"ചാന്നാർ ലഹള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു അവലംബം പോലുമില്ല. ആധികാരികത ചേർക്കുന്നു
No edit summary
വരി 8:
പന്ത്രണ്ടാം നൂറ്റാണ്ടുവരെ തെക്കൻ തിരുവതാംകൂർ ഉൾപ്പെട്ട തമിഴകത്തെ പ്രബല സമുദായമായിരുന്നു ചാന്നാന്മാർ. ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് ഈ സമുദായത്തിനു രാജസദസുകളിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്നു. ഖജനാവിലേക്കു കരം‌പിരിക്കാനായി ആയ് രാജാക്കന്മാർ ചാന്നാന്മാരെയാണുപയോഗിച്ചിരുന്നത്. ‘ചാന്റോർ’ എന്നപേരിൽ ഇവർ രാജസദസുകളിൽ അറിയപ്പെട്ടു. ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നു ചാന്നാന്മാർ. എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ബ്രാഹ്മണാധിപത്യം ശക്തിപ്രാപിച്ചതോടെ ചാന്നാന്മാർ സാമൂഹികമായി പിന്തള്ളപ്പെട്ടു. ഇപ്പോൾ [[കേരളം|കേരളത്തിന്റെയും]] [[തമിഴ്‌നാട്|തമിഴ്നാടിന്റെയും]] അതിർത്തികളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്നു ചാന്നാന്മാർ. എങ്കിലും ബ്രാഹ്മണ ന്യൂനപക്ഷത്തിനു കീഴ്പ്പ്പെട്ടു ജീവിക്കേണ്ടിവന്നു അവർക്ക്.
=== വസ്ത്ര സ്വാതന്ത്ര്യ ധ്വംസനം ===
അക്കാലത്ത് പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശമില്ലായിരുന്നു<ref>{{cite news|title = ഭൂതകാലത്തിന്റെ ഭാരങ്ങൾ|url = http://www.malayalamvarikha.com/2012/november/16/essay2.pdf|publisher = [[മലയാളം വാരിക]]|date = 2012 നവംബർ 16|accessdate = 2013 ഫെബ്രുവരി 13|language = [[മലയാളം]]}}</ref>. ഈ ദുരാചാരം ബ്രാഹ്മണമേധാവികൾ നാടാർ സമുദായംഗങ്ങൾക്കുമേലും അടിച്ചേൽപ്പിച്ചു. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ശാസനകൾ മതപരമായ കീഴ്വഴക്കമായി കണ്ടിരുന്നതിനാൽ ഈ വസ്ത്രസ്വാതന്ത്ര്യ നിഷേധത്തിൽ അസംതൃപ്തരായിരുന്നെങ്കിലും അധികമാരും പ്രതിഷേധിച്ചിരുന്നില്ല.
=== മതപരിവർത്തനം, സാമൂഹിക വിഭജനം ===
സാമൂഹികമായി അതൃപ്താരായിക്കഴിഞ്ഞഅതൃപ്തരായിക്കഴിഞ്ഞ ചാന്നാന്മാരുടെ ഇടയിലേക്കു പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്തുമത മിഷണറിമാർ പ്രവർത്തനത്തിനെത്തി. ചാന്നാന്മാരെ ഉന്നതവിദ്യാഭ്യാസത്തിനും പിന്നീടു മതപരിവർത്തനത്തിനും മിഷണറിമാർ പ്രേരിപ്പിച്ചു. പാശ്ചാത്യ ഭരണാധികാരികളുടെ പിന്തുണയും മിഷണറിമാർക്കുണ്ടായിരുന്നു. സാമൂഹികമായ അഭിവൃദ്ധി സ്വപ്നംകണ്ട് നാടാർ സമുദായത്തിലെ ഒരു വിഭാഗം ക്രിസ്തുമതത്തിലേക്ക് വളരെപ്പെട്ടെന്നു പരിവർത്തനം ചെയ്തു. ഇവരുടെ വസ്ത്രധാരണത്തിലും ജീവിത രീതികളിലും മിഷണറിമാർ പരിഷ്കാരങ്ങൾ വരുത്തി.
 
സവർണ്ണരുടെ ശാസനകൾ ലംഘിച്ച് മാറുമറച്ചു നടക്കുവാൻ നാടാർ സ്ത്രീകളെ ആഹ്വാനം ചെയ്തു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള വടക്കാങ്കുളം എന്ന സ്ഥലത്ത് 1680-ൽ ജസ്യൂട്ട് വൈദികർ ആദ്യമായി ഒരു നാടാർ സ്ത്രീയെ റൌക്ക(ജാക്കറ്റ്) ധരിപ്പിച്ചു. വസ്ത്രധാരണത്തിൽ മാന്യത കൈവരുമെന്നു വന്നതോടെ ക്രിസ്തുമതത്തിലേക്കുള്ള ഒഴുക്കു വർദ്ധിച്ചു. മതപരിവർത്തനം ചെയ്താൽ സവർണ്ണ ഹിന്ദുക്കളുടെ കല്പനകളിൽ നിന്നും ഒഴിവാകാം എന്നതായിരുന്നു നാടാർ സമുദായാംഗങ്ങളെ ക്രിസ്തുമതത്തിലേക്കു ചെല്ലാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ [[നെയ്യാറ്റിൻകര]], [[കാട്ടാക്കട]], [[തിരുനെൽ‌വേലി]], [[പാറശാല]] തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകാമായി മതപരിവർത്തനം നടന്നു. 1685-ൽ വടക്കാങ്കുളത്ത് കത്തോലിക്കാ ദേവാലയം സ്ഥാപിതമായി.
==ചാന്നാർ സ്ത്രീകളുടെ അവകാശസമരം==
ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ക്രിസ്തുമതം സ്വീകരിച്ച [[നാടാർ]] സ്ത്രീകൾ മേൽ‌വസ്ത്രം ധരിച്ചും ഹിന്ദുമതത്തിൽപ്പെട്ടവർ മേൽ‌വസ്ത്രമില്ലാതെയും നടന്നു. റൌക്കയും(ജാക്കറ്റ്) അതിനും‌മീതേ മേൽ‌മുണ്ടുമായിരു‍ന്നു സവർണ്ണ സ്ത്രീകളുടെ വേഷം. മിഷണറിമാർ ഇതേ രീതിയിൽത്തന്നെ മതപരിവർത്തനം നടത്തിയവരെയും വസ്ത്രം ധരിപ്പിച്ചു.
ക്രിസ്തുമതം സ്വീകരിച്ച [[നാടാർ]] സ്ത്രീകൾ മേൽ‌വസ്ത്രം ധരിച്ചും ഹിന്ദുമതത്തിൽപ്പെട്ടവർ മേൽ‌വസ്ത്രമില്ലാതെയും നടന്നു. റൌക്കയും(ജാക്കറ്റ്) അതിനും‌മീതേ മേൽ‌മുണ്ടുമായിരു‍ന്നു സവർണ്ണ സ്ത്രീകളുടെ വേഷം. മിഷണറിമാർ ഇതേ രീതിയിൽത്തന്നെ മതപരിവർത്തനം നടത്തിയവരെയും വസ്ത്രം ധരിപ്പിച്ചു.
 
മേൽശീല ധരിച്ച സാറ എന്ന നാടാർ ക്രിസ്ത്യൻ സ്ത്രീക്കെതിരെ പേഷ്കാർ ശങ്കുണ്ണിമേനോൻ ചില നടപടികളെടുക്കാൻ ശ്രമിച്ചത് അതിന് വിത്തുപാകി. പൂതത്താൻ കുട്ടി - ഇശക്കി എന്നീ ചാന്നാർ ദമ്പതിമാർ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറു മറയ്ക്കുന്നവേഷം ധരിച്ച് യജമാനനായ മാടൻപിള്ളയോട് തർക്കം തുടങ്ങിയതോടെ കലാപം മുളപൊട്ടി. ക്രിസ്ത്യൻ നാടാർ സ്ത്രീകളുടെ നടപടി ഹിന്ദുമതത്തിലെ സവർണ്ണരെ പ്രകോപിതരാക്കി. മേൽ‌വസ്ത്രം ധരിച്ച സ്ത്രീകൾക്കെതിരെ അവർ ആക്രമണമഴിച്ചുവിട്ടു. മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം. ലഹള വ്യാപകമായതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രശ്നത്തിലിടപെട്ടു. 1812-ൽ ബ്രിട്ടീഷ് റസിഡന്റായിരുന്ന [[കേണൽ മൺ‌റോ]] ക്രിസ്ത്യൻ നാടാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതരം വസ്ത്രംധരിക്കാൻ അനുമതി നൽകി. മിസിസ് റീഡ്, മിസിസ് കോൾട്ട് എന്നിവർ കുറിയ കൈകൾ ഉള്ള ജാക്കറ്റ് തുന്നി ധരിക്കാനും അതിനുമേൽ ഒരു രണ്ടാംമുണ്ടിടാനും നാടാർ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു.
Line 38 ⟶ 37:
"ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു."
 
ഇതിനുശേഷം നാടാർ സ്ത്രീകളും ബ്ളൗസ് ധരിക്കാം, എന്നാൽ അത് സവർണരുടേതുപോലെയാകരുത് എന്നും എല്ലാ നാടാർ സ്ത്രീകൾക്കും മേൽമുണ്ടാവാം എന്നുമുള്ള സ്ഥിതി വന്നു<ref>{{cite news|title = ഭൂതകാലത്തിന്റെ ഭാരങ്ങൾ|url = http://www.malayalamvarikha.com/2012/november/16/essay2.pdf|publisher = [[മലയാളം വാരിക]]|date = 2012 നവംബർ 16|accessdate = 2013 ഫെബ്രുവരി 13|language = [[മലയാളം]]}}</ref>. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ മദ്രാസ് ഗവർണരായ സർ ചാൾസ് ടി. വില്യമിന്റെ അടുത്തുമെത്തി. ഉയർന്ന ജാതിക്കാരെ അനുകരിക്കരുത് എന്ന വ്യവസ്ഥ ഗവർണ്ണർക്ക് ഇഷ്ടമായില്ല. അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിനെ അതികഠിനമായി ശാസിച്ച് റസിഡന്റിന് ഒരു കത്തയച്ചു. മാത്രമല്ല, അന്ന് മദ്രാസിൽ ചെന്നിരുന്ന അസിസ്റ്റന്റ് റസിഡന്റ് മേജർ ഡ്രൂറിയേയും അദ്ദേഹം ശാസിച്ചു. ബ്രിട്ടീഷ് അധികാരികളുടെ നിർബന്ധത്തിനു വഴങ്ങി തിരുവിതാംകൂർ മഹാരാജാവിനു ഈ വ്യവസ്ഥയും ഒടുവിൽ പിൻവലിക്കേണ്ടിവന്നതോടെ ചാന്നാർ സ്ത്രീകളുടെ മൂന്നുപതിറ്റാണ്ടിലേറെ നീണ്ട അവകാശസമരം ആത്യന്തിക വിജയം നേടി.
 
മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം.
== അവലംബം ==
 
{{reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.archive.org/stream/ChannarLahalaOrTheUpperClothMutiny/Channar അയ്യങ്കാളി (ജീവചരിത്രം) അദ്ധ്യായം 5: ചാന്നാർ ലഹള] (സി. അഭിമന്യു)
"https://ml.wikipedia.org/wiki/ചാന്നാർ_ലഹള" എന്ന താളിൽനിന്ന് ശേഖരിച്ചത്