"ശകുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
ശകുനിയിൽ ആകെ കാണാവുന്ന നന്മയുടെ കണിക അദ്ദേഹത്തിന് സഹോദരിയായ [[ഗാന്ധാരി]]യോടുണ്ടായിരുന്ന സ്നേഹമാന്. അവരോടുള്ള അനീതിയാണ് ശകുനിയുടെ മനസ്സിൽ [[ഭീഷ്മർ|ഭീഷ്മരോ]]ടുള്ള വെറുപ്പ്‌ നിറച്ചത്.
 
ഗാന്ധാരിയുടെ അനുജനായ ശകുനിക്ക് ചെറുപ്പത്തിൽ തന്നെ പിതാവിൽ നിന്നും നീരസവും ശകാരങ്ങളും ലഭിച്ചിരുന്നു . സുബല രാജാവ് ശകുനിയുടെ ദുർസ്വഭാവത്തെ വെറുത്തിരുന്നു . പിതാവിന്റെ എതിർപ്പ് കാരണം ശകുനി ഹസ്തിനപുരിയിലെത്തി ദുര്യോധനന്റെ ഉപദേഷ്ടാവും വിശ്വസ്ത ഗുരുവുമായി കഴിഞ്ഞു കൂടി . തന്റെ അനന്തിരവനായഅനന്തരവനായ ദുര്യോധനനോട് അമിതമായ സ്നേഹമായിരുന്നു ശകുനിക്ക് . ദുര്യോധനന്റെ ഹിതം ശകുനി എപ്പോഴുമാഗ്രഹിച്ചിരുന്നു . ശകുനിക്ക് ഉലൂകൻ എന്നൊരു പുത്രനുണ്ട് . ഉലൂകനോട് പോലുമില്ലാത്ത സ്നേഹം ശകുനിക്ക് ദുര്യോധനനോടുണ്ടായിരുന്നു . ഉലൂകന് അതിൽ പരിഭവമൊന്നും തോന്നിയിരുന്നുമില്ല . ഉലൂകൻ ശകുനിയുടെ സഹായിയും ദുര്യോധനന്റെ ഭൃത്യനുമായി കഴിഞ്ഞു കൂടി . ഗാന്ധാരത്തിൽ നിന്നും ശകുനി ഹസ്തിനപുരിയിലെത്തിയത് അദ്ദേഹത്തിൻറെ ജ്യേഷ്ഠത്തിയായ ഗാന്ധാരീദേവിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല . ഹസ്തിനപുരിയിലെ സർവ്വ ജനങ്ങളും ശകുനിയെ വെറുത്തിരുന്നു . സഭാവാസികളായ ഭീഷ്മരും ദ്രോണരും വിദുരരും മറ്റു ഗുരുജനങ്ങളും ശകുനിയെ വെറുത്തു . ദുര്യോധനനോട് കൂടി മാത്രമേ ശകുനി സഭയിലെത്തിയിരുന്നുള്ളൂ . ദുര്യോധനന്റെ കോപത്തെ ഭയന്ന് ജനങ്ങൾ ശകുനിയെ സഹിച്ചു . ശകുനി എന്നെന്നും ദുര്യോധനന്റെ നിഴലായി കഴിഞ്ഞുകൂടി . ആയിടയ്ക്കാണ് ചൂതുകളി അരങ്ങേറിയത് . കാപട്യം പ്രയോഗിച്ച് പാണ്ഡവരെ കാടുകയറ്റിയ ശകുനി കുലനാശത്തിനു കാരണമാകുമെന്ന് ഭയന്ന് ഗാന്ധാരി മകനെ ഉപദേശിച്ചു . എന്നാൽ പാണ്ഡവരെ ഒരിക്കലും വിശ്വസിക്കരുതെന്നും , വിഷസർപ്പങ്ങളെപ്പോലെ അവർ മടങ്ങിയെത്തി ചെയ്ത അന്യായങ്ങൾക്കെല്ലാം പകരം വീട്ടുമെന്നും ശകുനി ദുര്യോധനനെ ഉപദേശിച്ചു . പാണ്ഡവർ ഒരിക്കലും മടങ്ങി വരാതിരിക്കാനുള്ള തന്ത്രമാണ് അഭികാമ്യമെന്ന് ശകുനി ദുര്യോധനനെ പറഞ്ഞു മനസ്സിലാക്കി . സന്ധിയാലോചനയ്ക്കു വന്ന കൃഷ്ണനെ ബന്ധിക്കാൻ ഉപദേശിച്ചതും ശകുനിയായിരുന്നു . ഭഗവാൻ കൃഷ്ണൻ ശകുനിയുടെ തന്ത്രങ്ങൾ മനസ്സിലാക്കുകയും തന്റെ ദിവ്യമായയാൾ കൗരവരെ മോഹിപ്പിക്കുകയും ചെയ്തു . പാണ്ഡവർക്ക് ഒരിക്കലൂം പാതിരാജ്യം കൊടുക്കരുതെന്ന് ദുര്യോധനന് ശകുനി നിർദ്ദേശം നൽകി . അതാണ് യുദ്ധത്തിലും തുടർന്ന് ദുര്യോധനന്റെ അന്ത്യത്തിലും കലാശിച്ചത് .
 
മഹാഭാരത കഥ എങ്ങനെയോ അത് ശകുനി കാരണമാണ്. ഉള്ളിൽ വെറുപ്പും അസൂയയും ഉണ്ടെങ്കിലും നാം കാണുന്നരീതിയിൽ ദുര്യോധനൻറെ ഉള്ളിൽ പക വളർത്തിയത് ശകുനിയാണ് ചെറിയ പ്രായത്തിലെ കൊടിയ പകവീട്ടൽ വഴികളിലേക്ക് ദുര്യോധനനെ തിരിച്ചു വിട്ടത് ശകുനിയാണ്. അദ്ദേഹത്തിൽ അധഃപതനതിൻറെ വിത്ത് പാകിയത്‌ ശകുനിയാണ്. ദുര്യോധനൻ കൂടാതെ ധൃതരഷ്ട്രരും അദ്ദേഹത്തിന്റെ വലയിൽ പലപ്പോഴും അകപ്പെട്ടിട്ടുന്ദ്.അത്യാഹിത ഘട്ടങ്ങളിൽ തൻറെ വാക്ചാതുരി കൊണ്ട് ലക്ഷ്യങ്ങൾ സാധിച്ചുപോരൻ ശകുനിക്ക് കഴിഞ്ഞു.
"https://ml.wikipedia.org/wiki/ശകുനി" എന്ന താളിൽനിന്ന് ശേഖരിച്ചത്