"തോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
ജലഗതാഗതത്തിനുപയോഗിക്കുന്ന മരം കൊണ്ട് നിർമ്മിച്ച വാഹനത്തെയാണ്‌‍ സാധാരണയായി തോണി എന്നു വിളിക്കുന്നത്. പരമ്പരാഗതമായി മരംകൊണ്ടാണ് ഇവ നിർമ്മികാറുള്ളതെങ്കിലും ഇന്ന് [[ഫൈബർ]] തുടങ്ങിയ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന തോണികളും വിപണിയിൽ ലഭ്യമാണ്‌. വഞ്ചി, വള്ളം, ഓടം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. സാധാരണയായി [[തോണി#കടവ്|കടവിൽ‍‍]] നിന്ന് ആളുകളെയും സാധനങ്ങളെയും മറ്റൊരു കടവിലേക്ക് കടത്തുന്നതിനാണ് തോണി ഉപയോഗിക്കാറുള്ളത്. എന്നാൽ ജലോത്സവങ്ങളിലെ ഒരു മത്സര ഇനമാണ്‌‍ [[വള്ളം കളി]]. ആകൃതിയുടെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന വള്ളങ്ങൾ കണ്ടുവരുന്നു. [[ചുണ്ടൻ വള്ളം]], [[ചുരുളൻ വള്ളം]], [[ഇരുട്ടുകുത്തി വള്ളം]], [[ഓടി വള്ളം]], [[വെപ്പു വള്ളം]] (വൈപ്പുവള്ളം), [[വടക്കന്നോടി വള്ളം]], [[കൊച്ചുവള്ളം]], [[പള്ളിയോടം]] എന്നിവ ഇതിൽ ചിലതാണ്‌‍. കേരളത്തിൽ സിമന്റ് കൊണ്ടും തോണി നിർമ്മിക്കാറുണ്ട്.
== ചരിത്രം ==
പുരാതനകാലം മുതൽക്കേ ജലഗതാഗതം മനുഷ്യൻ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുരാതന സംസ്കാരങ്ങൾ എല്ലാം തന്നെ സമുദ്രതീരങ്ങളിലാണ്‌ വികസിച്ചത് എന്നതും സമുദ്രമാർഗ്ഗം വ്യാപാരം എളുപ്പം നടത്താനായിരുന്നു എന്നതും അന്നത്തെ ജനത നൗകകളും തോണികളും ഉണ്ടാക്കിയിരുന്നതിൽ വിദഗ്ദരായിരരിക്കണംവിദഗ്ദരായിരിക്കണം എന്ന് കാണിക്കുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മരങ്ങൾ ചേർത്ത് വച്ച് വടം കൊണ്ട് കെട്ടിയുണ്ടാക്കുന്ന [[കട്ടമരം]] ആയിരിക്കണം അവർ ആദ്യം ഉണ്ടാക്കിയത്. പിന്നീട് ലോഹം കൊണ്ടുള്ള ആയുധങ്ങൾ വന്നതോടെ മരത്തിൽ കൊത്തിയുണ്ടാക്കുന്ന തോണികളും മരപ്പലകകൾ കൊണ്ട് ഉണ്ടാക്കുന്ന തോണികളും രൂപമെടുത്തു. വലിയ നൗകകളും മറ്റും വടങ്ങൾ കൊണ്ട് കെട്ടിവരിഞ്ഞുതന്നെയാണ്‌ ഉണ്ടാക്കിയിരുന്നത്
=== ഈജിപ്ത് മെസോപൊട്ടേമിയ ===
[[ചിത്രം:Catamaran india.jpg‎ |thumb|250px|കട്ടമരവുമായി മത്സ്യബന്ധനത്തിന്]]
"https://ml.wikipedia.org/wiki/തോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്