"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
സ്ത്രീകളുടെ ക്യാമ്പിലുണ്ടായ ഒരു [[typhus|ടൈഫസ്]] പകർച്ചവ്യാധിയെ തുടർന്നു മെൻഗെളെ ഒരു കെട്ടിടത്തിൽ ഉണ്ടായിരുന്ന 600 -ഓളം വരുന്ന യഹൂദസ്ത്രീകളെ ഗ്യാസ് ചേമ്പറുകളിലേക്കു അയച്ചു. തുടർന്നു കെട്ടിട്ടം വൃത്തിയാക്കി അണുനശീകരണം നടത്തിയതിനു ശേഷം തൊട്ടടുത്ത കെട്ടിടത്തിലെ അന്തേവാസികളെ കുളിപ്പിച്ചു വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ കൊടുത്ത് വൃത്തിയാക്കിയ കെട്ടിടത്തിലേക്ക് മാറ്റിപാർപ്പിച്ചു. എല്ലാ കെട്ടിടങ്ങളും വൃത്തിയാക്കുന്നതുവരേക്കും ഈ പ്രവൃത്തി ആവർത്തിച്ചു. ചുവപ്പുപനി തുടങ്ങിയ പകർച്ചവ്യാധികളുടെ സമയത്തും ഇതു തന്നെയാണ് ചെയ്തത്. രോഗികളായവരെയൊക്കെ ഗാസ് ചേംബറുകളിലേക്കയച്ചുകൊണ്ടാണ് എല്ലായ്പ്പോഴും ശുദ്ധീകരണം സാധിച്ചിരുന്നത്. അകാലത്ത് മെൻഗെളെക്കു [[War Merit Cross|വാർ മെറിറ്റ് ക്രോസ്സ്]] നൽകുകയും 1944 -ൽ അദ്ദേഹത്തെ ബിർക്കനവ് ക്യാമ്പിന്റെ പ്രഥമവൈദ്യനാക്കി ഉയർത്തുകയും ചെയ്തു.
 
==മാനവ പരീക്ഷണങ്ങൾ മനുഷ്യരിൽ! ==
{{പ്രലേ|നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ}}
അന്തേവാസികളെ പരീക്ഷണവസ്തുക്കളാക്കികൊണ്ടു തന്റെ നരവംശശാസ്ത്രപഠനവും പാരമ്പര്യത്തേക്കുറിച്ചുള്ള ഗവേഷണങ്ങളും തുടരാനുള്ള ഒരു അവസരമായിട്ടാണ് മെൻഗെളെ ഓഷ്‌വിറ്റ്സിനെ ഉപയോഗപ്പെടുത്തിയത്. പരീക്ഷണങ്ങളിലൊന്നിലും ഇരകളുടെ ആരോഗ്യമോ സുരക്ഷയോ കണക്കിലെടുത്തിരുന്നില്ല. [[twins|ഒരേപോലുള്ള ഇരട്ടകൾ]], [[ heterochromia iridum|രണ്ടു വ്യത്യസ്ത നിറങ്ങളുള്ള കണ്ണുകളോട് കൂടിയവർ]], [[dwarfs|കുള്ളന്മാർ]], ശാരീരികതകരാറുള്ളവർ തുടങ്ങിയവരിലായിരുന്നു മെൻഗെളെക്കു താല്പര്യം. മെൻഗെളെയിൽ നിന്നു സ്ഥിരമായി വിവരങ്ങളും മാതൃകകളും ലഭിച്ചുകൊണ്ടിരുന്ന വോൺ വേർസ്ച്ചറിൻ മെൻഗെളെക്ക് ഒരു സഹായധനം ഏർപ്പെടുത്തിക്കൊടുക്കുകയുണ്ടായി. ഓഷ്‌വിറ്റ്സ്-II ലെ ശ്‌മശാനത്തോട് ചേർന്ന് ഒരു രോഗനിദാനശാസ്ത്രസംബന്ധമായ പരീക്ഷണശാല ഈ ധനസഹായം കൊണ്ടു നിർമ്മിക്കപ്പെട്ടു. 1944 മെയ് 29 ന് ഓഷ്‌വിറ്റ്സിൽ എത്തിച്ചേർന്ന ഹംഗറിക്കാരനും യഹൂദനുമായ ഡോ. [[Miklós Nyiszli|മിക്‌ളോസ് നെയ്സ്ലി]] ഇവ്ടെവച്ചാണ് മനുഷ്യശരീരങ്ങളിൽ നിന്ന് മാതൃകകൾ മുറിച്ചെടുത്ത് വിവിധ പരീക്ഷണശാലകളിലേക്ക് അയക്കാൻ വേണ്ടി തയ്യാറാക്കിക്കൊടുത്തിരുന്നത്. മെൻഗെളെയുടെ ഇരട്ടകളുടെ മുകളിലുള്ള പരീക്ഷണങ്ങളുടെ ഒരു പങ്ക് [[heredity|പാരമ്പര്യത്തിന്]] മനുഷ്യപരിസരങ്ങൾക്കുമേലുള്ള ആധിപത്യം തെളിയിക്കാനും അതു വഴി നാസികളുടെ വാദമായ ആര്യൻ വംശത്തിന്റെ മേൽക്കോയ്മ സ്ഥിരീകരിക്കാനും ആയിരുന്നു. നെയ്സ്ലിയുടെയും മറ്റു പലരുടെയും പ്രസ്താവനകൾ പ്രകാരം ഈ പരീക്ഷണം ജർമ്മൻവംശത്തിന്റെ പ്രജനനം വർദ്ധിപ്പിക്കലും കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു.
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്