"രീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{അപൂർണ്ണം}}
 
രീതിയ്ക്കു [[വാമനൻ (കാവ്യമീമാംസകൻ)]] കാവ്യാത്മാവിന്റെ സ്ഥാനം കൽപ്പിക്കുന്നു('രീതിരാത്മാ കാവ്യസ്യ' -കാ. സൂ 1.3.2).വിശിഷ്ടപദരചനയാണ് '''രീതി''' എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു('വിശിഷ്ടപദരചനാ രീതി' -കാ. സൂ. 1.2.7)
[[വൈദർഭി]], [[ഗൗഡീയം]], [[പാഞ്ചാലി-(കാവ്യശാസ്ത്രം)]] എന്നിങ്ങനെ രീതിയെ മൂന്നായി തിരിക്കുന്നു [[വാമനൻ]].ഇവ യഥാക്രമം വിദർഭം, ഗൗഡം, പാഞ്ചാലം എന്നീ ദേശങ്ങളിലെ കവ്യങ്ങളിൽ പ്രചാരമുള്ള രീതി എന്ന നിലയിലാണ് ഈ പേരുകൾ നൽകുന്നത്. സമഗ്രഗുണ സമ്പന്നയാണ് വൈദർഭി(സമഗ്രഗുണാ വൈദർഭീ -കാ.സൂ. 1.2.11). ഗൗഡീയരീതിയിൽ ഓജസ്സ്, കാന്തി എന്നീ ഗുണങ്ങൾക്ക് പ്രാധാന്യം നല്കണം(ഓജാകാന്തിമതീ ഗൗഡീയാ -കാ.സൂ. 1.2.12). മാധുര്യം, സൗകുമാര്യം എന്നീ ഗുണങ്ങൾ പാഞ്ചാലിയിൽ മുറ്റിനില്ക്കും(മാധുര്യസൗകുമാരോയപ്പന്നാ പഞ്ചാലി -കാ.സൂ. 1.2.13 ).
 
"https://ml.wikipedia.org/wiki/രീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്