അറിയിച്ചു. അവർ സമ്മതം പ്രകടിപ്പിച്ചതോടെ ഒറ്റരാത്രിക്കുള്ളിൽ ഒന്നര [[ഏക്കർ]] ഭൂമി ഏറ്റെടുത്തു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അബ്‌ദുൽ കലാമിന്റെ ജന്മഗൃഹത്തിൽ ഇപ്പോഴൊരു [[മ്യൂസിയം|മ്യൂസിയമുണ്ട്]]. രാമേശ്വരത്തെ പ്രസിദ്ധമായ രാമനാഥക്ഷേത്രത്തിന്റെ കിഴക്കേനടയ്‌ക്കു സമീപമുള്ള ഹൗസ് ഓഫ് കലാമിൽ രണ്ടാംനിലയിലാണ് കലാമിന്റെ ജീവിതയാത്രകളെക്കുറിച്ചുള്ള മ്യൂസിയം ഒരുക്കിയിരിക്കുന്നത്.<ref name=mano1>{{cite news | title = കലാം ഉറങ്ങുന്നിടം ഇനി ചരിത്രസ്മാരകം | url = http://www.manoramaonline.com/news/indepth/apj-abdul-kalam/memorial-to-kalam.html | publisher = മനോരമഓൺലൈൻ | accessdate = 2016-03-31}}</ref><ref name=niex1>{{cite news | title = പ്രിപ്പറേഷൻസ് ബിഗിൻസ് ഫോർ കലാംസ് ഫ്യൂനറൽ | url = http://web.archive.org/web/20160331164030/http://www.newindianexpress.com/nation/Preparations-Begin-for-APJ-Abdul-Kalams-Funeral/2015/07/28/article2945377.ece | publisher = ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് | accessdate =2016-03-31}} </ref>
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്