"ജോസഫ് വടക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വൈദികർ നീക്കം ചെയ്തു; വർഗ്ഗം:കത്തോലിക്ക പുരോഹിതർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ...
No edit summary
വരി 3:
 
വടക്കൻ ഇട്ടിക്കുരുവിന്റെയും കുഞ്ഞില ഇട്ടിക്കുരുവിന്റേയും മകനായി തൊയക്കാവിലാണ് ഫാദർ ജോസഫ് വടക്കന്റെ ജനനം. അദ്ധ്യാപകനായി ജോലിചെയ്തിരുന്ന യുവപ്രായത്തിൽ മറ്റു അദ്ധ്യാപകരെ സംഘടിപ്പിച്ചുകൊണ്ട് [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാസമരത്തിൽ]] പങ്കുചേർന്നു. 'തൊഴിലാളി' എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചുവന്ന ആഴ്ചപ്പതിപ്പ് പിന്നീട് ദിനപത്രമായി വളർന്നു. 1958-ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെയുണ്ടായ [[വിമോചന സമരം|വിമോചന സമരത്തിൽ]] ജോസഫ് വടക്കൻ പ്രധാന പങ്കുവഹിച്ചു. എന്നാൽ മറ്റു ചില പ്രക്ഷോഭങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന [[എ.കെ. ഗോപാലൻ|എ.കെ. ഗോപാലനുമായി]] അദ്ദേഹം ഒരുമിച്ചു നിന്നു. പിന്നീട് കേരളത്തിലെ കുടികിടപ്പ് കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കുകയും [[ബി. വെല്ലിംഗ്ടൺ|ബി.വെല്ലിംഗടനുമായി]] ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപവൽകരിക്കുകയും ചെയ്തു.<ref>[http://malayalam.oneindia.in/news/2002/12/29/ker-vadakkan.html ഫാദർ വടക്കൻ അന്തരിച്ചു, 2002 ഡിസംബർ 29-ന് One India, Malayalam പ്രസിദ്ധീകരിച്ച വാർത്ത]</ref>
==കൃതികൾ==
*എന്റെ കുതിപ്പും കിതപ്പും
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ജോസഫ്_വടക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്