"നിക്കരാഗ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 69:
 
== ഭൂപ്രകൃതിയും കാലാവസ്ഥയും ==
ഭൂപ്രകൃതിയനുസരിച്ച് നിക്കരാഗ്വയെ മൂന്നു പ്രധാന മേഖലകളായി വിഭജിച്ചിരിക്കുന്നു. 1. [[പസിഫിക് മേഖല]], 2. [[മധ്യ ഉന്നതതടങ്ങൾ]], 3. [[കരീബിയൻ മേഖല]]. പ്രധാനമായും [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]] കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂപ്രദേശമാണ് നിക്കരാഗ്വ.
 
==പസിഫിക് മേഖല==
[[ഹോണ്ടുറാസ്]] മുതൽ [[കോസ്റ്ററിക്ക]] വരെ വ്യാപിച്ചിരിക്കുന്ന താരതമ്യേന ഉയരം കുറഞ്ഞ ഭൂപ്രദേശമാണ് [[പസിഫിക് മേഖല]]. സജീവമായവ ഉൾപ്പെടെ നിരവധി [[അഗ്നിപർവ്വതം|അഗ്നിപർവതങ്ങളുടെ]] സാന്നിധ്യത്താൽ ശ്രദ്ധേയമാണിവിടം. ഈ മേഖലയുടെ മധ്യ, ദക്ഷിണ പ്രദേശങ്ങളിൽ യഥാക്രമം മനാഗ്വതടാകവും[[മനാഗ്വ തടാകം|മനാഗ്വ തടാകവും]] [[നിക്കരാഗ്വ തടാകം|നിക്കരാഗ്വതടാകവും]] സ്ഥിതി ചെയ്യുന്നു. പസിഫിക് തീരത്തോടടുത്ത പ്രദേശങ്ങളിൽ 910 മീ. വരെ ഉയരമുള്ള ചെറുപർവതങ്ങൾ കാണാം. രാജ്യത്തെ ഒട്ടുമിക്ക വൻനഗരങ്ങളും, വിസ്തൃത കൃഷിപ്പാടങ്ങളും ഈ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
 
ഈ പ്രദേശത്ത്, വർഷത്തിൽ 150 സെ.മീ. വരെ മഴ ലഭിക്കുന്നു. [[മേയ്]] മുതൽ [[നവംബർ]] വരെയാണ് മഴക്കാലം. 27 °C. ആണ് താപനിലയുടെ ശരാശരി.
 
=== മധ്യ ഉന്നതതടങ്ങൾ ===
നിക്കരാഗ്വയിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നതുമായ പ്രദേശമാണിത്. സു. 2,107 മീ. വരെ ഉയരമുള്ള, രാജ്യത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടി, [[പികോ മൊഗോട്ടൊൺ]] (Pico mogoton) സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മധ്യ ഉന്നതതടപ്രദേശത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും, പ്രത്യേകിച്ച് പർവതചരിവുകളിൽ വനങ്ങൾ സമൃദ്ധമാണ്. പർവതങ്ങൾക്കു മധ്യേ താഴ്വരകളും സർവസാധാരണമാണ്.
 
മധ്യഉന്നത തടങ്ങളുടെ മിക്കപ്രദേശങ്ങളിലും വർഷത്തിൽ 250 സെ.മീ. വരെ ശരാശരി മഴ ലഭിക്കുന്നു. കൃഷിയാണ് ഈമേഖലയിലെ മുഖ്യ ഉപജീവനമാർഗം. പസിഫിക് മേഖലയെപ്പോലെ മേയ്-നവംബർ കാലയളവിലാണ് ഇവിടെയും നല്ല മഴ ലഭിക്കുന്നത്. 16 °C-നും. 21 °C-നും, മധ്യേയാണ് താപനിലയുടെ ശരാശരി.
"https://ml.wikipedia.org/wiki/നിക്കരാഗ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്