"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125:
 
===സ്പാനിഷ് അധിനിവേശം===
 
സ്പെയിൻകാർ ഫില്ലിപ്പീൻസിൽ എത്തുന്നതിനുമുമ്പ് അവിടെ തദ്ദേശീയ മതങ്ങൾക്കൊപ്പം ഹിന്ദുമതത്തിന്റേയും ബുദ്ധമതത്തിന്റേയും സ്വാധീനവും ഉണ്ടായിരുന്നു. ഇന്തോനേഷ്യയിലെ ജാവ കേന്ദ്രമായുണ്ടായിരുന്ന ശ്രീവിജയസാമ്രാജ്യം വഴിയാണ് ഇവ രണ്ടും ഫില്ലിപ്പീൻസിലെത്തിപ്പെട്ടത്. അവിടെ ഇന്ത്യയിലെ ദക്ഷിണബ്രാഹ്മിയുടെ ഗണത്തിൽപ്പെട്ട ഒരു ലിപിവ്യവസ്ഥയും നിലനിന്നിരുന്നു<ref>ലിപികളും മാനവസംസ്കാരവും, പ്രൊ. കെ.ഏ. ജലീൽ </ref>.
 
1521 ൽ സീബു ദ്വീപിലെത്തിയ [[ഫെർഡിനാന്റ് മഗല്ലൻ]] ആ പ്രദേശങ്ങൾ സ്പെയിനിന്റെതായി പ്രഖ്യാപിച്ചു. ഐസ്‌ലാസ് ഡി സാൻ ലാസറോ എന്ന് ആ ദ്വീപുകൾക്ക് പേരിട്ടു. [[സ്പെയിൻ|സ്പെയിനിലെ]] പുരോഹിതന്മാർ ദ്വീപുവാസികളെ കാത്തോലിക്കാ ക്രിസ്തുമത വിശ്വാസികളാക്കാൻ ലക്ഷ്യമിട്ടു. എല്ലാവരം കാത്തോലിക്കാ മതം സ്വീകരിച്ചുവെങ്കിലും മക്താൻ ദ്വീപിലെ മൂപ്പനായ [[ലാപു ലാപു]] അതിനു വഴങ്ങിയില്ല. 1521 ഏപ്രിൽ 27 നുണ്ടായ യുദ്ധത്തിൽ ലാപുലാപുവിന്റെ പടയാളികൾ മഗല്ലനെ വധിച്ചു. 1543 ൽ [[റൂയ് ലോപ്പെത് ഡി വിൽയലോബൂസ്]] നയിച്ച സ്പാനിഷ് നാവികസംഘം എത്തിയതോടെയാണ് ഫിലിപ്പീൻസിൽ കോളനിവാഴ്ച തുടങ്ങിയത്. തദ്ദേശീയരുമായി നിരന്തരം മല്ലിടേണ്ടി വന്ന വിൽയലോബൂസ് പട്ടിണിയും കപ്പൽച്ചേതവും കാരണം മൊളുക്കസ് ദ്വീപിൽ അഭയം തേടി. പോർച്ചുഗീസുകാർ വിൽയലോബൂസിനെ പിടികൂടി [[ഇൻഡൊനീഷ്യ|ഇൻഡൊനീഷ്യയുടെ]] ഭാഗമായ ആംബോൺ ദ്വീപിൽ തടവിലാക്കി. [[സെയിന്റ് ഫ്രാൻസിസ് സേവ്യർ|സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ]] പരിചരണമേറ്റാണ് വിൽയലോബൂസ് മരിച്ചത്.
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്