"ടി.പി. പീതാംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Links added
വരി 1:
[[എൻ.സി.പി.|എൻ.സി.പി.യുടെ]] ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റാണ് '''ടി.പി. പീതാംബരൻ മാസ്റ്റർ'''.<ref name =kbhooshanam>{{cite web | url =http://www.madhyamam.com/news/171199/120603 | title =ടി.പി. പീതാംബരൻ എൻ.സി.പി സംസ്ഥാന പ്രസിഡൻറ്|date=ജൂൺ 3, 2012 | accessdate = ജൂൺ 4, 2012 | publisher =മാധ്യമം| language =}}</ref>
മൂന്നു പ്രാവശ്യം (ആറും ഏഴും എട്ടും നിയമസഭകളിൽ) [[നിയമസഭാംഗം|എം.എൽ.എ]] ആയിട്ടുള്ള ഇദ്ദേഹം വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന-ദേശീയ തലത്തിലുള്ള പദവികൾ വഹിച്ചിട്ടുണ്ട്.
==ജീവിതരേഖ==
===ജനനം, വിദ്യാഭ്യാസം===
[[1928]] ഫെബ്രുവരി 19-ന് ടി.കെ. പപ്പുവിന്റെ മകനായി ജനനം. ബിരുദവും അദ്ധ്യാപക ബിരുദവും(Bachelor of Teaching) നേടിയിട്ടുണ്ട്.
===അധ്യാപക ജീവിതം===
[[1948]]-ൽ സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. [[1970]] മുതൽ [[1983]] വരെ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷം ജോലിയിൽ നിന്ന് സ്വയം വിരമിച്ചു.
===രാഷ്ട്രീയ ജീവിതം===
[[എറണാകുളം]] മഹാരാജാസ് കോളേജിലെ പഠനകാലത്ത് ([[1944]]-48) വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കോൺഗ്രസ് സോഷ്യലിസ്റ്റ് വിഭാഗത്തോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്ന ടി.പി. പീതാംബരൻ 1948-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിലംഗമായി. പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന ഇദ്ദേഹം ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയും കിസാൻ മസ്‌ദൂർ പ്രജാപാർട്ടിയും ചേർന്ന് [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി]] (പി.എസ്.പി.) രൂപീകരിച്ചപ്പോൾ പുതിയ പാർട്ടിയുടെയും സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയിലും അംഗമായിരുന്നു. [[1960]] വരെ ആ സ്ഥാനത്ത് തുടർന്നു. [[1960]] മുതൽ [[1962]]-ൽ വിമത പി.എസ്.പി വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1962-ൽ ഈ വിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.
 
1962 മുതൽ [[കോൺഗ്രസ്|കോൺഗ്രസിന്റെ]] ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ അംഗമായിരുന്നു. [[1972]] മുതൽ [[1978]] വരെ [[എറണാകുളം]] ജില്ലാ കമ്മറ്റിയുടെ വൈസ്-പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു. 1978-ൽ [[കോൺഗ്രസ്]] പാർട്ടിയിൽ ദേശീയ തലത്തിലുണ്ടായ പിളർപ്പിൽ ബ്രഹ്മാനന്ദ റെഡ്ഡി വിഭാഗത്തിൽ നിലയുറപ്പിച്ച പീതാംബരൻ മാസ്റ്റർ കോൺഗ്രസ്സ്-എസ്സിന്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്കും തുടർന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി([[1989]]-1994), ജനറൽ സെക്രട്ടറി([[1994]]-1999) സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1999-ൽ കോൺഗ്രസ് (എസ്) എൻ.സി.പി-യിൽ ലയിച്ചതിനെ തുടർന്ന് എൻ.സി.പിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി.<ref>[http://www.ncp.org.in/profile/tpmaster.php എൻ.സി.പി-യുടെ ഔദ്യോഗിക വെബ്‌സൈറ്റ്]</ref> [[2012]] ജൂണിൽ [[എറണാകുളം|എറണാകുളത്ത്]] നടന്ന എൻ.സി.പി സംസ്ഥാന പ്രതിനിധികളുടെ യോഗം ഇദ്ദേഹത്തെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
 
പള്ളുരുത്തി നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നു പ്രാവശ്യം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/ടി.പി._പീതാംബരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്