"അൽ-ഗസ്സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
വില്യം മോണ്ട്ഗോമറി വാട്ട് മുതലായ ചരിത്രകാരന്മാർ [[മുഹമ്മദ്|മുഹമ്മദിന്‌]] ശേഷമുള്ള ഏറ്റവും മഹാനായ [[മുസ്ലിം|മുസ്ലിമായി]] അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു<ref>''The Faith and Practice of Al-Ghazali''. [[William Montgomery Watt]]. Published in 1953 by George Allen and Unwin Ltd, London. Pg 14.</ref>. നിയോപ്ലാറ്റോണിക് തത്ത്വചിന്തയുടെ ഖണ്ഡനത്തിലൂടെ അതിനെ ഇസ്‌ലാമികലോകത്തുനിന്ന് തുടച്ചുനീക്കുവാൻ ഗസ്സാലിക്ക് സാധിച്ചു.
==ജീവിത രേഖ==
വളരെ ദരിദ്രമായ ഒരു കുടുംബപശ്ചാത്തലത്തിലായിരുന്നു ഗസ്സാലിയുടെ ജനനം . പിതാവ് ''അഹ്മദ്'' [[സൂഫി]] മഠങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന പരുത്തി നൂൽ കച്ചവടക്കാരനായിരുന്നു . (''കുടുംബ പരമായി പരുത്തി നൂൽനൂൽപ്പ് ചെയ്തിരുന്നതുകൊണ്ടാണ് ‘ഗസ്സാലി’ എന്ന പേരിൽ അവർ അറിയപ്പെടുവാൻ കാരണമെന്നും അതല്ല ഗസ്സാല ഗ്രാമത്തിന്റെ നാമമാണെന്നും വിത്യസ്ത അഭിപ്രായങ്ങളുണ്ട്'')
 
മരണാസനായ പിതാവ് ''അഹ്മദ്'' പുത്രന്മാരായ മുഹമ്മദ് അൽ ഗസാലിയെയും , [[അഹ്മദ് അൽ ഗസാലി]] യെയും സ്നേഹിതനായ [[സ്വൂഫി]] യോഗിയെ ഏൽപ്പിച്ചു . അദ്ദേഹവും , [[മുഹമ്മദ്ബ്നു റാത്കാനി]] യുമാണ് ഗസ്സാലി സഹോദരന്മാരുടെ പ്രാഥമിക ഗുരുക്കന്മാർ . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരി പഠനത്തിനായി മുഹമ്മദ് ഗസ്സാലി [[ജൂർജ്ജാൻ]] പട്ടണത്തിലെ [[ഇമാം അബൂനസർ ഇസ്മാഈലി]] യുടെ ദർസ്സിൽ (ഗുരുകുല വിദ്യാകേന്ദ്രം) ചേർന്നു . ഗുരുമുഖത്തുനിന്ന് എഴുതിയെടുത്ത കുറിപ്പുകൾ സ്വഗൃഹത്തിലേക്കുള്ള യാത്രാമധ്യേ ഒരു തസ്കരന്റെ കൈയിൽ അകപ്പെടുകയും അവ മടക്കിക്കൊടുക്കാൻ അഭ്യർത്ഥിച്ചപ്പോൾ `ഒരു തുണ്ട് കടലാസ് നഷ്ടപ്പെടുമ്പോഴേക്ക് പാഴായിപ്പോവുന്നതാണോ തന്റെ വിജ്ഞാനം' എന്ന മറുചോദ്യമാണ് തസ്കരന് ചോദിച്ചത് .<ref>http://www.otherbooksonline.com/authors/Imam-Gazzali</ref> പഠിക്കുന്നതെന്തും ഹൃദിസ്ഥമാക്കാന് ഇമാം തീരുമാനമെടുത്തത് ഈ സംഭവത്തോടെയാണ് എന്ന് പറയപ്പെടുന്നു . ജൂർജ്ജാനിലെ പഠനം കഴിഞ്ഞ് തൂസിൽ തിരിച്ചെത്തിയ അദ്ദേഹം അൽപ്പ കാലം ശൈഖ് യൂസുഫ് അന്നസ്സാജി യെന്ന [[സ്വൂഫി]] യോഗിയുടെ ശിക്ഷണത്തിൽ [[തസ്സവുഫ്]] പരിശീലിച്ചു.
പതിനാറാമത്തെ വയസ്സിൽ തന്നെ '''ഗസ്സാലി''' അധ്യാപകനും കൂടിയായി മാറി. ഉപജീവനത്തിനു വേണ്ടിയായിരുന്നുവെങ്കിലും ആ മേഖല അദ്ദേഹത്തെ പ്രസിദ്ധനാക്കി . അക്കാലത്തെ വിശ്രുത പണ്ഡിതനായ [[ഇമാമുൽ ഹറമൈനി]] യുടെ കീഴിൽ നൈസാപൂരിലെ . നിസാമിയ മദ്രസ്സയിൽ ചേർന്നു കർമ്മ ശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും ഇല്മുൽ കലാമിലും തർക്ക ശാസ്ത്രത്തിലും അവഗാഹം നേടി. ശിഷ്യന്റെ സർഗ്ഗശേഷിയും ജ്ഞാന തൃഷ്ണയും മനസ്സിലാക്കിയ ഗുരു ശിഷ്യനെ ബഹ്റുല്മുഗ്ദഖ് (കരകവിഞ്ഞ കടൽ) എന്നാണ് വിളിച്ചിരുന്നത് <ref>ഇമാം ഗസ്സാലി(റ) കരകവിഞ്ഞ കടൽ April 6, 2016 risala weekly</ref>. ഇക്കാലങ്ങളിൽ വാദ പ്രതിവാദങ്ങളിലും പാണ്ഡിത്യ ഗവേഷങ്ങളിലുമായി കഴിഞ്ഞു വിശ്രുത പണ്ഡിതനെന്ന പേർ സമ്പാദിക്കുകയും തദ്ഫലമായി ഇരുപത്തേഴാം വയസ്സോടു കൂടി അദ്ദേഹത്തിന്റെ ഖ്യാതി ലോകമൊട്ടുക്കും പ്രചരിക്കുകയുമുണ്ടായി .വിദൂരദേശങ്ങളിൽ നിന്നുള്ള പണ്ഡിതർ വരെ അദ്ദേഹത്തെ ഒരു റഫറൽ സോഴ്സ് ആയി കണ്ട് സന്ദർശിക്കാൻ തുടങ്ങി. അവരിൽ യഹൂദ- ക്രിസ്തീയ വേദ- വചന പണ്ഡിതർ വരെ ഉൾപ്പെടും . [[അബൂ അലി അൽഫർമാദി]] എന്ന ഒരു സൂഫി ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ച് സൂഫി മാര്ഗം പരിശീലിക്കാനും നിശാപൂരിലെ താമസക്കാലത്ത് ഗസാലി സമയം കണ്ടെത്തിയെങ്കിലും ആത്മീയ ഹർഷം കൈപ്പിടിയിലാക്കാൻ കഴിയാതെ അവ ഉപേക്ഷിക്കുകയാണുണ്ടായത്. അടുത്തടുത്ത വർഷങ്ങളിലായി '''ഗസാലി'''യുടെ രണ്ട് ഗുരുക്കന്മാരും ലോകത്തോട് വിട പറഞ്ഞു. (അൽഫർമാദി 477/1084-ലും ഇമാമുൽ ഹറമൈനി 478/1085-ലും)
സൽജൂഖികളുടെ പേർഷ്യൻ പ്രധാനമന്ത്രി നിസാമിൽ മുൽക്ക് നൈസാമിയ വിദ്യാലയത്തിന്റെ മുഖ്യാധ്യാപകനായി അദ്ദേഹത്തെ തെരഞ്ഞെടുത്തു . ഈ സമയത്ത് അദ്ദേഹത്തിന് 34 വയസ്സായിരുന്നു പ്രായം .
 
==കർമ്മ രേഖ==
കൊട്ടാരങ്ങളുടെയും പള്ളികളുടെയും അകത്തളങ്ങളിൽ പോലും സിന്ദീഖുകൾ എന്നറിയപ്പെട്ട അക്കാലത്തെ യുക്തിവിചാരകന്മാര്ക്ക് സ്വാധീനമുണ്ടായിരുന്ന കാലമായിരുന്നു അന്ന് . ഇവർ വിശ്വാസത്തിന്റെ ശരിയായ നിർണയങ്ങളെ വചനശാസ്ത്രവും (ഇല്മുല്കലാം), യുക്തിവാദവും ഫിലോസഫിയും ഇടകലർത്തി മലീമസമാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുസ്ലിം മത പണ്ഡിതർ വിശ്വസിച്ചിരുന്നു . എന്നാൽ അവരോട് വാദ പ്രതിവാദത്തിൽ ജയിക്കാനുള്ള കഴിവ് അന്നത്തെ അധിക പണ്ഡിതർക്കുമുണ്ടായിരുന്നില്ല. യുക്തിയെ വിശ്വാസം കൊണ്ട് നേരിടാൻ ശ്രമിക്കാതെ '''ഗസ്സാലി''' യുക്തിയെ യുക്തിപരമായി തന്നെ സമീപിച്ചു. യവനപരീഷന്മാർക്ക് അടിയറവു പറഞ്ഞിരുന്ന മുസ്ലിംജ്ഞാനികളെ കൂടി കൂടെക്കൂട്ടി അദ്ദേഹം സംവാദസദസ്സുകളിലേക്ക് നിർഭീതനായി കയറിച്ചെന്നു. ഗ്രീക്ക് തത്ത്വജ്ഞാനത്തിന്റെ വ്യാമൂഢതകളെ പിഴുതെറിയുന്ന കണ്ഠകോടാലിയായി മുഹമ്മദ് ഗസ്സാലി മാറിയത് അങ്ങിനെയാണ്. അദ്ദേഹം പകർന്നു നല്കിയ ജ്ഞാനോത്കർഷവും വചനത്തിന്റെ ഇസ്ലാമിക സംക്ഷേപങ്ങളും ആയിരുന്നു അന്നത്തെ വിശ്വാസികളുടെ മാനംകാത്തത് . ‘ഫൈസലുത്തഫ്രീഖ ബൈന സന്ദഖതി വൽ ഇസ്ലാം’ എന്ന അദ്ദേഹത്തിന്റെ കൃതിക്ക് മറുപടിയെഴുതാൻ ആവശ്യപ്പെട്ട് ഫ്രഞ്ച് പിരണീസിലെ മഠാധിപതികള് പ്രഖ്യാപിച്ച ഇനാം ഏറ്റുവാങ്ങാനും ഒരു കൈനോക്കാനും അക്കാലത്ത് ആളില്ലാതായി. ആ നൂറ്റാണ്ടിലെ മുജദ്ദിദ് (നവോത്ഥാന നായകൻ ) ആയും, ഇസ്ലാമിക കർമ്മ ശാസ്ത്ര രംഗത്തു മുജ്തദീദ്ഗ(വേഷകൻ) ആയും ഗസ്സാലി പ്രശോഭിച്ചു .<ref>ഇത്ഹാഫ് 1/35</ref> സ്വന്തമായ നിരീക്ഷണങ്ങൾ ഗവേഷണം ചെയ്തുവെങ്കിലും പ്രബല നാല് ഗവേഷണ നിഗമനങ്ങളിൽ ഒന്നായ ''ഷാഫി കർമ്മ ശാസ്ത്ര'' സരണിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത് . ശാഫിഈ കർമ്മ ശാസ്ത്രത്തിൽ ഒട്ടേറെ ശ്രദേയ ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചുട്ടുണ്ട്. നിളാമിയ്യയിലെ നാലു വർഷക്കാലയളവിലാണ് '''ഇമാം ഗസ്സാലി''' ശാഫിഈ കർമ്മ ശാസ്ത്ര ധാരയുടെ വളർച്ചയിൽ നിര്മ്മാണാത്മകമായ രചനകൾ നടത്തുന്നത്. ശേഷകാലത്ത് ''ശാഫിഈ കർമ്മശാസ്ത്ര'' വളർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ ഈ ഗ്രന്ഥങ്ങൾ വലിയ പങ്കുവഹിച്ചു. <ref>ഇമാം ഗസ്സാലി(റ)യുടെ ജ്ഞാനസഞ്ചാരങ്ങൾ/വേങ്ങൂർ സ്വലാഹുദ്ദീൻ റഹ്മാനി/</ref>
സാമൂഹിക രാഷ്ട്രീയ രംഗത്തും അദ്ദേഹം ഫലപ്രദമായി ഇടപ്പെട്ടു . കർത്യവ്യം ചെയ്യാതെ രാജ ദാസ്യരായി കഴിയുന്ന പണ്ഡിതരെ അദ്ദേഹം കണക്കറ്റ് വിമർശിച്ചു . ആസ്ഥാന- കൊട്ടാര ആശ്രിതരായിരുന്ന രാജാക്കന്മാരും അവരുടെ റാന്മൂളികളുമായ പുരോഹിതന്മാരും തന്നെയാണ് മതത്തെ നശിപ്പിച്ചത്എന്നദ്ദേഹം സമർത്ഥിച്ചു ’<ref>ഇമാം ഗസ്സാലി(റ)യുടെ ജ്ഞാനസഞ്ചാരങ്ങൾ/വേങ്ങൂർ സ്വലാഹുദ്ദീൻ റഹ്മാനി</ref>
 
സാമൂഹിക കർമ്മ രംഗങ്ങളിൽ ഒരു പോലെ തിളങ്ങിയ മുഹമ്മദ് ഗസ്സാലി അക്കാലത്തെ ലോക ഇസ്ലാമിക പണ്ഡിതന്മാരിലും തത്വ ചിന്തകരിലും ഒന്നാമനായി ഗണിക്കപ്പെട്ടു .തനിക്കു ചുറ്റുമുള്ള അവിശ്വാസത്തെയും മതപരിത്യാഗത്തെയും അന്യചിന്താഗതികളെയും ഖണ്ഡിക്കുകയും ജനങ്ങളെ യഥാർത്ഥ പന്ഥാവിലേക്ക് ആനയിക്കുകയും ചെയ്യേണ്ടത് തന്നിലർപ്പിതമായ ബാധ്യതയാണെന്നദ്ദേഹം കരുതി. ഗ്രന്ഥരചനയും പ്രഭാഷണവും അതിനുള്ള മാർഗ്ഗമായി അദ്ദേഹം സ്വീകരിച്ചു. [[നബിവചനങ്ങൾ]] പഠിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജനസംസ്കരണ പ്രവർത്തനങ്ങൾക്ക് അവ ഉപയോഗപ്പെടുത്തുകയും ചെയ്തു അദ്ദേഹം. കറപുരളാത്ത ആത്മാർഥത , അജയ്യമായ ധൈര്യം എന്നീ രണ്ടു സവിശേഷഗുണങ്ങൾ ഇമാം ഗസ്സാലിക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ എടുത്തുപറഞ്ഞിട്ടുണ്ട്.
 
==ആദ്ധ്യാത്മിക ലോകത്തേക്ക് ==
 
മുഹമ്മദ് അൽ ഗസാലി പഠനത്തിൽ തല്പരനും ശ്രദ്ധാലുവുമായി പണ്ഡിതവൃത്തിയിലേക്കു തിരിഞ്ഞപ്പോൾ അനുജൻ ''അഹ്മദ് അൽ ഗസാലി'' തുടക്കം മുതൽക്കേ തസ്സവുഫിനോടായിരുന്നു ആഭിമുഖ്യം കാട്ടിയത് . സ്വൂഫികളുടെ ഇടയിലായിരുന്നു ബാല്യം എന്നത് കൊണ്ട് തന്നെ [[സ്വൂഫി]] കളുമായി ബന്ധം ജന്മനാ ഇരുവർക്കും ഉണ്ടായിരുന്നു താനും. ചില അവസരങ്ങളിൽ [[സ്വൂഫി]] സിദ്ധാന്തങ്ങളിലും അനുഷ്ഠാനങ്ങളിലും കൂടുതല് അവഗാഹം സമ്പാദിക്കാന് ഇമാം ഗസ്സാലി ശ്രമിച്ചിരുന്നുവെങ്കിലും ആനന്ദമൂര്ഛയും , ആത്മവിസ്മൃതിയും അനുഭൂതമാകുന്ന പദവിയോളം ഉയരാന് തനിക്കു സാധിക്കുകയുണ്ടായില്ലെന്ന തിരിച്ചറിവിൽ അവ ഉപേക്ഷിക്കുകയായിരുന്നു. <ref>പ്രബോധനം ഇമാം ഗസ്സാലി പതിപ്പ് </ref>
 
ലോക പ്രശസ്ത പണ്ഡിതനായി ഇമാം ഗസ്സാലി വിരാജിക്കുന്ന സമയത്താണ് [[സ്വൂഫി]] യായ സഹോദരൻ അഹമ്മദുമായി ''(അബുൽ ഫത്ഹ് അഹ്മദ്)'' ചെറിയൊരു കൂട്ടി മുട്ടൽ ഉണ്ടാകുന്നത് . താൻ നിസ്സാരമായി ഗണിച്ച അനുജന് മുന്നിൽ വിസ്മയ ഭരിതനാക്കി നിൽക്കേണ്ട അവസ്ഥ ഗസ്സാലിയിൽ സംജാതമാവുകയും അതിനെ കുറിച്ചുള്ള നിരന്തരമായ അന്വേഷണയാത്രയിലൂടെ [[സ്വൂഫി]]സത്തിലാണ് സത്യമെന്ന് ഗസ്സാലി തിരിച്ചറിയുകയും, ചിന്തക്കും ഇന്ദ്രിയങ്ങളൾക്കപ്പുറത്തുള്ള ഈ ധാരയിലാണ് അതീവ ജാഗ്രത നല്കേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു.
 
സഹോദരന്റെ രഹസ്യവിജ്ഞാനങ്ങളുടെ വാതായനങ്ങളെ കുറിച്ചുള്ള അന്വേഷണം അദ്ദേഹത്തെ ആത്മജ്ഞാനത്തിന്റെ ഗിരിശൃംഖങ്ങളിലേക്കുയർത്തി . അങ്ങനെയാണ് അനുജന്റെ ഗുരുനാഥനായ സ്വൂഫിവര്യൻ [[മുഹാസിബിനെ]] അദ്ദേഹം കണ്ടെത്തുന്നത്. ''ഹാരിസുൽ മുഹാസിബി''ന്റെ കിതാബുര്രിആയ എന്ന ഗ്രന്ഥം തന്നെ ഒരു പാട് സഹായിച്ചുവെന്ന് ഇമാം ഗസ്സാലി പിന്നീട് പലയിടത്തും സ്മരിക്കുന്നുണ്ട് താനും .
തുടർന്ന് സ്വൂഫിസത്തിലെ കഠിന സാധനകൾ പൂർത്തിയാക്കാനായി മദ്റസാ നിസാമിയ്യയുടെ ഉത്തരവാദിത്വം അനുജനെ ഏൽപ്പിച്ചു അദ്ദേഹം സുദീർഖമായ ആധ്യാത്മിക പര്യവേക്ഷണങ്ങൾ ആരംഭിച്ചു
 
ഹറമുകളിലും( പുണ്യകേന്ദ്രങ്ങൾ ) മഖാമുകളിലും(പുണ്യആത്മാക്കളുടെ ശവകുടീര കേന്ദ്രങ്ങൾ ) മശ്ഹദുകളിലും(ആത്മീയ ഗുരുക്കന്മാരുടെ സംഗമ കേന്ദ്രങ്ങൾ ) അന്വേഷകനായി യാത്ര ചെയ്യവെയാണ് [[സയ്യിദ് മുഹമ്മദുല് ബാദിഗാനി]] എന്ന സ്വൂഫിവര്യൻ ഇമാം ഗസ്സാലിയ്ക്ക് മുന്നിൽ പ്രത്യക്ഷനാവുന്നത്. [[സയ്യിദ് മുഹമ്മദുൽ ബാദിഗാനി]] ഉമ്മിയ്യ് (നിരക്ഷരന്) ആയിരുന്നു എന്നതാണ് ഈ കണ്ടുമുട്ടലിലെ ഏറ്റവും വലിയ പ്രത്യേകത . ലോകത്തിലെ ഏറ്റവും ഉന്നത പണ്ഡിതനെന്നു പുകഴ്പെറ്റ '''ഇമാം ഗസ്സാലി''' നിരക്ഷരനായ, പ്രശസ്തനല്ലാത്ത ''മുഹമ്മദുൽ ബാദിഗാനി''യുടെ ശിഷ്വത്വം സ്വീകരിക്കുന്ന അപൂർവ്വ കാഴ്ച്ചയാണ് പിന്നീട് നടന്നത്
 
രഹസ്യ ഗുരുനാഥനായ ''ബാദിഗാനി''യാണ് സ്വൂഫിസത്തിലെ അതി കഠിനമായി വിശേഷിപ്പിക്കുന്ന തീവ്ര സാധന മുറകൾ പൂർത്തിയാക്കാൻ '''ഇമാം ഗസ്സാലി'''യെ സഹായിക്കുന്നത് . മുജാഹദ (ശരീര ഇച്ഛയ്ക്കെതിരെയുള്ള സമരം), മുറാഖബ (ഏകാന്ത ധ്യാനം) , ഖല്വത്ത് (ഏകാന്തവാസം), ഭൗതികബന്ധവിച്ഛേദനം , മൗന വ്രതം , ദേശാടനം തുടങ്ങിയ കർമ്മങ്ങൾ പല ഘട്ടങ്ങളിലായി ഏകദേശം പത്തു വർഷത്തോളം ഇമാം അനുഷ്ഠിക്കുകയുണ്ടായി.
 
ദമസ്കസിലെ [[ഉമവി പള്ളി]] യുടെ പടിഞ്ഞാറെ ഗോപുരത്തിനു ചുവടെ രണ്ടു വർഷകാലം കടുത്ത ഏകാന്തവാസം അനുഷ്ഠിച്ചു. പിന്നെ കുറച്ചുകാലം ഫലസ്ത്വീനിലെ ഉമറുബ്നുൽ ഖത്ത്വാബ് മസ്ജിദിലും, ഖുബ്ബത്തുസ്വഖ്റയിലും ധ്യാനനിരതനായി കഴിഞ്ഞു. ഈ ഏകാന്തവാസങ്ങളിൽ , നേരത്തെ [[സ്വൂഫി]] ഗുരുക്കന്മാരിൽ നിന്നും അനുശീലിച്ച ആത്മസംസ്കരണ മുറകളിൽ അദ്ദേഹം തീവ്ര സാധന ചെയ്തു. തുടർന്ന് ഹിബ്റോണിലുള്ള [[ഇബ്റാഹീം നബി]] യുടെ [[മഖ്ബറ]] സന്ദർശിച്ചു. മഖ്ബറയിൽ വെച്ച് മൂന്ന് പ്രതിജ്ഞകൾ എടുത്തു.
* ഒരു ഭരണാധികാരിയുടെയും കൊട്ടാരം സന്ദർശിക്കുകയില്ല .
* ഒരു ഭരണാധികാരിയിൽ നിന്നും സമ്മാനം സ്വീകരിക്കുകയില്ല.
* ഒരുവിധ വാദപ്രതിവാദങ്ങളിലും പങ്കെടുക്കുകയില്ല.
പ്രതിജ്ഞയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം അദ്ദേഹം ഹജ്ജ് തീർത്ഥാടനം ലക്ഷ്യമാക്കി പുറപ്പെട്ടു. മക്കയും മദീനയും കണ്ട ശേഷം പുണ്യ സ്ഥലങ്ങളും പള്ളികളും സന്ദർശിച്ചു . വനങ്ങളിലും മരുഭൂമികളിലും അലഞ് ദേശാടനം നടത്തി. അതിനിടയിൽ [[ഈജിപ്ത്]], അലക്സാണ്ട്രിയ, [[മൊറോക്കോ]] തുടങ്ങിയ ദേശങ്ങളിലും യാത്രചെയ്തു. <ref>പ്രബോധനം ഗസ്സാലി പതിപ്പ്</ref> ഈ ഘട്ടത്തിലാണ് ഇമാം ഗസ്സാലി തന്റെ പ്രസിദ്ധമായ [[ഇഹ്യാ ഉലൂമുദ്ദീൻ ]] എന്ന ഗ്രന്ഥവും മറ്റും എഴുതുന്നത്.
 
വീണ്ടും ഡമസ്കസിലേക്ക് തിരിച്ചു വന്ന '''ഇമാം''' ഡമസ്കസിലെ [[ശൈഖ് നസ്വർ മുഖദ്ദസി]] യുടെ [[സാവിയ]] യിൽ ( സ്വൂഫിമഠം) വാസമുറപ്പിച്ചു. ഗസ്സാലിയുടെ ജീവിതത്തിൽ വലിയ സംഭവങ്ങൾക്ക് വേദിയായതാണ് ഈ [[മഠം]] . സാവിയ ഉൾകൊണ്ട [[ജാമിഉൽ അമവി]] ഇന്ന് ഗസ്സാലി എന്ന പേരിലറിയപ്പെടുന്നു.
 
==ദേശാടന ഏടുകൾ ==
പത്തു വർഷം നീണ്ടു നിന്ന ഈ തിരോധാനത്തിനിടയിൽ കോർത്തു വെക്കപ്പെടേണ്ട ചരിത്ര ശകലങ്ങൾ ഇമാമിന്റെ ജീവിതത്തിൽ നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇമാമിന്റെ ആധ്യാത്മലോകത്തേക്കുള്ള പ്രവേശവും പ്രത്യക്ഷ ഭൗതികലോകത്തു നിന്നുള്ള തിരോധാനവും അക്കാലത്തെ പണ്ഡിതന്മാർ തെറ്റുധരിച്ചിരുന്നു. ഒരിക്കൽ പണ്ഡിത പ്രമുഖനായ [[ശഅ്റാനി]] അദ്ദേഹത്തെ വളരെയധികം പണിപ്പെട്ടു കണ്ടെത്തിയ ശേഷം അദ്ദേഹത്തോട് പ്രത്യക്ഷവിജ്ഞാനങ്ങളുടെ ലോകത്തേക്കു തിരിച്ചു വരാനും സ്വയം ഉണ്ടാക്കിയ വിടവ് നികത്താനും ആവശ്യപ്പെട്ടു. അപ്പോൾ ഉജ്ജ്വലമായ ഉദ്ഗ്രഥനത്തിന്റെ ഉച്ചിയിൽ നിന്നുകൊണ്ട് ഇമാം പറഞ്ഞത് : ‘''പരമസത്യത്തിന്റെ ജ്ഞാനത്തെ അന്വേഷിക്കാതെ ഞാനെന്റെ ആയുസ്സിനെ പാഴാക്കിയിരിക്കുന്നു. തിരോധാനമെന്നു ആളുകൾ പറയുന്ന ഈ അവസ്ഥ തന്നെയാണ് എനിക്ക് നന്നായി ചേരുന്നതെന്ന് ലോകം മുഴുക്കെ തിരുത്തിപ്പറയുന്ന കാലം വരുമെന്നായിരുന്നു''
 
ആത്മവീക്ഷാധ്യാനമാർഗ്ഗമായ [[മുറാഖബ]] അനുഷ്ഠിച്ച് അദ്ദേഹം പ്രപഞ്ചത്തിന്റെ പൊരുൾ പരതയിൽ ലയിച്ചിരിക്കുന്ന നാളുകളിൽ . ദിവസങ്ങളോളം അന്നപാനീയങ്ങൾ പോലുമില്ലാതെ മുറാഖബയിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന തന്റെ ഗുരുനാഥനെ ഖുബൈസ് പർവ്വത പാര്ശ്വത്തിൽ വെച്ച് കണ്ടെടുത്ത മുഹൂർത്തം സുപ്രസിദ്ധ ശിഷ്യൻ [[ഇബ്നുത്വുമർത്ത്]] രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കൽ [[മുറാഖബ]]യില് നിന്നുണർന്നു അദ്ദേഹം പാടി: '''അഴിച്ചുവെക്കേണ്ടതെല്ലാം അഴിച്ചു വെച്ച ഞാൻ ലൈലയോടും സുഅ്ദയോടുമുള്ള എന്റെ പ്രേമാഭിനിവേശവും ഉപേക്ഷിച്ചു. ഒന്നാമത്തെ പ്രവേശനസ്ഥാനത്ത് ചൊവ്വായി പ്രവേശിക്കാന് ഞാൻ കാത്തു നിന്നു. പ്രണയസാക്ഷാത്കാരത്തിന്റെ യഥാര്ത്ഥത്തിലുള്ള വിളി എന്നെ മാടി വിളിച്ചു. വരൂ! നീ സത്യത്തിൽ വന്നു നില്ക്കുന്നത് പരിധിയില്ലാതെ പ്രേമിക്കുന്നവന്റെ പ്രണയകുടീരത്തിലാണ്. കടന്നുവരൂ'''
''‘ദിവ്യബോധനമായ വഹ്യിനെക്കാളും (ദൈവിക വെളിപാട് ) ഇല്ഹാമിനെക്കാളും(അദൃശ ജ്ഞാനം ) പ്രാമാണികമായ മറ്റൊരു ഉറവിടവുമില്ല.’
''
ഇമാമിന്റെ ശിഷ്യനായിരുന്ന ഖാദി [[അബൂബക്റുബ്നുൽ അറബി]] എന്ന വിശ്രുതനായ [[മുഹദ്ദിസ്]] പറയുന്നു: ‘ഇമാമിനെ ഒരിക്കൽ ഞാൻ ശാമിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി. ദമസ്കസിലെ ആ വിജനമായ മരുഭൂമിയിലൂടെ കണ്ടംവെച്ച കോട്ടും ധരിച്ച് ഒരു തുകൽ പാത്രത്തിൽ കുറച്ചു വെള്ളവുമെടുത്ത് വടിയും കുത്തിപ്പിടിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ആ പോക്കു കണ്ടപ്പോൾ എന്റെ മനസ്സു തകർന്നു . ഹൃദയഭാജനമായിരുന്ന എന്റെ ഗുരുനാഥനെ തടുത്തു നിർത്തി ഞാൻ ചോദിച്ചു:
‘പണ്ഡിതപ്രഭോ, അങ്ങേക്ക് ബഗ്ദാദിലെ രാജകീയത മുറ്റി നില്ക്കുന്ന ആ [[ദർസ്]] തന്നെയായിരുന്നില്ലേ ഇതിലും ഉചിതം? [[ഖലീഫ]]യും അദ്ദേഹത്തിന്റെ രാജ്യതന്ത്രജ്ഞരായ മുഖ്യ സചിവരും, ഇസ്ലാമിക രാഷ്ട്രത്തിലെ പണ്ഡിത പ്രവരന്മാരുമൊക്കെ അടങ്ങുന്ന ആ വിദ്വല്സദസ്സിന്റെ പുറത്ത് നാനൂറിലധികം പേര് ദിവസവും തലപ്പാവുകൾ ഊരിവെച്ച് പ്രവേശിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. താങ്കളെ കൊണ്ടുള്ള പ്രയോജനം താങ്കൾ വിസ്മരിച്ചിരിക്കുകയാണോ?’
സ്വൂഫിസത്തിന്റെ സ്വരധാരകളിലെ എക്കാലത്തെയും ശിരോന്മകുടദീപമായ ആ വാഗ്ബിംബം അനർഗളമായി ഉടൻ പുറത്തുവന്നു: ‘''പരമോത്കൃഷ്ടനായ പ്രപഞ്ചാധിപതിയുടെ ഉദ്ദിഷ്ടസൂത്രത്തിന്റെ പ്രഭാമണ്ഡലത്തിൽ സൗഭാഗ്യചന്ദ്രൻ ഉദിച്ചപ്പോൾ , ആത്മലയത്തിന്റെ സൂര്യജ്യോതിസ് അതിന്റെ ആസ്ഥാനമണ്ഡലത്തിലേക്ക് പറന്നുപോയി'''
 
==വിയോഗം ==
ഹഖീഖത്, മഅരിഫത്, [[ഫന]] തുടങ്ങിയ [[സ്വൂഫി]] ആത്മീയാനുഭവങ്ങളുടെ വിവിധപടവുകളെന്ന ഹാലുകൾ താണ്ടി പതിനൊന്നു വർഷങ്ങളുടെ നീണ്ട തീക്ഷ്ണവും നിരന്തരവുമായ ജ്ഞാനസഞ്ചാരങ്ങള്ക്കൊടുവിൽ ഗസ്സാലി സ്വദേശത്തേക്കു മടങ്ങിവന്നു. [[ഹിജ്റ]] 500-ൽ തന്റെ അവസാന കാലഘട്ടത്തിലായിരുന്നു ആ മടക്കം. ഇമാം മടങ്ങി വന്നതറിഞ്ഞ അന്നത്തെ [[ഖുറാസാൻ ]] ഭരണാധികാരിയായ [[ഫഖ്റുൽ മാലിക് അബുൽ മുളഫ്ഫർ ]] ഗസ്സാലിയെ കണ്ട് വീണ്ടും മദ്റസത്തുന്നിളാമിയ്യയിൽ അധ്യാപനം നടത്താൻ നിർബന്ധിച്ചു . നിർബന്ധത്തിനു വഴങ്ങി അധ്യാപനം ഏറ്റെടുത്തെങ്കിലും [[അബുൽ മുളഫ്ഫർ ]] കൊല്ലപ്പെട്ടതോടെ നിളാമിയ്യയിലെ അധ്യാപനം ഒഴിവാക്കി വീടിനരികിൽ ഒരു പാഠശാലയും , ഖാൻഖാഹും (സ്വൂഫി മഠം) പണിതു ശിഷ്ട ജീവിതം അവിടെ കഴിച്ചു . [[ഖുർആൻ ]] പാരായണം, സ്തോത്ര പ്രകീർത്തനങ്ങൾ , ആത്മജ്ഞാനികളൊത്തുള്ള സഹവാസം, [[അധ്യാപനം]], ആരാധനകൾ , [[ഗവേഷണം]] തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ദിവസത്തെ കൃത്യമായി ഭാഗിക്കുകയും അവസാന സമയത്ത് [[ബുഖാരി]] യിലും [[മുസ്ലിം]]മിലുമുള്ള പ്രവാചക വചനങ്ങളിൽ നിന്നും നിന്ന് പുതിയ ഉൾപ്രേരകങ്ങൾ കണ്ടെത്തുകയും ചെയ്തു.<ref>ഇമാം ഗസ്സാലി(റ)യുടെ ജ്ഞാനസഞ്ചാരങ്ങൾ/വേങ്ങൂർ സ്വലാഹുദ്ദീൻ റഹ്മാനി</ref>
55 വർഷത്തെ സംഭവബഹുലമായ ജീവിതത്തിനൊടുവിൽ [[ഹിജ്റ]] 505-ൽ (ക്രി. 1111) തിങ്കളാഴ്ച ഇമാം ഗസ്സാലി ലോകത്തോടു വിടപറഞ്ഞു. പെണ്മക്കൾ മാത്രമാണ് ഇമാം ഗസ്സാലിക്കുണ്ടായിരുന്നത്ഇ<ref>മാം ഗസ്സാലി(റ) കരകവിഞ്ഞ കടൽApril 6, 2016risalaonline </ref>
 
==ഒറ്റ നോട്ടം ==
* 450/1058 ഇമാം ഗസ്സാലി തൂസിൽ ജനിച്ചു
* പഠനാവശ്യാർഥം നിശാപൂരിലേക്ക് യാത്രപോയി
Line 70 ⟶ 120:
== അവലംബം ==
{{reflist}}
 
1) ഇത്ഹാഫുസ്സാദത്തിൽ മുത്തഖീൻ / സയ്യിദ് മുഹമ്മദ് മുർതളാ, പേജ് 18 വാള്യം 1
2. ത്വബഖാത്തുശ്ശാഫിഇയ്യത്തിൽ കുബ്‌റ / ഇബ്‌നു സുബ്കി, പേജ് 418, വാ
3. തഅ്‌രീഫുൽ അഹ്‌യാഇ ബി ഫവാഇദിൽ ഇഹ്‌യാള / ശൈഖ് അബ്ദുൽ ഖാദിർ ഐദറൂസ് ബാ അലവി , പേജ് 56
4. ത്വബഖാത്ത് / ഇബ്‌നു സുബ്കി, പേജ് 422, വാ. 3.
 
==കൂടുതൽ വായനയ്ക്ക്==
"https://ml.wikipedia.org/wiki/അൽ-ഗസ്സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്