"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
{{Needs Image}}
വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാടുകളാണ് '''വടക്കൻ പാട്ടുകൾ'''. വടക്കേ മലബാറിലെ [[കടത്തനാട്]], [[കോലത്തുനാട്]], [[വയനാട്]] തുടങ്ങിയ പ്രദേശങ്ങളിലെ [[കളരിപ്പയറ്റ്|കളരി അഭ്യാസങ്ങൾക്ക്]] പേരുകേട്ട തച്ചോളി, പുത്തൂരം തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് വടക്കൻ പാട്ടുകളിലെ സാരം. നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “[[പാണന്മാർ]]“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. വടക്കൻ പാട്ടുകളെ അധികരിച്ച് നിരവധി മലയാളചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.
 
വടക്കൻ പാട്ടുകൾ നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ്. കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾ അതിനു മുൻപ് ജീവിച്ചിരുന്നവരാകാം. “തച്ചോളി മാണിക്കോത്ത് മേപ്പയിൽ“ എന്ന നായർ തറവാട്ടുകാരും “പുത്തൂരം വീട്” എന്ന തീയ തറവാട്ടുകാരും ആണ് ഇവരിൽ പ്രമുഖർ. ഇവരെക്കുറിച്ചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്.
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്