"ചാന്നാർ ലഹള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
മേൽശീല ധരിച്ച സാറ എന്ന നാടാർ ക്രിസ്ത്യൻ സ്ത്രീക്കെതിരെ പേഷ്കാർ ശങ്കുണ്ണിമേനോൻ ചില നടപടികളെടുക്കാൻ ശ്രമിച്ചത് അതിന് വിത്തുപാകി. പൂതത്താൻ കുട്ടി - ഇശക്കി എന്നീ ചാന്നാർ ദമ്പതിമാർ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറു മറയ്ക്കുന്നവേഷം ധരിച്ച് യജമാനനായ മാടൻപിള്ളയോട് തർക്കം തുടങ്ങിയതോടെ കലാപം മുളപൊട്ടി. ക്രിസ്ത്യൻ നാടാർ സ്ത്രീകളുടെ നടപടി ഹിന്ദുമതത്തിലെ സവർണ്ണരെ പ്രകോപിതരാക്കി. മേൽ‌വസ്ത്രം ധരിച്ച സ്ത്രീകൾക്കെതിരെ അവർ ആക്രമണമഴിച്ചുവിട്ടു. മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം. ലഹള വ്യാപകമായതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രശ്നത്തിലിടപെട്ടു. 1812-ൽ ബ്രിട്ടീഷ് റസിഡന്റായിരുന്ന [[കേണൽ മൺ‌റോ]] ക്രിസ്ത്യൻ നാടാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതരം വസ്ത്രംധരിക്കാൻ അനുമതി നൽകി. മിസിസ് റീഡ്, മിസിസ് കോൾട്ട് എന്നിവർ കുറിയ കൈകൾ ഉള്ള ജാക്കറ്റ് തുന്നി ധരിക്കാനും അതിനുമേൽ ഒരു രണ്ടാംമുണ്ടിടാനും നാടാർ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു.
 
1822-ൽ അത്തരം വേഷം ധരിച്ച് കൽക്കുളം ചന്തയിൽവന്ന നാടാർ സ്ത്രീകളുടെ കുപ്പായം ചില സവർണർ വലിച്ചുകീറി. അതേവർഷം തന്നെ [[പത്മനാഭപുരം|പത്മനാഭപുരത്തുവച്ച്]] മാറുമറച്ചു നടന്ന ഒരു സംഘം നാടാർ സ്ത്രീകളെയും അവരുടെയൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും [[നായർ]] സമുദായാംഗങ്ങളായ ഏതാനും പേർ തല്ലിച്ചതയ്ക്കുകയും സമീപത്തുണ്ടായിരുന്ന ക്രിസ്തുമത ദേവാലയം തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തോടെ പ്രത്യാക്രമണവും വ്യാപകമായുണ്ടായി. ലഹള തിരുവതാം‌കൂറിന്റെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അന്നത്തെ [[ആർ. വെങ്കട്ടറാവു|ദിവാൻ വെങ്കിട്ടറാവു]] ഇതിനനുകൂലമായ നിലപാടെടുത്തു.
 
എന്നാൽ മിഷണറിയായ റീഡ് ഇതിനെതിരെ കോടതിയെ സമീപിച്ചു. വിധി നാടാർ സ്ത്രീകൾക്ക് അനുകൂലമായി. കോടതിവിധി ധിക്കരിച്ച് [[ദിവാൻ വെങ്കിട്ടറാവു]] നാടാർ സ്ത്രീകൾ മാറു മറച്ചുകൂടാ എന്നൊരു കല്പന ഇറക്കി. എന്നാൽ മദിരാശി ഗവർണർ [[ചാൾസ് ട്രവലിയൻ|സർ ചാൾസ് ട്രവലിയൻ]] ദിവാന് എതിരായിരുന്നു. നാടാർമാരുടെ സഹായിയായ റീഡിന്റെ വീട് സവർണ ഹിന്ദുക്കൾ വളഞ്ഞു. [[ഉദയഗിരിക്കോട്ട]]യിൽനിന്നും പട്ടാളമെത്തി റീഡിനെ മോചിപ്പിച്ചു. 1828-ൽ റവന്യൂ ഇൻസ്പെക്ടർ ശങ്കുപ്പിള്ള സവർണർക്കു നേതൃത്വം നല്കി. നാടാർ കുട്ടികളെ സ്കൂളിൽ നിന്നും തുരത്തുകയും നാടാർ സ്ത്രീകളുടെ ബ്ളൌസ് വലിച്ചുകീറുകയും ചെയ്തു. റൌക്കയ്ക്കുമുകളിൽ മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് രണ്ടാം ഘട്ടത്തിൽ സമരം നടന്നത്. 1859-ൽ കുപ്പായവും മേൽമുണ്ടും ധരിച്ച നാടാർ സ്ത്രീകളെ സവർണർ ആക്രമിച്ചു. 1859 ജനു. 4-ന് വൈദ്യലിംഗംപിള്ള എന്ന സവർണന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ അക്രമം നടന്നു.
വരി 40:
 
മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ചാന്നാർ_ലഹള" എന്ന താളിൽനിന്ന് ശേഖരിച്ചത്