"ഇഡാ ബാഗസ് മേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
}}
'''ഇഡാ ബാഗസ് മേഡ് പോളിംഗ്''' (1915-1999) ഒരു പരമ്പരാഗത ബലിനീസ് ചിത്രകാരനായിരുന്നു. '''ഇഡാ ബാഗസ് തെബസായ''' അല്ലെങ്കിൽ '''ഗുസ് മേഡ്''' എന്നും അറിയപ്പെടുന്നു.
== ജീവിതരേഖ ==
 
ബാലിയിലെ ഒരു പരമ്പരാഗത ചിത്രകാരനായിരുന്നു '''ഇഡാ ബാഗസ് മേഡ്''' അഥവാ '''ഇഡാ ബാഗസ് മേഡ് പോലെങ്'''. 1915 ൽ [[ബാലി]]യിലെ ടെബാസയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് എടാ ബാഗ്‌സ് കെംപെങ് (1897 -1952) ഒരു അറിയപ്പെടുന്ന ചിത്രകാരനായിരുന്നു.<ref> Rudolf Bonnet, Beeldende Kunst in Gianjar, Djawa, Vol. 6, 1936 </ref> അദ്ദേഹത്തിന് 1937 ൽ പാരീസിൽ വച്ച് നടന്ന അന്താരാഷ്ട്ര കൊളോണിയൽ ചിത്ര പ്രദർശനത്തിൽ വെള്ളി മെഡൽ ലഭിച്ചിട്ടുണ്ട്. പിതാവിന്റെ ശിക്ഷണത്തിൽ ചിത്ര രചനയുടെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് [[റുഡോൾഫ് ബോണറ്റ്]] എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. ഇരുപത്തിഒന്നാമത്തെ വയസ്സിൽ ബാലീ ചിത്രകലയെ വാണിജ്യവത്കരണത്തിൽ നിന്നും സംരക്ഷിക്കാൻ 1936 ൽ സ്ഥാപിച്ച പിതാമഹ കലാകാര സംഘത്തിൽ ഇദ്ദേഹം അംഗമായി. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ മ്യൂസിയങ്ങളിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 1999 ൽ രോഗബാധിതനായി അന്തരിച്ച ഇദ്ദേഹത്തിന്റെ നൂറോളും ചിത്രങ്ങൾ പുരി ലുക്കിസൺ മ്യൂസിയത്തിലേക്കു 2000 ൽ ഇദ്ദേഹത്തിന്റെ ഭാര്യ ഗുസ്റ്റി നിനഗ് കൈമാറുകയുണ്ടായി.
== അവലംബം==
92,323

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2916891" എന്ന താളിൽനിന്ന് ശേഖരിച്ചത്