"ദുബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാറ്ത്ത പകറ്ത്തിയത്. നീക്കം ചെയ്യുക.
→‎ബുർജ് ഖലീഫ: --- http://www.mathrubhumi.com/story.php?id=75505
വരി 101:
==ഗതാഗതം==
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആണ് ദുബായിലെ ഗതാഗതം നിയന്ത്രിക്കുന്നത്.
 
== ബുർജ് ഖലീഫ ==
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ടവറായ ബുർജ് ദുബായ്ക്കുമുകളിൽനിന്ന് ഇനി ലോകം വീക്ഷിക്കാം. 818 മീറ്ററിലേറെ ഉയരമുള്ള ടവറിൽ 160 നിലകളുള്ള സൗധം തുറന്നുകൊടുത്തു. 7,000 കോടിയോളം രൂപ ചെലവു കണക്കാക്കുന്ന ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും.
 
എമാർ പ്രോപ്പർട്ടീസ് നിർമിച്ച ഈ അഭിമാനസൗധത്തിൽ ആഡംബരഫ്‌ളാറ്റുകൾ, ഓഫീസുകൾ, മറ്റ് അത്യാധുനിക സംവിധാനങ്ങൾ തുടങ്ങിയവയാണ് സജ്ജമാക്കിയിട്ടുള്ളത്. പൂർണമായി പ്രവർത്തനക്ഷമമാവുമ്പോൾ ബുർജ് ദുബായിൽ 12,000 പേരാണുണ്ടാവുകയെന്ന് കമ്പനിയുടെ ദുബായ് പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള ലഹേജ് അറിയിച്ചു.
 
അമേരിക്കക്കാരനായ അഡ്രിയാൻ സ്മിത്ത് രൂപകല്പന ചെയ്ത ബുർജ് ദുബായ് തിരക്കേറിയ ഷേഖ് സയീദ് റോഡിലാണ്. ടൊറാൻേറാവിലെ സിഎൻ ടവറിനേക്കാൾ 900 അടി ഉയരമുണ്ടാവും ഇതിന്. അടിക്കണക്കിൽ ബുർജ് ദുബായ് 2684 അടിയെങ്കിലും വരും. പക്ഷേ സിഎൻ ടവറിൽ ഉപഗ്രഹങ്ങളും നിരീക്ഷണ സംവിധാനങ്ങളും മാത്രമേയുള്ളൂ എന്ന വ്യത്യാസമുണ്ട്. തായ്‌വാനിലെ തായ്‌പേയ് ടവറിനാവട്ടെ, 101 നിലകളേയുള്ളൂ.
 
ഫിബ്രവരിയിലേ അപ്പാർട്ടുമെന്റുകൾ താമസക്കാർക്ക് കൈമാറുകയുള്ളൂ. എങ്കിലും ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്ക് 124-ാം നിലയിലെ ഒബ്‌സർവേഷൻ ഡെക്കിൽ കയറിനിന്ന് ലോകം വീക്ഷിക്കാനവസരം ലഭിക്കും.
 
900 അപ്പാർട്ടുമെന്റുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഡിസൈനറായ ജോർജിയോ ആർമണി ഇന്റീരിയർ നിർവഹിച്ച ആർമണി റസിഡൻസുകൾ ഒമ്പതാം നില മുതൽ 16-ാം നിലവരെയാണ്. ആർമണി ഹോട്ടൽ ദുബായിയും ഇതിന് മകുടം ചാർത്തും. 43, 76 നിലകളിലുള്ള സ്‌കെലോബികളിൽ സ്വിമ്മിങ്പൂളുകളും റിക്രിയേഷൻ മുറികളും ഒരുക്കിയിട്ടുണ്ട്. 26 ടെറസുകളുണ്ട്. ഓഫീസുകളുടെയും അപ്പാർട്ടുമെന്റുകളുടെയും ഇന്റീരിയർ ഇപ്പോൾ അവസാനമിനുക്കുപണികളിലാണ്. ആഡംബരത്തിന്റെ അവസാനവാക്കായ കോർപ്പറേറ്റ് സ്യൂട്ടുകളും ബുർജ് ദുബായിയെ മായാലോകത്തിലേക്ക് നയിക്കും. 37 നിലകൾ ഓഫീസുകൾക്കായാണ് മാറ്റിവെച്ചിട്ടുണ്ട്. 57 ലിഫ്റ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
 
2004 സപ്തംബർ 21നാണ് ഇതിന്റെ നിർമാണം തുടങ്ങിയത്.പലപ്പോഴും മൂന്നു ദിവസത്തിനുള്ളിൽ ഒരുനില എന്ന തോതിലായിരുന്നു ടവറിന്റെ നിർമ്മാണം മുന്നേറിയിരുന്നത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ദുബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്