"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
* അധുനികഘട്ടം - യൗവനാവസ്ഥ: മലയാള കാലം (കൊല്ലവർഷം 800 മുതൽ; എ.ഡി. 1625 മുതൽ)<ref name="vns21">പേജ്31, ഇന്നു ഭഷയിതപൂർണ്ണം, പ്രൊഫ.കെ.ശശികുമാർ, ജനപഥം നവംബർ 2012</ref>
 
ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ [[മലയാണ്മ]] എന്നു വിളിച്ചുപോന്നിരുന്ന മലയാളം, [[തമിഴ്]]‌, [[കോട്ട]], [[കൊടഗ്]]‌, [[കന്നഡ]] എന്നീ ഭാഷകൾ അടങ്ങിയ [[ദക്ഷിണ ദ്രാവിഡ ഭാഷകൾ|ദക്ഷിണ ദ്രാവിഡ ഭാഷകളിൽ]] ഒന്നാണ്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ച്തനിയെ പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.
 
ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികവുമാണ്. [[ഉത്തരഭാരതം|ഉത്തരഭാരതത്തിൽ]] നിന്നുള്ള [[ബ്രാഹ്മണർ|ബ്രാഹ്മണകുടിയേറ്റങ്ങൾ]] വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ [[ഇന്തോ-ആര്യൻ‍]] ഭാഷകൾക്കും, [[അറബികൾ|അറബ്]], [[യൂറോപ്പ്|യൂറോപ്പ്യൻ]] ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.
മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു [[മലയാണ്മ]] എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാൻ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
 
തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുപൂർവ്വികഭാഷയായ ആദിദ്രാവിഡഭാഷയിൽ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു. ഇതിൽ ഒരു വകഭേദമായ [[കൊടുംതമിഴ്|കൊടുംതമിഴാണു]] പിന്നീട് [[മലനാട്|മലനാട്ടിലെ]] ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു പി. പരമേശ്വരനെ പോലുള്ള ചില ഭാഷാശാസ്ത്രജ്ഞർ കരുതുന്നു{{തെളിവ്}}. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ്:
* മലനാട് മറ്റു തമിഴ്‌നാടുകളിൽ നിന്നു സഹ്യപർവ്വതം എന്ന കിഴക്കേ അതിരിനാൽ വേർതിരിഞ്ഞു കിടക്കുന്നത്.
* പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
ഉദാ.
 
മലയാളം - തോണി, കന്നഡ - ദോണി; തമിഴിൽ ഇതിനൊടുസാമ്യമുള്ളഇതിനോടു സാമ്യമുള്ള ഒരു വാക്കില്ല.<br />മലയാളം - ഒന്ന്, കന്നഡ - ഒന്ദു<br />മലയാളം - വേലി, കന്നഡ - ബേലി
[[പ്രമാണം:ചെമ്പോല.jpg|right|thumb|300px|ആദ്യകാല മലയാളം]]
[[കൃസ്ത്വബ്ദം]] ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ [[ബ്രാഹ്മണർ|ബ്രാഹ്മണർക്ക്]] സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു [[പെരുമാൾ|പെരുമാക്കന്മാരുടെ]] വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2823299" എന്ന താളിൽനിന്ന് ശേഖരിച്ചത്