"ബോൾഗാട്ടി പാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
കൊച്ചിയിൽ [[ഡച്ച്|ഡച്ചുകാർ]] നിർമ്മിച്ച ഒരു കൊട്ടാരമാണ്‌ ബോൾഗാട്ടി പാലസ്. ഇന്ന് [[കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ]] പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം [[ബോൾ‍ഗാട്ടി ദ്വീപ്|ബോൽഗാട്ടി ദ്വീപിലാണ്]] നിലകൊള്ളുന്നത്.
== ചരിത്രം ==
[[File:ബോൾഗാട്ടി പാലസ്.jpg|thumb|1900-ൽ സക്കറിയാസ് ഡിക്രൂസ് എടുത്ത ഫോട്ടോ. സ്രോതസ്സ്: ബ്രിട്ടീഷ് ലൈബ്രറി.]]
[[ഹോളണ്ട്|ഹോളണ്ടിനു]] പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്. 1744-ൽ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിർമ്മിച്ചത്<ref name=thatsmalayalam>http://thatsmalayalam.oneindia.in/news/2001/02/10/biz-bolgatty.html</ref>. പിന്നീട് മനോഹരമായ പുൽത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാൻ തുടങ്ങി. 1909-ൽ ഈ കൊട്ടാരം [[ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക്]] വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി<ref name=thatsmalayalam/>. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ വസതിയായി ഈ കൊട്ടാരം. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോൾ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.
 
1976-ലാണ്‌ കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്. 2001-ൽ [[കെ.ടി.ഡി.സി]] 5.1 കോടി രൂപ ചെലവഴിച്ച് ഈ കൊട്ടാരം പുതുക്കിപ്പണിതു<ref name=thatsmalayalam/>
 
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/ബോൾഗാട്ടി_പാലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്