"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ നിർദ്ദേശങ്ങൾ
വരി 566:
#ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.
*ഒരാളുടെ ആകെ രചനകളെപ്പറ്റിയോ അയാളെപ്പറ്റിയോ രണ്ടിലേറെ (ഓൺലൈൻ / ഓഫ്ലൈൻ) മാദ്ധ്യമങ്ങളിൽ പഠനങ്ങളോ ആസ്വാദനങ്ങളോ വന്നിട്ടുണ്ടെങ്കിൽ അതു പോരേ? --simy (സംവാദം) 13:33, 11 നവംബർ 2013 (UTC)
 
 
: രണ്ടിലേറെ ഓൺലൈൻ മാധ്യമത്തിൽ പരാമർശമോ ആസ്വാദനമോ വരുന്നത് (വളരെ എളുപ്പമുള്ള കാര്യമായതിനാൽ) സ്വതന്ത്രമായ ഒരു മാനദണ്ഡമാക്കാതെ മറ്റ് മാനദണ്ഡങ്ങളോട് കൂടി ചേർക്കുന്നതാവും നല്ലത് എന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം അത്തരം പരാമർശങ്ങളുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ, 5-ൽ കുറയാത്ത ഉപയോക്താക്കളുടെ വോട്ടിങ്ങിലൂടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കുന്നതും നന്നായിരിക്കും [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
 
 
*മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. -ദേവദാസ്
 
 
*ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. - രവി
 
#ബ്ലോഗർമാർക്കുള്ള ശ്രദ്ധേയതാനയം
 
#'''ബ്ലോഗർമാർക്കുള്ള ശ്രദ്ധേയതാനയം'''
##വ്യക്തി, തന്റെ ബ്ലോഗ്‌ കാരണം ഭരണകൂടത്താൽ പീടിപ്പിക്കപ്പെടുകയോ വെട്ടയാടപ്പെടുകയോ ചെയ്യുകയുണ്ടായി
##വ്യക്തിയുടെ ബ്ലോഗ്‌ ഒരു വാര്ത്താ പ്രധാന സംഭവത്തിന്റെ മർമഭാഗതുണ്ടായിരുന്നു
Line 578 ⟶ 586:
 
* ബ്ലോഗുകൾക്കു പുറമേയുള്ള സോഷ്യൽ മീഡിയകളിലെ (ഫേസ്‌ബുക്ക്, റ്റ്വിറ്റർ, ഗൂഗിൾ പ്ലസ്സ്, ഡയസ്പോറ) വ്യാപകമായ പരാമർശം ( ഇതിനെ ക്വാണ്ടിഫൈ ചെയ്യാം. 1000 റ്റ്വീറ്റ് റെഫറൻസ് എന്നോ മറ്റോ. ഏതെങ്കിലും അനലിറ്റിക്സ് ടൂൾ (ഗൂഗിൾ അനലിറ്റിക്സ് പോലുള്ള എന്തെങ്കിലും) വഴി സമർഥിക്കപ്പെട്ടത് ആവണമെന്ന നിർദ്ദേശവും വയ്ക്കാവുന്നതാണ്) [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
 
::ബ്ലോഗ് / ഫെയ്സ്ബുക്ക് / റ്റ്വിട്ടർ / ഗൂഗ്ല്+ എന്നിവ ആധികാരിക സ്രോതസ്സായി പരിഗണിക്കരുത് എന്നാണ് എന്റെ അഭിപ്രായം. 1000 റ്റ്വീറ്റ് റെഫറൻസ് ഉള്ള ആളെപ്പറ്റി ഓൺലൈൻ പത്രങ്ങളിലും ജേണലുകളിലും ഒന്നിലധികം ലേഖനങ്ങൾ / പരാമർശങ്ങൾ വന്നിരിക്കും. ആ പത്രങ്ങളും ജേണലുകളും മാത്രം ആധികാരിക സോഴ്സുകളായി പരിഗണിച്ചാൽ മതിയാകും. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:23, 13 നവംബർ 2013 (UTC)
 
Line 583 ⟶ 592:
 
ക്രോഡീകരിക്കുമ്പോൾ മനസ്സിലാകുന്ന വിധം ക്രോഡീകരിക്കണം, ഇതിന്റെ ഇടയിലൂടെ കുഴൂരുമാരും മണ്ണത്തൂരുകാരും ഊരിപ്പോകും. ഇതിപ്പോൾ അവരെ കേറ്റാനുള്ള ശ്രമമാണെന്നു കരുതണ്ട. അതു തന്നെയാണ് ലക്ഷ്യം. അതിനാൽ നയങ്ങൾ അക്കമിട്ടു നിരത്തി മനസ്സിലാകാൻ പാകത്തിൽ വെയ്ക്കുക. ഇവിടെ പല നയങ്ങളും ചർച്ചകളും ഇപ്പോളും പത്തായത്തിലാക്കാതെ പത്തായം പോലെയാക്കി വച്ചിട്ടുണ്ട്. അതിലൊന്നും ഇത്ര ഹാഷ്‌പുഷ് ഇല്ല. എന്താ ശുഷ്കന്റെ കാന്തി. ബ്ലോഗും സോഷ്യൽ നെറ്റ്‌വർക്കു അവലംബമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും സംശയിക്കണം. എന്തായാലും സ്വന്തം കോണ്ടാക്റ്റ് ഡീറ്റെയിൽസ് പോലും വെയ്ക്കാൻ ഭയക്കുന്ന സൈറ്റുകളെ അവലംബമാക്കാൻ നടക്കുന്ന ശ്രമത്തെ എതിർക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ആ സൈറ്റിൽ പ്രവർത്തിക്കുന്നവർ പോലും ഇവിടുള്ള ലേഖനങ്ങൾക്ക് ഉതകുന്ന വിധം അവലംബങ്ങൾ സൃഷ്ടിച്ച് വിശ്വാസ്യത തെളിയിച്ചുകളയും. അതിനോട് ഒരിക്കലും യോജിക്കാനാകില്ല. ബ്ലോഗുകളിലെ പ്രവർത്തനവും സോഷ്യൽ നെറ്റ്‌വർക്കുകളിലെ പരാമർശങ്ങളും അവലംബമാക്കാനോ ശ്രദ്ധേയതയാക്കാനോ നടക്കുന്ന ശ്രമം വെറും ബാലചാപല്യം എന്നേ പറയാനാകൂ. ബ്ലോഗർമാരെയും പ്രവേശിപ്പിക്കാൻ മാത്രം ഉദാരസമീപനം നടത്താൻ ശ്രമിക്കുന്ന ഈ ശ്രമങ്ങളും അങ്ങനെതന്നെ. അതൊക്കെ സോഷ്യൽ നെറ്റ്‌വർക്കുകളിലും ബ്ലോഗിലും ആയിക്കൂടെ. അവിടെ ചൊറിഞ്ഞാൽ ഇവിടെ ശ്രദ്ധേയത പോലും.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 14:54, 13 നവംബർ 2013 (UTC)
 
::ഇത്രയുമൊക്കെ ആയസ്ഥിതിക്ക് പഴയ നിർദ്ദേശങ്ങളിൽ അടയിരുന്നിട്ട് കാര്യമില്ലല്ലോ!! അപ്പോ പുതിയ നിർദ്ദേശങ്ങളിലേയ്ക്ക് വരാം... അവിടേയും ഇവിടേയുമൊക്കെ കൂലങ്കഷമായ ചർച്ചകളും തെറിവിളിയും അമ്മയ്ക്കും അമ്മൂമ്മയ്ക്കും അവരുടെ തന്തതള്ളമാർക്കു വരെ വിളിച്ചിട്ട് ആകെ മുന്നോട്ടു വച്ച ആശയം ഇത്രയുമേയുള്ളോ!!!!!
എന്നിരുന്നാലും ഇതു ചർച്ചയ്ക്കെടുക്കാവുന്നതാണ്.
 
1.ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.
::ഇതിൽ പരാമർശം എന്നത് എങ്ങനെയുള്ള പരാമർശം ?? കാര്യമായ പരാമർശമാണോ ഒരു വരി പരാമർശമാണോ??
 
:ഇനി ബ്ലോഗിന്റെ കാര്യം.. ബിനുമാഷ് മുന്നോട്ടുവച്ച ഭേദഗതികൾ തന്നെയല്ലേ എല്ലാത്തിലും ബാധകം.. ആദ്യം ബ്ലോഗ് എന്നൊരു വാക്ക് മാത്രമല്ലേയ്റ്റുള്ളൂ.. സാഹിത്യകൃതികൾക്ക് ഇതല്ലേ സ്ശ്രദ്ധേയതാ മാനം?!!
:അവാർഡും പുസ്തകവും എങ്ങനെ ബ്ലോഗുമായി ബന്ധപ്പെടുന്നു.?
:''ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.''ഒരു ബ്ലോഗിനേക്കുറിച്ച് എഴുത്തുകാരൻ തന്നെ പരാമർശിക്കണമോ?? അങ്ങനെയെങ്കിൽ എങ്ങനെ പരാമർശിക്കണം?
::ഇനി അടുത്തത് ചില വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇതിൽ ആകെ കാര്യമായി എനിക്ക് തോന്നിയത് ദേവദാസ് മുകളിൽ പറഞ്ഞിരിക്കുന്ന...'''ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം'' ഏതൊക്കെയാണ് ആ ഓൺലയിൽ ഇടങ്ങളായി താങ്കൾക്ക് തോന്നുന്നതെന്നു കൂടി പറയുമല്ലോ... (അതായത് സൈറ്റുകൾ/ബ്ലോഗുകൾ/ജേർണലുകൾ/ഒൺലൈൻ പത്രങ്ങൾ/വാരികകൾ/മാസികകൾ)--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 17:34, 13 നവംബർ 2013 (UTC)
 
==ആനകൾ==