"മാർലൺ ബ്രാൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
==ചലച്ചിത്ര ജീവിതം==
1950-ൽ പുറത്തിറങ്ങിയ '[[ദി മെൻ]]' ആയിരുന്നു ബ്രാൻഡോയുടെ ആദ്യത്തെ ചിത്രം. 1951-ൽ ഏലിയ കസൻ 'സ്ട്രീറ്റ്‌ കാർ ' സിനിമ ആക്കിയപ്പോൾ ബ്രാൻഡോ തന്നെയാണ് കൊവല്സ്കി ആയി വേഷമിട്ടത്. ചരിത്രം സൃഷ്‌ടിച്ച ഈ ചിത്രം ബ്രാൻഡോയെ പ്രശസ്തിയിലേക്ക് ഉയർത്തി.'വിവ സപാത്ത' യിൽ മെക്സിക്കൻ വിപ്ലവകാരിയായ എമിലിയാനോ സപാത്തയുടെ വേഷമായിരുന്നു ബ്രാൻഡോ കൈകാര്യം ചെയ്തത്. ഹോളിവുഡിലെ ഏറ്റവും വലിയ തരാം എന്നാ നിലയിലേക്ക് ബ്രാൻഡോ കുതിച്ചുയർന്നു. അഭിനയ ചാതുര്യം നിറഞ്ഞ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തിറങ്ങി. ജൂലിയസ് സീസർ , ദി വൈൽഡ്‌ വൺ, ഓൺ ദി വാട്ടർ ഫ്രെണ്ട്, ഗെയ്സ്‌ ആൻഡ്‌ ഡോള്ല്സ് , ദി ഫുജിടീവ് കൈൻഡ് തുടങ്ങിയ ചിത്രങ്ങൾ ജന ശ്രദ്ധ പിടിച്ചു പറ്റി.
 
അറുപതുകളിൽ ഇറങ്ങിയ ചില ചിത്രങ്ങൾ പരാജയപെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭ മങ്ങി തുടങ്ങി. പക്ഷെ , 1972-ൽ ഫോർഡ്‌ കൊപ്പോല സംവിധാനം ചെയ്ത 'ദി ഗോഡ്ഫാദർ' ലൂടെ അദ്ദേഹം തിരിച്ചു വന്നു. ഈ ചിത്രത്തിലെ വിറ്റോ കൊറിയോനി എന്നാ കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു. ഓൺ ദി വാട്ടർഫ്രണ്ടിനും ഓസ്കാർ ലഭിച്ചിരുന്നു.
 
==ഓസ്കാർ വിവാദം ==
1973ൽ '[[ദ ഗോഡ്‌ഫാദർ|ദി ഗോഡ് ഫാദർ]]' സിനിമക്ക് മികച്ച നടനുള്ള ഓസ്കാർ നിരസിച്ചു അങ്ങനെ ചെയ്യുന്ന രണ്ടാമത്തെ നടനായി അദ്ദേഹം. (1971ൽ ജോർജ് സി സ്കോട്ടാണ് ആദ്യമായി നിരസിച്ചത്‌) മാനുഷികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചു കൊണ്ട ബ്രാൻഡോ പ്രതിഷേധിച്ചു. പുരസ്കാര ദാന ചടങ്ങിൽ തനിക്ക് പകരം ഒരു പ്രതിനിധിയെ ബ്രാൻഡോ അയച്ചു.സഷീൻ ലിറ്റിൽ ഫെതെർ എന്നാ റെഡ്‌ ഇന്ത്യൻ യുവതിയെ ആണ് ബ്രാൻഡോ നിയോഗിച്ചത്.സമ്മാനം വാങ്ങാൻ വേദിയിലേക്ക് ചെന്ന സഷീൻ ഇങ്ങനെ അറിയിച്ചു "ഈ പുരസ്‌കാരം സ്വീകരിക്കാൻ കഴിയാത്തതിൽ ബ്രാൻഡോ അങ്ങേയറ്റം വ്യസനിക്കുന്നു. റെഡ്‌ ഇന്ത്യക്കാരെ ഈ രാജ്യത്തെ ചലച്ചിത്രങ്ങളിലും ടിവിയിലും ചിത്രീകരിക്കുന്ന രീതിയും വുണ്ടെട് നീ എന്നാ സ്ഥലത്ത്‌ ഈയിടെ ഉണ്ടായ സംഭവങ്ങളുമാണ് ഇതിനു കാരണം ".
 
==അവലംബം==
"https://ml.wikipedia.org/wiki/മാർലൺ_ബ്രാൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്