"ചിതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
}}
 
പൊതുവേ എല്ലായിടത്തും കാണുന്ന ഒരു [[ഷഡ്പദം|ഷഡ്പദമാണ്]] '''ചിതൽ'''. ഐസൊപ്റ്റെറ വിഭാഗത്തിൽ പെടുന്ന ഇത് സാമൂഹ്യജീവിയാണ്. [[ഉറുമ്പ്|ഉറുമ്പുകളേയും]], [[തേനീച്ച|തേനീച്ചകളേയും]] [[കടന്നൽ|കടന്നലുകളേയും]] പോലെ നിരവധിയെണ്ണം എണ്ണം വലിയ കോളനിയായി കഴിയുന്നു. [[മനുഷ്യൻ|മനുഷ്യർ]] പൊതുവേ ചിതലിനെ ശല്യമുണ്ടാക്കുന്ന ഒരു കീടമായാണു കാണുന്നതെങ്കിലും [[പരിസ്ഥിതി ശാസ്ത്രം|പാരിസ്ഥിതികമായി]] പ്രാധാന്യമുള്ള ജീവിയാണിത്. ഒരു സാധാരണ കോളനിയിൽ നിംഫുകൾ (പ്രായപൂർത്തിയെത്താത്തവ), ജോലിക്കാർ, പട്ടാളക്കാർ, പ്രത്യുത്പാദന ശേഷിയുള്ളവർ, രാജ്ഞി (ചിലപ്പോൾ ഒന്നിലധികം) എന്നിവയാണുണ്ടാവുക. [[ഉഷ്ണമേഖല]], [[ഉപോഷ്ണമേഖല]] പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. പറക്കാൻ ശേഷിയുള്ള ചിതലുകൾ കോളനിയുടെ വലിപ്പം വല്ലാതെ വർദ്ധിക്കുമ്പോൾ പുതിയ കോളനിയുണ്ടാക്കാനായി കൂടുവിട്ട് പുറത്തിറങ്ങാറുണ്ട്. ഇവയെ ഈയലുകൾ (ഈയാംപാറ്റ) എന്നു വിളിക്കുന്നു.
 
ആകൃതിയും നിറവും മൂലം വെളുത്ത ഉറുമ്പുകൾ അല്ലെങ്കിൽ വെള്ളുറുമ്പുകൾ എന്നൊക്കെ ഇവയെ വിളിക്കാറുണ്ടെങ്കിലും [[ഉറുമ്പ്|ഉറുമ്പുകളുമായി]] ചിതലുകൾക്ക് അകന്ന ബന്ധമേയുള്ളു. [[പാറ്റ|പാറ്റകളാണ്]] ചിതലുകളുടെ അടുത്ത ബന്ധുക്കൾ<ref name="ശാസ്ത്രകേരളം" >ചിതലുകൾ, കെ.ഗംഗാധരൻ, ''[[ശാസ്ത്രകേരളം]]'', ഏപ്രിൽ 1991, [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]</ref>.
"https://ml.wikipedia.org/wiki/ചിതൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്