"നവരത്നങ്ങൾ (വ്യക്തികൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സബ് സെക്ഷനിൽ ഉള്ള തലക്കെട്ട് പിശക് ഒരുവാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 74:
ചരിത്രപ്രധാനമായ അക്ബർ നാമയുടെ രചയിതാവും, അക്ബറുടെ പ്രധാനമന്ത്രിയും ജീവചരിത്രകാരനും ആത്മമിത്രവുമായിരുന്നു അബുൾ ഫസൽ . അക്ബറുടെ ദീൻ ഇലാഹി എന്ന മതത്തിന്റെ സൃഷ്ടിക്ക് പ്രേരണ നൽകിയത് ഇദ്ദേഹം ആണെന്നു പറയപ്പെടുന്നു. സാർവത്രിക മതസഹിഷ്ണുത, ചക്രവർത്തിയുടെ ആത്മീയനേതൃത്വം എന്നീ ആശയങ്ങൾ വികസിപ്പിക്കുന്നതിൽ അബുൽഫസ്ൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ആയ്നെ അക്ബരി (അക്ബറുടെ ഭരണസമ്പ്രദായം), അക്ബർനാമാ (അക്ബറുടെ ജീവചരിത്രം) എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് അബുൽഫസ്ലിന്റെ യശസ്സ് നിലനിൽക്കുന്നത്. അക്ബറുടെ സാമ്രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും ചരിത്രപരവുമായ സവിശേഷതകൾ വിവരിക്കുന്ന ആയ്നെ അക്ബരിയും അക്ബറുടെ സംഭവബഹുലമായ ജീവചരിത്രം പ്രതിപാദിപ്പിക്കുന്ന അക്ബർ നാമായും മുഗൾഭരണകാലത്തെക്കുറിച്ചു ലഭിക്കുന്ന വിലപ്പെട്ട ചരിത്രരേഖകളാണ്. അബുൾ ഫസലിന്റെ മറ്റു കൃതികളാണ് റുഖായത് (ബന്ധുമിത്രാദികൾക്കെഴുതിയ കത്തുകളുടെ സംഗ്രഹം), ഇൻ ഷാ ഇ അബുൾ ഫസൽ (ഔദ്യോഗിക ലേഖനങ്ങളുടേയും കത്തുകളുടേയും സംഗ്രഹം). തനിക്കെതിരായി ചക്രവർത്തിയെ ഉപദേശിച്ചു എന്ന കാരണത്താൽ ജഹാംഗീറിന്റെ നീരസത്തിനു പാത്രമായ അബുൽഫസ്ൽ 1602ൽ വീർ സിംഗ് ബുന്ദേലയുടെ കൈകളാൽ വധിക്കപ്പെട്ടു.
 
=== '''ഫൈസി''''' ===
 
മധ്യകാല ഭാരതത്തിലെ പണ്ഡിതനും കവിയുമായിരുന്ന ഷൈക്ക് അബു അൽ‌ഫൈസ് ഇബ്ൻ മുബാറക്ക്തൂലികാനാമമാണ്‌ ഫൈസി. അക്‌ബറിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളയിരുന്നു. അക്‌ബറിന്റെ സദസ്സിലെ ചരിത്രകാരനായ അബുൽ ഫസലിന്റെ മൂത്തസഹോദരനാണ്‌ ഇദ്ദേഹം. കവിയും വളരെ ബുദ്ധിമാനായ ഇദ്ദേഹത്തെ തന്റെ മക്കളുടെ ഗുരുവായി അക്ബർനിയമിച്ചു. ഫൈസി ആഗ്രയിലാണ്‌ ജനിച്ചത്.. ഫൈസി 1595ൽ ആസ്ത്മ ബാധിതനായി അന്തരിച്ചു.
"https://ml.wikipedia.org/wiki/നവരത്നങ്ങൾ_(വ്യക്തികൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്