"ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 27:
രണ്ട് മരത്തടികൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചക്രത്തിന്റെ ആരക്കാലുകൾക്കു മീതേ കൈകാലുകൾ വരുന്ന രീതിയിൽ പ്രതിയെ ബന്ധിക്കുക എന്നതായിരുന്നു [[ഫ്രാൻസ്|ഫ്രാൻസിലെ]] രീതി. ചക്രം പതുക്കെ കറക്കുകയും വലിയ കൂടമോ ഇരുമ്പു വടിയോ കൊണ്ടടിച്ച് അസ്ഥികൾ ഒടിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു കയ്യിൽ പലപ്രാവശ്യം ഈ പ്രക്രീയ ആവർത്തിച്ചിരുന്നുവത്രേ. ചിലപ്പോൾ പ്രതിയോട് ദയ തോന്നി നെഞ്ചിലോ വയറിലോ അടിച്ച് മരണം വേഗത്തിലാക്കാൻ ആവശ്യപ്പെടുമായിരുന്നുവത്രേ. ഇതു ചെയ്തില്ലെങ്കിൽ മണിക്കൂറുകളോ ദിവസങ്ങളോ എടുത്തായിരുന്നുവത്രേ മരണം സംഭവിച്ചിരുന്നത്. മരണം കാത്തു കിടക്കുന്ന പ്രതികളുടെ ശരീരഭാഗങ്ങൾ പക്ഷികൾ കൊത്തിത്തിന്നിരുന്നതായും വിവരിക്കപ്പെട്ടിട്ടുണ്ട്. രക്തസ്രാവം മൂലമുണ്ടാകുന്ന ''സർക്കുലേറ്ററി ഷോക്ക്'' എന്ന അവസ്ഥ മൂലമോ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതു മൂലമോ ആയിരിക്കും മരണം സംഭവിക്കുക.
 
[[ഫ്രാൻസ്|ഫ്രാൻസിൽ]] ചിലപ്പോൾ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ അസ്ഥി ഒടിച്ച ശേഷം ചിലപ്പോൾ പ്രതിയെ [[കഴുത്തു ഞെരിച്ചുള്ള കൊല|കഴുത്തു ഞെരിച്ചു കൊല്ലാൻ]] ദയ കാണിക്കുമായിരുന്നുവത്രേ. ഇതിനെ ''റെറ്റെന്റം'' എന്നായിരുന്നു വിളിച്ചിരുന്നത്. ചിലപ്പോൾ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷമായിരുന്നുവത്രേ മറ്റുള്ളവർക്ക് ഒരു ഉദാഹരണമെന്ന നിലയിൽ ബ്രേക്കിംഗ് വീൽ ഉപയോഗിച്ചിരുന്നത്.
 
[[ഹോളി റോമൻ സാമ്രാജ്യത്തിൽ]] മറ്റൊരു കുറ്റത്തോടൊപ്പം കൊലപാതകം നടത്തുന്നവർക്കോ, കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നവർക്കോ ആയിരുന്നു ഈ ശിക്ഷ നൽകപ്പെട്ടിരുന്നത്. താരതമ്യേന ലഘുവായ കുറ്റങ്ങൾ ചെയ്യുന്നവരുടെ ശരീരത്തിൽ ആദ്യമേൽപ്പിക്കുന്ന പരിക്ക് കഴുത്തിലായിരുന്നുവത്രേ (ഇതു തന്നെ മരണകാരണമാകും). കാഠിന്യം കൂടിയ കുറ്റങ്ങൾ ചെയ്യുന്നവരെ കീഴെ നിന്ന് മുകളിലേയ്ക്കായിരിക്കും പരിക്കേൽപ്പിക്കുക. മണിക്കൂറുകളോളം ഇത് തുടരുമായിരുന്നുവത്രേ. ഏതു വിധത്തിലാണ് ശിക്ഷ നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചിരുന്നത് കോടതികളായിരുന്നു. ശിക്ഷയ്ക്കു ശേഷം ശവശരീരങ്ങൾ പ്ക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷിക്കാനായി ഉപേക്ഷിക്കപ്പെട്ടിരുന്നു. കുറ്റവാളികളുടെ ശിരസ്സ് കോലിൽ കുത്തി പ്രദർശിക്കപ്പെടാറുമുണ്ടായിരുന്നു. <ref>{{cite book
"https://ml.wikipedia.org/wiki/ബ്രേക്കിംഗ്_വീൽ_(വധശിക്ഷാരീതി)" എന്ന താളിൽനിന്ന് ശേഖരിച്ചത്