"അച്ചുതണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Rollingstock axle.jpg|thumb|right|300pix|[[തീവണ്ടി|തീവണ്ടിയുടെ]] വീലുകൾ തമ്മിൽ അച്ചുതണ്ടിനാൽ ബന്ധിച്ചിരിക്കുന്നു]]
 
[[തീവണ്ടി]], മോട്ടോർവാഹനങ്ങൾ മുതലായവയുടെ ചക്രങ്ങളെ താങ്ങുകയോ കറക്കുകയോ ചെയ്യുന്നതിനുള്ള തണ്ടോ (shaft) സ്പിൻഡിലോ (spindle) പോലുള്ള ദണ്ഡിനെയാണ് '''അച്ചുതണ്ട്''' അഥവ '''ആക്സിൽ''' എന്നു പറയുന്നത്. [[ചക്രങ്ങൾ]] തമ്മിലുള്ള അകലം നിലനിർത്താനും അച്ചുതണ്ട് ഉപകരിക്കുന്നു. ചക്രങ്ങൾ കറക്കാനുപയോഗിക്കുന്ന പിൻ (pin), ദണ്ഡ് (bar), തണ്ട് (shaft) എന്നിവയ്ക്കെല്ലാം എൻജിനീയറിങ്ങിൽ പൊതുവേ അച്ചുതണ്ട് എന്നു പറയുന്നു. ചക്രങ്ങളോടു ബന്ധിച്ച് അവയോടൊപ്പം കറങ്ങുന്നവയും ചക്രങ്ങളെ താങ്ങാൻമാത്രം ഉറപ്പിച്ചവയുമായ അച്ചുതണ്ടുകളുമുണ്ട്. ചക്രങ്ങളോടൊപ്പം കറങ്ങുന്നതരം അച്ചുതണ്ടുകൾ ചക്രമധ്യത്തിൽ ഹൈഡ്രോളിക (hydraulic) മർദം ഉപയോഗിച്ച് തിരുകി കയറ്റുകയാണ് പതിവ്.<ref>[http://science.howstuffworks.com/transport/engines-equipment/hydraulic.htm How Hydraulic Machines Work]</ref>
[[File:Axle - Leaf rigid 01.gif|thumb|left|200px|പിൻഭാഗചാലക അച്ചുതണ്ടുകൾ]]
മോട്ടോർവാഹന ഉത്പാദനത്തിൽ അച്ചുതണ്ട് മറ്റു പല ഭാഗങ്ങളു(parts)മായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അവയ്ക്കെല്ലാംകൂടി അച്ചുതണ്ടു സമുച്ചയം (axle assembly) എന്നു പറയുന്നു;<ref>[http://www.autopartswarehouse.com/axle_assembly~pop.html Axle Assembly]</ref> അച്ചുതണ്ട് എന്നുമാത്രമായും പറയാറുണ്ട്. മോട്ടോർകാറുകളുടെ ''പിൻഭാഗചാലക അച്ചുതണ്ടുകൾ'' (rear driving axles)<ref>[http://www.cdxetextbook.com/safetyInfo/config/driveConfig/driveaxlelocation.html Location of rear driving axles]</ref> എന്നതുകൊണ്ടുദ്ദേശിക്കുന്നത് അച്ചുതണ്ടുകവചം (axle housing),<ref>[http://www.rockcrawler.com/features/newsshorts/02march/dynatrac_prorock60.asp AXLE HOUSING]</ref> അച്ചുതണ്ട്, വിഭേദക ഗിയർ (differential gear),<ref>[http://www.efunda.com/designstandards/gears/gears_auto_diff.cfm Automobile Differential Gears]</ref>ചാലക ഗിയർ (driving gear)<ref>http://www.eduslide.net/courses/690/Driving-with-Manual-Gear-Transmission.htm driving gear</ref> എന്നിവ മൊത്തത്തിലാണ്. വാഹനത്തിന്റെ മുൻവശം താങ്ങുന്ന ഭാഗമാണ് മുൻഭാഗഅച്ചുതണ്ട് (front axle).
"https://ml.wikipedia.org/wiki/അച്ചുതണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്