"അവിജിത് റോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|Avijith roy}} {{Infobox writer <!-- For more information see Template:Infobox Writer/doc. --> | name...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:24, 28 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ബംഗ്ലാദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനുമായിരുന്നു അവിജിത് റോയി(1972 - .26 ഫെബ്രുവരി 2015). അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്ന റോയിയെ ധാക്ക പുസ്തകോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രാദേശിക തീവ്രവാദി സംഘടനയായ അൻസാർ ബംഗ്ലക്കാർ കൊലപ്പെടുത്തി. ഭാര്യ റാഫിദ അഹമ്മദ് ബന്നയെയും അക്രമികൾ ക്രൂരമായി ആക്രമിച്ചു.[2]

അവിജിത് റോയി
অভিজিৎ রায়
പ്രമാണം:Avijit Roy.jpg
ജനനം1972[1]
ബംഗ്ലാദേശ്
മരണം2015 ഫെബ്രുവരി 26
ധാക്ക, ബംഗ്ലാദേശ്
തൊഴിൽവിമർശകൻ, കോളമിസ്റ്റ്, എഞ്ചിനീയർ
ഭാഷബംഗാളി, ഇംഗ്ലീഷ്
ദേശീയതഅമേരിക്കൻ, ബംഗ്ലാദേശി
Genreഭരണകൂട വിരുദ്ധ നിലപാട്
പങ്കാളിറാഫിദ അഹമ്മദ് ബന്ന
കുട്ടികൾ1 മകൾ

ജീവിതരേഖ

ബ്ലോഗ് രചനകളിലൂടെ ശ്രദ്ധേനായ എഴുത്തുകാരനായിരുന്നു അവിജിത്ത് റോയി. റോയിയുടെ ബ്ലോഗുകളെ ബംഗ്ലാദേശിലെ മതമൗലികവാദികൾ രൂക്ഷമായി എതിർത്തിരുന്നു. ഇസ്ലാമിക മൗലികവാദികളിൽ നിന്നും കടുത്ത ഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞവർഷം മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് ഓൺലൈൻ ബുക്‌സ്‌റ്റോറായ "രകമാരി. കോം', റോയിയുടെ പുസ്തകങ്ങൾ പിൻവലിച്ചിരുന്നു.

മുക്തേ മോന

സ്വതന്ത്രമനസ് എന്നർഥം വരുന്ന മുക്തേ മോന എന്ന തലക്കെട്ടിൽ റോയ് എഴുതിയിരുന്ന ബ്ലോഗിന്റെ ഉള്ളടക്കം മതേതരത്വവും യുക്തിവാദവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

കൃതികൾ

  • സമകാമിത
  • വിശ്വാസ വൈറസ്
  • വാക്വം മുതൽ പ്രപഞ്ചം വരെ

അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bbc31664262 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Assailants hack to death writer Avijit Roy, wife injured". bdnews24.com. Dhaka. 26 February 2015. Retrieved 26 February 2015.
Persondata
NAME Roy, Avijit
ALTERNATIVE NAMES
SHORT DESCRIPTION Bangladeshi writer
DATE OF BIRTH
PLACE OF BIRTH
DATE OF DEATH 26 February 2015
PLACE OF DEATH Dhaka, Bangladesh
"https://ml.wikipedia.org/w/index.php?title=അവിജിത്_റോയി&oldid=2142218" എന്ന താളിൽനിന്ന് ശേഖരിച്ചത്