"അഖിലേന്ത്യാ സർവീസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണി ഉൾപെടുത്തി, മസൂറി തിരുത്തൽ
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (UPSC) തിരഞ്ഞെടുക്കുന്ന ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. വിവിധ സംസ്ഥാന കേഡറു(cadre)കളിലേയ്ക്കാണ് നിയമനം. കേന്ദ്രത്തിന് സ്വന്തമായ ഒരു കേഡറില്ലാത്തതുകൊണ്ട് ഇവരെ ആവശ്യാനുസരണം സംസ്ഥാനങ്ങളിൽനിന്ന് നിശ്ചിതകാലയളവിൽ ഡപ്യൂട്ടേഷനിൽ എടുക്കാറാണ് പതിവ്. (ഇതിനുപുറമേ കേന്ദ്ര ഗവണ്മെന്റിലെ 25-ൽപ്പരം വകുപ്പുകളിലെ ഉയർന്ന ഗ്രൂപ്പ് A,B ഉദ്യോഗങ്ങളിലേക്കുള്ള ഉദ്യോഗാർഥികളെയും യു.പി.എസ്.സി. തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കേന്ദ്രഗവണ്മെന്റിൽ മാത്രം സേവനം പരിമിതമായ ഈ വിഭാഗത്തെ കേന്ദ്ര സർവീസുകൾ -- Central Services -- എന്ന് വിളിക്കുന്നു.)
 
[[കൗടില്യൻ|കൗടില്യന്റെ]] [[അർഥശാസ്ത്രംഅർത്ഥശാസ്ത്രം|അർഥശാസ്ത്രഅർത്ഥശാസ്ത്ര]](ക്രി.മു. 4-ം ശതക)ത്തിൽ ഒരു കേന്ദ്രീകൃത ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇന്നത്തെ അഖിലേന്ത്യാ സർവീസുകളുടെ തുടക്കം 1855-ൽ സ്ഥാപിതമായ ഇന്ത്യൻ സിവിൽ സർവീസ് (ഐ.സി.എസ്) ആണെന്നുവേണം കരുതാൻ. ഒരു തുറന്ന മത്സരപരീക്ഷയിലൂടെയായിരുന്നു ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തിരുന്നത്. എന്നിരുന്നാലും [[ലണ്ടൻ|ലണ്ടനിൽ]] വച്ചുമാത്രം മത്സരപരീക്ഷ നടത്തിയിരുന്നതുകൊണ്ട് ഒരിന്ത്യാക്കാരന് ഐ.സി.എസ് അപ്രാപ്യമായിരുന്നു. 1864-ൽ സത്യേന്ദ്രനാഥ് ടാഗൂർ ആദ്യമായി ഐ.സി.എസ്. പാസ്സായ ഇന്ത്യക്കാരനായി.
 
ഇന്ത്യക്കാർക്ക് കൂടുതൽ അവസരം നല്കുവാനായി 1879-ൽ സ്റ്റാറ്റ്യൂട്ടറി സിവിൽ സർവീസ് എന്ന മറ്റൊരു സർവീസ് കൂടി തുടങ്ങി. ഈ സർവീസിലേയ്ക്ക് ഉദ്യോഗാർഥികളെ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെ സർക്കാരുകൾ നാമനിർദേശംനാമനിർദ്ദേശം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ 1892-ൽ ഈ സർവീസ് നിർത്തലാക്കുകയും ഇതിലെ ഉയർന്ന പദവികൾ ഐ.സി.എസ്സിൽ ലയിപ്പിക്കുകയും ചെയ്തു. താഴെക്കിടയിലുളള പദവികൾ പുതിയതായി ഉണ്ടാക്കിയ പ്രാദേശിക സിവിൽ സർവീസിൽ (Provincial Civil Service) ചേർക്കുകയും ചെയ്തു.
 
അഖിലേന്ത്യാ സർവീസ് എന്ന പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് എം. ഇ. ഗോൺട്ലെറ്റ് (M.E Gauntlett) അധ്യക്ഷനായ കർത്തവ്യ വിഭജന കമ്മിറ്റി (Committee on Division of Functions ,1918)യുടെ റിപ്പോർട്ടിലാണ്. തുടർന്നുണ്ടായ 1919-ലെ ഇന്ത്യാ ആക്റ്റോടെ നിലവിലുണ്ടായിരുന്ന പല സർവീസുകളുടെയും ഘടനയിൽ കാര്യമായ മാറ്റങ്ങളുണ്ടായി. ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ പൊലിസ് സർവീസ്, ഇന്ത്യൻ മെഡിക്കൽ സർവീസ്, ഇന്ത്യൻ എഞ്ചിനിയറിങ് (ജലസേചന വിഭാഗം) സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നിവ ഒഴികെ മറ്റു കേന്ദ്രീകൃത സർവീസുകൾ (വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി മുതലായവ) നിർത്തലാക്കപ്പെട്ടു.
 
കൊളോണിയൽ ഭരണകർത്താക്കളുടെ ഉപകരണമായി പ്രവർത്തിച്ചിരുന്ന അഖിലേന്ത്യാ സർവീസുകളെ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ നിർമാണത്തിൽനിർമ്മാണത്തിൽ പങ്കാളികളാക്കി മാറ്റുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലായിരുന്നു. ഐ.സി.എസ്സിന്റെ തുടർച്ചയായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്) എന്നീ രണ്ടു സർവീസുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 1960 ജൂല. 1-ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.ടി.എസ്) എന്ന മൂന്നാമതൊരു അഖിലേന്ത്യാ സർവീസും നിലവിൽ വന്നു.
 
മെഡിക്കൽ, എഞ്ചിനിയറിങ് എന്നീ വിഭാഗങ്ങൾക്ക് അഖിലേന്ത്യാ സർവീസുകൾ സൃഷ്ടിക്കുവാനുള്ള നിയമനിർമാണംനിയമനിർമ്മാണം 1963-ൽത്തന്നെ നടത്തിയെങ്കിലും പല സംസ്ഥാനങ്ങളുടെയും ശക്തമായ എതിർപ്പിനെതുടർന്ന് ഈ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. (ഈ രണ്ടു വിഭാഗങ്ങൾക്കും കേന്ദ്രഗവണ്മെന്റ് വകുപ്പുകൾക്കു മാത്രമായി കേന്ദ്രസർവീസുകൾ നിലവിലുണ്ട്.) 2005 ജനുവരിയിലെ കണക്കനുസരിച്ച് ഐ.എ.എസ്സിൽ 4788-ഉം ഐ.പി.എസ്സിൽ 3666-ഉം ഫോറസ്റ്റ് സർവീസിൽ 2763-ഉം പദവികളാണ് ഇപ്പോൾ നിലവിലുള്ളത്.
 
==സിവിൽ സർ‌‌വിസ് പരീക്ഷ==
"https://ml.wikipedia.org/wiki/അഖിലേന്ത്യാ_സർവീസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്