"കോഴിക്കോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎പുറം കണ്ണി: അപൂർണ്ണ ജീവചരിത്രം)
[[1925]]-ൽ [[പാലക്കാട്]] തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിലാണ് കോഴിക്കോടൻ ജനിക്കുന്നത്. നിരവധി നിരൂപണ ഗ്രന്ഥങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുള്ള കോഴിക്കോടൻ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ''ചലച്ചിത്ര ആസ്വാദനം എങ്ങനെ'' എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.1972, [[1982|82]], [[1991|91]], [[1995|95]] എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. [[1995]]-ൽ ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമാവാൻ ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ചു. [[1980]]-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു.
 
കൂടാതെ [[1985]]-[[1987|87]] കാലത്ത് [[ആകാശവാണി]]യിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ''[[പടച്ചോനിക്ക് സലാം]]'' എന്ന കവിതാസമാഹാരത്തിന് [[2002]]-ലെ ഹാസ്യസാഹിത്യത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ്]] കിട്ടി.
 
''മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ'' എന്ന നിരൂപണ പുസ്തകം, ''ചലച്ചിത്ര സല്ലാപം'', ''ചലച്ചിത്ര ജാലകം'', ''സത്യൻ എന്ന നടൻ'', ''മലയാള സിനിമ എന്റെ പ്രേമ ഭാജനം'' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ''മഹാനായ ശിക്കാറി'', ''ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാർ, സ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1374607" എന്ന താളിൽനിന്ന് ശേഖരിച്ചത്