"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
[[ചിത്രം:Mor Severius Mushe Görgün with Catholicos of the East His Holiness Baselios Marthoma Didymus I and Mor Athanasius Thomas.jpg|thumb|right|250px| മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ (വലതുവശത്തു് അങ്ങേയറ്റം) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയോടും (ഇടത്തുനിന്നു് നാലാമതു്) ഡോ.തോമസ് മാര്‍ അത്താനാസിയോസിനോടുമൊപ്പം (ഇടത്തുനിന്നു് മൂന്നാമതു്) ദേവലോകത്തു്- 2007നവം.
]]
[[തുര്‍ക്കി]], [[ഇറാക്കു്]] എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ [[യൂറോപ്പ്|യൂറോപ്പിലെ]] അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു് വേണ്ടി സ്ഥാപിതമായ പൂര്‍ണ സ്വയംഭരണാവകാശമുള്ള [[ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ|ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയാണു്]] '''സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ മെത്രാപ്പോലീത്താസനം''' (ആര്‍ച്ച് ഡയോസിസ്). [[ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുമായുള്ള]] ബന്ധത്തിലൂടെയാണു് [[ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ|ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ]] അതു് ഭാഗമായി നില്ക്കുന്നതു്. [[മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍]] മെത്രാപ്പോലീത്തയാണു് മേലദ്ധ്യക്ഷന്.
==പട്ടത്വം ഇന്ത്യയില്‍നിന്നു്==
[[ജര്‍മനി|ജര്‍മനിയിലെ]] മോശ ഗോര്‍ഗുന്‍ റമ്പാനെ [[മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍]] എന്ന പേരില്‍ അഭിഷേകം ചെയ്തതോടെ 2007 നവംബര്‍ 21-നു് സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ മെത്രാപ്പോലീത്താസനം നിലവില്‍ വന്നു.
2007 ഓഗസ്റ്റില്‍ ചേര്‍ന്ന [[ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭ|പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ]] എപ്പിസ്കോപ്പല്‍ സുന്നഹദോസാണു് യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു് മെത്രാപ്പോലീത്തയെ വാഴിച്ചു് നല്‍കാനുള്ള തീരുമാനമെടുത്തതു്. ഇതു് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസും തൃശൂരിന്റെ യൂഹാനോന്‍ മാര്‍ മിലിത്തോസും ക്യാനഡ-യു.കെയുടെ ഡോ.തോമസ് മാര്‍ മക്കാറിയോസും നിയുക്ത കാതോലിക്കയും സുന്നഹദോസ് സെക്രട്ടറിയും അടങ്ങിയതായിരുന്നു അഞ്ചംഗ ഉപസമിതി. നിയുക്ത കാതോലിക്കയ്ക്കും സുന്നഹദോസ് സെക്രട്ടറിയ്ക്കും മെത്രാഭിഷേകശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. [[ഡോ.തോമസ് മാര്‍ മക്കാറിയോസ്|ഡോ.തോമസ് മാര്‍ മക്കാറിയോസിന്റെ]] പിന്തുണയോടുകൂടി [[ഡോ.തോമസ് മാര്‍ അത്താനാസിയോസ്|ഡോ.തോമസ് മാര്‍ അത്താനാസിയോസിന്റെയും]] [[യൂഹാനോന്‍ മാര്‍ മിലിത്തോസ്|യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെയും]] മുഖ്യ കാര്‍മികത്വത്തില്‍ റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബര്‍ 21 ബുധനാഴ്ച [[കേരളം|കേരളത്തില്‍]] [[തൃശ്ശൂര്‍]] ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയില്‍ വച്ചു് മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നു.
|