"പുള്ളുവൻപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
==താളം==
സപ്ത സ്വരങ്ങളിലെ സ, രി, ഗ എന്നീ സ്വരാക്ഷരങ്ങളെ അടിസ്ഥാനമക്കി നിർമ്മിച്ച ത്രിശങ്കു വീണയാണ് പുള്ളുവൻ പാട്ടിനുള്ള ഒരു വാദ്യോപകരണം .കളി മണ്ണിൽ മെനഞ്ഞെടുത്ത പ്രത്യേക തരം കുടമാണ് മറ്റൊരു വാദ്യോപകരണം . ദേവ വാദ്യോപകരണങ്ങൾ മൂന്നെണ്ണമാണ്. ഇലത്താളവും ഉപയോഗിക്കുന്നതിനാലാണ് പുള്ളുവൻപാട്ട് ദേവ സംഗീതമാണ് എന്ന് പറയുന്നത്. സാമന്യേന വയലിനെ (violin) പ്പോലെയുള്ള ഒരു തന്തിവാദ്യമാണ്‌ ഇവരുടെ വീണ. ഒരു വില്ല്(bow) ഉപയോഗിച്ചാണ്‌ ഇതും വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ്‌ പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്‌. ഇത് പാട്ടിന്ന് താളമിടാനാണ്‌ ഉപയോഗിക്കുന്നത്. പാടിപ്പതിഞ്ഞ ഗാനങ്ങളുമായി ഗ്രാമ ഗ്രമാന്തരങ്ങളിലൂടെ പുള്ളുവന്മാർ പാടി നടന്നിരുന്നു. ഒരു വർഷത്തിൽ രണ്ടു തവണത്തെ കൊയ്ത്തു കഴിഞ്ഞാൽ പുള്ളുവർ പാടാനായി ഊരു ചുറ്റും. നാടുനീങ്ങിക്കൊണ്ടിരിക്കുന്ന നാടോടി സംഗീതങ്ങളിൽ പുള്ളുവൻപാട്ടും ഉൾപ്പെടുന്നു.
 
മധുരം ദേവ സംഗീതം എന്നാ ശീർഷകത്തിൽ മലയാളമനോരമ പഠിപ്പുരയിൽ ചെമ്മാണിയോട് ഹരിദാസൻ എഴുതിയ ലേഖനം.
 
 
 
==ഇതുംകാണുക==
"https://ml.wikipedia.org/wiki/പുള്ളുവൻപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്