"ബെയൊവുൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് ബേവുൾഫ് എന്ന താൾ ബെയൊവുൾഫ് എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പിക്ക...
→‎കഥ: adding links and removing irrelevant ones
വരി 2:
[[ചിത്രം:Beowulf.firstpage.jpeg|thumb|right|ബെയൊവുൾഫ് കയ്യെഴുത്തുപ്രതിയുടെ ആദ്യപുറം]]
 
'''ബെയൊവുൾഫ്'''(Beowulf) പുരാതന [[ഇംഗ്ലീഷ്]] ഭാഷയിലെ ഏറ്റവും പുരാതനമായ വീരേതിഹാസകാവ്യമാണ്. കൃതിയുടെ അവശേഷിക്കുന്ന ഒരേയൊരു പുരാതന കയ്യെഴുത്തുപ്രതിയിലെ സൂചനവച്ച്, എട്ടും പതിനൊന്നും നൂറ്റാണ്ടുകൾക്കിടയിലാണ് രചനാകാലം എന്ന് മനസ്സിലാക്കാമെങ്കിലും ബെയൊവുൾഫിന്റെ കർത്തൃത്വം അജ്ഞാതമായിരിക്കുന്നു. ഇംഗ്ലണ്ടിലെ [[പടിഞ്ഞാറൻ മെർസിയായിൽമെർസിയ|പടിഞ്ഞാറൻ മെർസിയയിൽ]] വസിച്ചിരുന്ന ഒരാളാണ് ഇതെഴുതിയതെന്നു കരുതപ്പെടുന്നു. [[ജെഫ്രി ചോസർ|ജെഫ്രി ചോസറുടെ]] [[കാൻറർബറി കഥകൾ|കാൻറർബറി കഥകളേക്കാൾ]] വളരെ പഴക്കമുള്ള കൃതിയാണിത്. അതുകൊണ്ടുതന്നെ ലോകസാഹിത്യത്തിൽ ഗണനീയമായ സ്ഥാനം ബേവുൾഫിനുണ്ട്. തെക്കൻ സ്വീഡനിലെ ഗീറ്റ് വംശത്തിൽപ്പെട്ട ഒരു യോദ്ധാവായ ബേവുൾഫിൻറെ വീര പരാക്രമങ്ങളാണ് പ്രതിപാദ്യം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ മഹാ കഥയുടെമഹാകഥയുടെ കൈയെഴുത്തു പ്രതി ലഭിച്ചത്. ആംഗ്ലോസാക്സൺ ഭാഷയായ പഴയ ഇംഗ്ലീഷിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.
 
അതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾക്ക് പശ്ചാത്തലമായത് ഇപ്പോൾ [[സ്വീഡൻ|സ്വീഡനിലും]] [[ഡെന്മാർക്ക്|ഡെന്മാർക്കിലും]] ഉൾപ്പെട്ട നാടുകളാണ്. ആംഗ്ലോ-സാക്സൺ സാഹിത്യത്തിലെ ഏറ്റവും പ്രധാനരചനയായി പൊതുവേ കണക്കാക്കപ്പെടുന്ന ബെയൊവുൾഫ്, ഏറെ ചർച്ചകൾക്കും, പഠനങ്ങൾക്കും, ഊഹാപോഹങ്ങൾക്കും, സിദ്ധാന്തങ്ങൾക്കും കാരണമായിട്ടുണ്ട്. 3182 വരികൾ ചേർന്ന്, താരതമ്യേന ദീർഘമായ രചനയാണത്. 2003ൽ2003-ൽ ബേവുൾഫിൻറെ കഥ മലയാളത്തിൽ ഡോ. എ. രാജഗോപാല കമ്മത്ത് അവതരിപ്പിച്ചു. 2007ൽ2007-ൽ ഈ വീരകഥ ഹോളിവുഡ് സിനിമയുമായി.
 
== കഥ ==
വരി 10:
=== ആമുഖം ===
 
ഉപേക്ഷിക്കപ്പെട്ട കുട്ടിയായി ഒരു വള്ളത്തിൽ ഒഴുകിയെത്തി ഒടുവിൽ ഡെന്മാർക്കിലെ രാജാവായിത്തീർന്ന ഷിൽഡിന്റെ (Scyld) മഹത്ത്വം വർണ്ണിക്കുന്ന ചെറിയൊരാമുഖത്തോടെയാണ് ബെയൊവുൾഫ് തുടങ്ങുന്നത്. ആമുഖത്തിന്റെ പ്രധാനഭാഗം പെരുമയോടെയുള്ള രാജവാഴ്ചക്കൊടുവിൽ മരിച്ച ഷിൽഡിന്റെ ശവസംസ്കാരം വർണ്ണിക്കുന്നു. ഒരു [[കപ്പൽ|കപ്പലിൽ]] ആഭരണങ്ങളും ആയുധങ്ങളും കൊണ്ട് പൊതിഞ്ഞ് ബഹുമാനപൂർവം മൃതദേഹം ഒഴുക്കിവിടുകയാണ് ചെയ്തത്.
 
=== ഗ്രെൻഡൽ ===
 
[[ചിത്രം:Beowulf.Kenning.jpg|350px|thumb|left|ബെയൊവുൾഫിന്റെ കയ്യെഴുത്തുപ്രതി ഒന്നാം പുറത്ത്, [[കടൽ]] എന്ന അർത്ഥത്തിൽ "ofer hron rade" (over the whale's road - തിമിങ്ങലങ്ങളുടെ വഴി) എന്നെഴുതിയിരിക്കുന്നു.]]
ഷിൽഡിന്റെ പേരക്കിടാവ് ഹീൽഫ്ഡേനിന്റെ മകനായിരുന്നു ഹ്രോത്‌ഗാർ ജനങ്ങൾക്ക് പ്രിയപ്പെട്ടവനും യുദ്ധവീരനുമായിരുന്നു. ദീർഘകാലത്തെ ഭരണത്തിനു ശേഷം, പ്രതാപിയായ അദ്ദെഹംഅദ്ദേഹം തന്റേയും പരിജനങ്ങളുടേയും ഉല്ലാസത്തിനായി ഹിയൊറോട്ട് എന്ന മനോഹരമായ ഉത്സവശാല നിർമ്മിച്ചു. അവിടെനിന്നുയർന്ന [[സംഗീതം|സംഗീതവും]] ആർപ്പുവിളികളും അടുത്തുള്ള ഒരു ചളിപ്പൊയ്കയിൽ താമസിച്ചിരുന്ന ഗ്രെൻഡൽ എന്ന സത്വത്തെ കോപിഷ്ടനും അസൂയാലുവുമാക്കി. ഒരു രാത്രി ഉത്സവശാലയിലെത്തിയ ഗ്രെൻഡൽ ഹ്രോത്ഗാറിന്റെ മുപ്പത് യോദ്ധാക്കളെ കൊന്നൊടുക്കി. അടുത്ത പന്ത്രണ്ട് വർഷം ഉത്സവശാലക്കുനേരെയുള്ള ആക്രമണം തുടർന്ന അയാൾ ഹ്രോത്ഗാറിനെ പൊറുതുമുട്ടിച്ചു.
 
 
വരി 22:
=== അമ്മസത്വം ===
 
ഗ്രെൻഡലിനെ വകവരുത്താനായതിൽ ഹ്രോത്ഗാറും ജനങ്ങളും ഏറെ സന്തോഷിച്ചു. അവർ ആ വിജയം ആഘോഷിക്കുകയും ബെയൊവുൾഫിനെ പാരിതോഷികങ്ങൾ കൊണ്ടുപൊതിയുകയും ചെയ്തു. എന്നാൽ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. ഗ്രെൻഡലിന്റെ [[അമ്മ]], മകന്റെ പരാജയത്തിന് പകരം വീട്ടാൻ നിശ്ചയിച്ചു. അടുത്ത രാത്രി ഉത്സവശാലയിൽ കടന്നുചെന്ന അവൾ ആഘോഷങ്ങൾ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഹ്രോത്ഗാറിന്റെ ആളുകൾക്കിടയിൽ നിന്ന് നിന്ന് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സ്നേഹിതൻ ഈഷേറെ എടുത്ത് അവളുടെ താവളത്തിലേക്കു കൊണ്ടുപോയി. ബെയൊവുൾഫിന് ഇത്തവണ സത്വത്തെ തേടി ചളിപ്പൊയ്കയിലേക്ക് പോകേണ്ടിവന്നു. പൊയ്കയുടെ അരികിലെത്തിയ ബെയൊവുൾഫും മറ്റും ഹ്രോത്ഗാറിന്റെ സ്നേഹിതന്റെ ചോരയിൽ കുളിച്ച തല കണ്ടു. പൊയ്കയിൽ ചാടി മുങ്ങിയ ബെയൊവുൾഫിനെ ഗ്രെൻഡലിന്റെ അമ്മ പിടികൂടി ആഴത്തിലുള്ള അവളുടെ താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ അയാൾ അവളുമായി ഏറ്റുമുട്ടി. ബെയൊവുൾഫ് തോൽക്കുമെന്നായപ്പോൾ സത്വത്തിന്റെ താവളത്തിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരു കൂറ്റൻ മന്ത്രവാൾ അയാളുടെ ശ്രദ്ധയിൽ പെട്ടു. സാധാരണക്കാർക്ക് എടുത്തുപൊക്കാൻ പറ്റാത്തത്ര കൂറ്റൻ വാളായിരുന്നു അതെങ്കിലും ബെയൊവുൾഫ് ആ വാളുപയോഗിച്ച് ഗ്രെൻഡലിന്റെ അമ്മയെ കൊന്നു. ഹ്രോത്ഗാറിന്റെ കൊട്ടാരത്തിൽ മടങ്ങിയെത്തിയ ബെയൊവുൾഫും അനുയായികളും വലിയ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഏറെ സമ്മാനങ്ങൾ വാങ്ങി ഗീറ്റുകൾ താമസിയാതെ അവരുടെ നാട്ടിലേക്ക് [[കപ്പൽ]] കയറി.
 
=== [[വ്യാളി]] ===
 
[[ചിത്രം:Beowulf and the dragon.jpg|thumb||right||150px|വ്യാളിയെ നേരിടുന്ന ബെയൊവുൾഫ് - ജെ.ആർ. സ്കെൽട്ടൻ 1908-ൽ വരച്ച ചിത്രം]]
 
ജന്മനാട്ടിൽ മടങ്ങിയെത്തിയ ബെയൊവുൾഫിനെ രാജാവ് ഹിഗ്ലാക്കും ജനങ്ങളും സന്തോഷപൂർവം സ്വീകരിച്ചു. ഹിഗ്ലാക്കിനെ പിന്തുടർന്ന് രാജാവായ പുത്രൻ ഹെർഡ്രഡിന്റെ മരണത്തിനുശേഷം ബെയൊവുൾഫ് ഗീറ്റുകളുടെ രാജാവായി. ബെയൊവുൾഫിന്റെ കഥയുടെ രണ്ടാം ഭാഗം അദ്ദേഹത്തിന്റെ രാജവാഴ്ച തുടങ്ങി അൻപതുവർഷം കഴിഞ്ഞപ്പോഴത്തെ കഥയാണ്. അന്നാട്ടിലെ ഒരടിമ യജമാനനിൽ നിന്ന് ഒളിച്ചോടുന്നതിനിടയിൽ ഒരു [[വ്യാളി|വ്യാളിയുടെ]] ഗുഹയിലെ നിധിശേഖരത്തിനിടയിൽ അബദ്ധത്തിൽ ചെന്നുപെട്ടു. നിധിയിൽ നിന്ന് രത്നഖചിചമായ ഒരു പാനപാത്രം എടുത്തുകൊണ്ടുപോയി യജമാനനു കാഴ്ചവച്ച അടിമക്ക് മാപ്പുകിട്ടി. എന്നാൽ [[ഉറക്കം|ഉറക്കമുണർന്നപ്പോൾ]] ശേഖരത്തിലെ വിലയേറിയ പാനപാത്രം കാണാതായതു ശ്രദ്ധിച്ച വ്യാളി, ഗീറ്റുകളുടെ നാട്ടിലാകെ [[അക്രമം]] കാട്ടി. ബെയൊവുൾഫിന്റെ കൊട്ടാരവും സിംഹാസനവും വരെ വ്യാളിയുടെ ആക്രമണത്തിനിരയായി. അപ്പോഴേക്ക് ബെയൊവുൾഫ് വൃദ്ധനായിരുന്നു. എങ്കിലും അയാൾ വ്യാളിയെ നേരിടാൻ അതിന്റെ ഗുഹയിലെത്തി. ബെയൊവുൾഫിന്റെ അനുയായികളിൽ വിഗ്ലാഫ് എന്നുപേരുള്ള ഒരാളൊഴിച്ചുള്ളവരൊക്കെ വ്യാളിയെ ഭയന്ന് ഓടിപ്പോയി. വിഗ്ലാഫിന്റെ സഹായത്തോടെ വ്യാളിയെ ബെയൊവുൾഫ് കൊന്നു. എങ്കിലും അതിനിടെ അയാൾക്ക് മാരകമായി മുറിവേറ്റു.
 
=== അന്ത്യം ===
വരി 55:
 
{{Cquote|നമ്മുടെയൊക്കെ പുരാതനമായ തുടക്കത്തിൽ<br />
[[ദൈവം]] [[ഭൂമി|ഭൂമിയെ]] സൃഷ്ടിച്ച്,<br />
സുന്ദരമായ താഴ്വരകൾക്ക് കടലിനെ അതിരാക്കുകയും<br />
നാടുകളെ പ്രകാശിപ്പിക്കാനായി<br />
"https://ml.wikipedia.org/wiki/ബെയൊവുൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്