"പൂക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==നിർമ്മാണവസ്തുക്കൾ==
നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ് വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂ, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂ തുടങ്ങിയ പൂക്കൾ
ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്. എന്നാൽ, പട്ടണപ്രദേശങ്ങളി‍ൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. നിറം ചേർത്ത മരപ്പൊടി, ധാന്യപ്പൊടി തുടങ്ങിയ കൃത്രിമവസ്തുക്കൾ കൊണ്ടും കളങ്ങൾ നിർമ്മിക്കാറുണ്ട്.
 
==ആകൃതി==
വ്യത്യസ്ഥങ്ങളായ ആകൃതിയിലും വലിപ്പത്തിലുമുള്ള പൂക്കളങ്ങൾ കാണാറുണ്ട്. എന്നാൽ, വൃത്താകൃതിക്കാണ് കൂടുതൽ സ്വീകാര്യത.<ref.http://www.flowerstv.in/video/pookkalam-design-2/</ref> പൂക്കളമത്സരങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി നൽകാറുണ്ട്. ഭീമൻ പൂക്കളങ്ങളൊരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടാനും കലാകാരന്മാർ ശ്രമിക്കാറുണ്ട്.<ref>http://www.reporterlive.com/2016/09/05/290818.html</ref>
"https://ml.wikipedia.org/wiki/പൂക്കളം" എന്ന താളിൽനിന്ന് ശേഖരിച്ചത്