ടി.പി. പീതാംബരൻ
എൻ.സി.പി.യുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റാണ് ടി.പി. പീതാംബരൻ മാസ്റ്റർ.[1] മൂന്നു പ്രാവശ്യം (ആറും ഏഴും എട്ടും നിയമസഭകളിൽ) എം.എൽ.എ ആയിട്ടുള്ള ഇദ്ദേഹം വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന-ദേശീയ തലത്തിലുള്ള പദവികൾ വഹിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകജനനം, വിദ്യാഭ്യാസം
തിരുത്തുക1928 ഫെബ്രുവരി 19-ന് ടി.കെ. പപ്പുവിന്റെ മകനായി ജനനം. ബിരുദവും അദ്ധ്യാപക ബിരുദവും(Bachelor of Teaching) നേടിയിട്ടുണ്ട്.
അധ്യാപക ജീവിതം
തിരുത്തുക1948-ൽ സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1970 മുതൽ 1983 വരെ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷം ജോലിയിൽ നിന്ന് സ്വയം വിരമിച്ചു.
രാഷ്ട്രീയ ജീവിതം
തിരുത്തുകഎറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്ത് (1944-48) വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കോൺഗ്രസ് സോഷ്യലിസ്റ്റ് വിഭാഗത്തോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്ന ടി.പി. പീതാംബരൻ 1948-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിലംഗമായി. പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന ഇദ്ദേഹം ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയും കിസാൻ മസ്‌ദൂർ പ്രജാപാർട്ടിയും ചേർന്ന് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.) രൂപീകരിച്ചപ്പോൾ പുതിയ പാർട്ടിയുടെയും സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയിലും അംഗമായിരുന്നു. 1960 വരെ ആ സ്ഥാനത്ത് തുടർന്നു. 1960 മുതൽ 1962-ൽ വിമത പി.എസ്.പി വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1962-ൽ ഈ വിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.
1962 മുതൽ കോൺഗ്രസിന്റെ ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ അംഗമായിരുന്നു. 1972 മുതൽ 1978 വരെ എറണാകുളം ജില്ലാ കമ്മറ്റിയുടെ വൈസ്-പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു. 1978-ൽ കോൺഗ്രസ് പാർട്ടിയിൽ ദേശീയ തലത്തിലുണ്ടായ പിളർപ്പിൽ ബ്രഹ്മാനന്ദ റെഡ്ഡി വിഭാഗത്തിൽ നിലയുറപ്പിച്ച പീതാംബരൻ മാസ്റ്റർ കോൺഗ്രസ്സ്-എസ്സിന്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്കും തുടർന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി(1989-1994), ജനറൽ സെക്രട്ടറി(1994-1999) സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1999-ൽ കോൺഗ്രസ് (എസ്) എൻ.സി.പി-യിൽ ലയിച്ചതിനെ തുടർന്ന് എൻ.സി.പിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി.[2] 2012 ജൂണിൽ എറണാകുളത്ത് നടന്ന എൻ.സി.പി സംസ്ഥാന പ്രതിനിധികളുടെ യോഗം ഇദ്ദേഹത്തെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
പള്ളുരുത്തി നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നു പ്രാവശ്യം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "ടി.പി. പീതാംബരൻ എൻ.സി.പി സംസ്ഥാന പ്രസിഡൻറ്". മാധ്യമം. ജൂൺ 3, 2012. Archived from the original on 2012-06-05. Retrieved ജൂൺ 4, 2012.
- ↑ "എൻ.സി.പി-യുടെ ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2012-06-14. Retrieved 2012-06-04.