"സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
 
== പ്രധാന സംഭവങ്ങൾ==
[[പോർച്ചുഗീസ്|പോർച്ചുഗീസുകാരുടെ]] ആധിപത്യശ്രമങ്ങൾ കൊടുമ്പിരികൊള്ളുകയും വംശീയ ഉൻമൂലന ലക്ഷ്യങ്ങളോടെ മുസ്ളീംകളെയും മുസ്ളീം അനുകൂല നിലപാട് സ്വീകരിച്ച സാമൂതിരിയെയും തീവ്രമായി ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന നിർണ്ണായക സന്ധിയിൽ അദ്ദേഹം അറബിയിൽ രചിച്ച സമരകാവ്യമായണ് '''തഹരീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ'''. [[കേരളം|കേരളത്തിൽ]] അന്നു നിലവിലുണ്ടായിരുന്ന എല്ലാ മഹല്ലുകളും നേരിട്ടു സന്ദർശിച്ച് അവിടങ്ങളിലെ ജനങ്ങളെ പോർച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം ഉൽബോധിപ്പിച്ചു. അദ്ദേഹത്തിന്റെ സമരകാവ്യവും പ്രസംഗങ്ങളും സൃഷ്ടിച്ച തിരിച്ചറിവിലാണ് കുഞ്ഞാലിമരക്കാർ കുടംബം സമരസജ്ജരായി കൊച്ചിയിൽ നിന്ന് കോഴിക്കോട്ടെത്തിയതെന്നും നിരീക്ഷീക്കപ്പെടുന്നു. പോർച്ചുഗീസുകാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം പ്രമുഖ പങ്കുവഹിച്ചു. സംഭവ ബഹുലമായ [[ചാലിയം യുദ്ധം|ചാലിയം യുദ്ധത്തിൽ ]] സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാസി (മത സ്ഥാനപ്പേര്) കൂടിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആയിരുന്നു.
 
==പ്രധാന കൃതികൾ==
"https://ml.wikipedia.org/wiki/സൈനുദ്ദീൻ_മഖ്ദൂം_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്