"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 26:
'ഏതാണ്ട് 1930 തൊട്ട് ഇങ്ങോട്ടുള്ള കാൽശതാബ്ദക്കാലം മലയാളചെറുകഥയുടെ സുവർണ്ണ ദശയാണ്. ഇക്കാലങ്ങളിൽ കഥയുടെ രൂപഭാവങ്ങളിൽ സാരമായ പരിവർത്തനം സംഭവിച്ചു. പരിണാമഗോപനത്തോടുകൂടി ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞുരസിപ്പിക്കുന്നരീതി മാറി. വിനോദത്തേക്കാൾ അധികം, അഥവാ, അതിനോടൊപ്പെതന്നെ വിബോധനത്തെ ലക്ഷ്യമാക്കുന്ന ജീവിത യാഥാർത്ഥ്യസ്പർശിയായ സോദ്ദേശ്യകഥാരചയുടെ കാലമാണിത്. വ്യഷ്ടിജീവിതത്തേയും സമഷ്ടിജീവിത്തേയും സംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമർശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാർക്ക് മടിയില്ലാതായി. ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടായി, സുശക്തമായ വ്യാഖ്യാനാത്മകസാഹിത്യമായി, ചെറുകഥ അതിവേഗം വളർന്നുവന്നു. ഈ വളർച്ചയുടെ പിന്നിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പല അന്തർധാരകളുടെയും പ്രാഭവമുണ്ട്.'
 
ദേശീയനവോത്ഥാനം, സോഷ്യലിസ്റ്റ് കമ്യുണിസ്റ്റ് ആശയങ്ങളുടെ പ്രചാരം, ശാസ്ത്രവും വ്യാവസായിക വിപ്ലവവും തുറന്നിട്ട പുതിയ സാദ്ധ്യതകൾ, കേസരി എ. ബാലകൃഷ്ണപിള്ളയെപ്പോലുള്ള ഉന്നതചിന്താഗതിക്കാരായ വിമർസകരുടെ ഉദ്ബോധനം, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിനിരവധി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ മലയാള ചെറുകഥയെ മുന്നോട്ടുനയിച്ചത് ഈ കാലഘത്തിലാണ്. [[തകഴി ശിവശങ്കരപ്പിള്ള|തകഴി]], [[പി. കേശവദേവ്|കേശവദേവ്]], [[പൊൻകുന്നം വർക്കി]], [[വൈക്കം മുഹമ്മദ് ബഷീർ]], [[കാരൂർ നീലകണ്ഠപ്പിള്ള]], [[എസ്.കെ. പൊറ്റെക്കാട്ട്|എസ്. കെ. പൊറ്റെക്കാട്ട്]], [[ഉറൂബ്|പി. സി. കുട്ടിക്കൃഷ്ണൻ]], [[ലളിതാംബിക അന്തർജ്ജനം]], [[നാഗവള്ളി ആർ. എസ്. കുറുപ്പ്]], പുളിമാന പരമേശ്വരൻ പിള്ള, ഇ. എം. കോവൂർ, [[വെട്ടൂർ രാമൻ നായർ]], പോഞ്ഞിക്കര റാഫി, സി. എ. കിട്ടുണ്ണി, ടി. കെ. സി. വടുതല, എ. ഗോവിന്ദൻ, എൻ. പി. ചെല്ലപ്പൻനായർ, മലയാറ്റൂർ രാമകൃഷ്ണൻ, ആനന്ദക്കുട്ടൻ, വി. കെ. എൻ., ജെ. കെ. വി. എന്നിവർ ഇക്കാലഘട്ടത്തിൽ ചെറുകഥയ്ക്ക് ശക്തമായ സംഭാവനകൾ നൽകിയ പ്രതിഭകളാണ്.
 
സോഷ്യലിസ്റ്റ് റിയലിസത്തിൽനിന്നും കാവ്യാത്മക റിയലിസത്തിലേയ്ക്കുള്ള പരിണാമമാണ് പിൽക്കാലത്ത് മലയാള ചെറുകഥയിൽ സംഭവിച്ചത്. ഒറ്റപ്പെടുന്ന മൂന്നാം തലമുറക്കഥാകൃത്തുക്കളെയാണ് നാം ഇവിടെക്കാണുന്നത്. സമൂഹത്തിന്റെ ഉദ്ധാരണത്തിനപ്പുറം വ്യക്തിജീവിതത്തിന്റെ സത്യമാണ് അവർക്കു പ്രധാനം. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം എഴുതിത്തുടങ്ങിയ അവരിൽ പ്രതീക്ഷകളുടെ വൈയർത്ഥ്യവും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ ഗതിയും മോഹഭംഗമുളവാക്കിയിട്ടുണ്ട്. ഒരു വ്യർത്ഥതാബോധത്തിന്റെ വ്യാകുലത അവരുടെ കഥകളിൽ പൊതുവേ വ്യാപിച്ചുകാണാം. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളിൽ തുടങ്ങുന്നു. മാധവിക്കുട്ടി, എൻ. പി. മുഹമ്മദ്, കെ. ടി. മുഹമ്മദ്, പി. എ. മുഹമ്മദ് കോയ, വെട്ടൂർ രാമൻ നായർ, [[കോവിലൻ]], [[നന്ദനാർ]], പാറപ്പുറത്ത്, വിനയൻ, രാജലക്ഷ്മി, ജി. എൻ. പണിക്കർ, ഇ. വാസു, പി. വത്സല, ഉണ്ണിക്കൃഷ്ണൻ പുതൂർ തുടങ്ങിയവർ ആധുനികതയുടെ ആദ്യഘട്ടത്തിലെ മറ്റു പ്രമുഖ കഥാകൃത്തുക്കളാണ്.
"https://ml.wikipedia.org/wiki/ചെറുകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്