"പി. പത്മരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
 
===ചലച്ചിത്രജീവിതം===
1975-ൽ എഴുതിയ ''പ്രയാണം'' ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. [[ഭരതൻ (സംവിധായകൻ)|ഭരതന്റെ]] സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. ''പെരുവഴിയമ്പലത്തി''ന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
 
==== ഭരതനുമായുള്ള ബന്ധം ====
[[ഭരതൻ|ഭരതന്റേയും]] [[കെ.ജി. ജോർജ്ജ്|കെ.ജി.ജോർജ്ജിന്റെയും]] കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. [[ഭരതൻ (സംവിധായകൻ)|ഭരതനുമായി]] ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ '''മധ്യവർത്തി സിനിമ''' എന്ന് അറിയപ്പെടുന്നു. [[ലൈംഗികത|ലൈംഗികതയെ]] അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു.
 
=== കുടുംബം ===
"https://ml.wikipedia.org/wiki/പി._പത്മരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്