"അസ്തിത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
===ആധുനികകാലം.===
ഇരുപതാം ശതകത്തിൽ അസ്തിത്വവാദത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയത് ജർമനിയിലെ കാൾ യാസ്പേഴ്സ് (1883-1973) ആണ്. മാർട്ടിൻ ഹൈഡഗ്ഗർ (Martin Heidegger, 188919761889-1976) ആണ് മറ്റൊരു പ്രമുഖ അസ്തിത്വവാദി. എഡ്മണ്ഡ് ഹുസേളി (Edmund Cussert) (185919381859-1938) ന്റെ ശിഷ്യനാണ് ഇദ്ദേഹം. ഹുസേളിന്റെ അഭിപ്രായം ദാർശനികർ പ്രകൃതിയിൽ നിന്ന് പിന്തിരിഞ്ഞ് ആന്തരികാനുഭവങ്ങളിലേക്കു ശ്രദ്ധ തിരിക്കണമെന്നാണ്. അസ്തിത്വവാദത്തിന്റെ പ്രമുഖ ഉപജ്ഞാതാക്കളിലൊരാളായ ഴാങ് പോൾ സാർത്ര് ലാനോസേ (Lanausee) എന്ന തത്ത്വശാസ്ത്ര നോവൽ കൂടാതെ നിലനില്പും നിശൂന്യതയും (Being and Nothingness), അസ്തിത്വവാദവും മാനവതാവാദവും (Existentialism and Humanism) തുടങ്ങിയ പല ദാർശനിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരവധി നാടകങ്ങളും പ്രബന്ധങ്ങളും കഥകളും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.
ഒരു അസ്തിത്വവാദി ക്രിസ്ത്യാനിയോ നിരീശ്വരവാദിയോ ആകാം എന്ന് സാർത്ര് അഭിപ്രായപ്പെടുന്നു. സാർത്ര് ഒരു നിരീശ്വരവാദിയാണെങ്കിലും 1948 വരെ അദ്ദേഹത്തിന്റെ അനുയായികളിൽ കത്തോലിക്കരും ഉൾപ്പെട്ടിരുന്നു. മനുഷ്യബന്ധങ്ങളെപ്പറ്റി വിവിധ അസ്തിത്വവാദികൾക്കു ഭിന്നാഭിപ്രായങ്ങളാണുള്ളത്. കീർക്കഗോർ, സാർത്ര് തുടങ്ങിയവർ മനുഷ്യന്റെ ഏകാന്തതയെപ്പറ്റി ഊന്നിപ്പറയുന്നു. കാൾ യാസ്പേഴ്സ്, ഗബ്രിയേൽ മാർസെൽ തുടങ്ങിയവരുടെ അഭിപ്രായത്തിൽ ജീവിതലക്ഷ്യം മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരധാരണയാണ്.
ആധുനികകാലത്തു യൂറോപ്പിൽ പൊതുവേ അസ്തിത്വവാദത്തിന് നല്ല സ്വാധീനം ഉണ്ടായി. എന്നാൽ ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ ഇതിന് അത്രമേൽ പ്രചാരം സിദ്ധിച്ചില്ല. എങ്കിലും സാഹിത്യമണ്ഡലത്തിൽ സാർത്ര്, സിമോൺ ദ് ബോവ്വാർ, അൽബേർ കാമ്യു തുടങ്ങിയവരുടെ കൃതികൾക്ക് ഗണ്യമായ പ്രചാരം ലഭിച്ചു. അസ്തിത്വവാദത്തിനു പുതിയ വ്യാഖ്യാനങ്ങൾ നല്കിക്കൊണ്ട് സ്വന്തം കൃതികൾ അസ്തിത്വവാദത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു പല സാഹിത്യകാരന്മാരും അവകാശപ്പെടാറുണ്ട്. കാൾ ഹൈം (Karl Heim) എന്ന ജർമൻ സാഹിത്യകാരൻ ഊർജതന്ത്രത്തിന്റെ തത്ത്വശാസ്ത്രത്തെ വിശദീകരിക്കുന്നതിനിടയിൽ അസ്തിത്വവാദത്തെ നിർവചിക്കാൻ ശ്രമിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ പരിധിയിൽ കർശനമായി പെടാത്ത ഏതു വിഷയവും അസ്തിത്വവാദത്തിന്റെ പഠനവിഷയമായി അദ്ദേഹം കണക്കാക്കുന്നു. അസ്തിത്വവാദം ദൈവശാസ്ത്രത്തിലെന്നപോലെ രാഷ്ട്രതന്ത്രത്തിലും മനഃശാസ്ത്രത്തിലും സാഹിത്യത്തിലും വിവിധതലത്തിൽ സ്വാധീനം ചെലുത്തിവരുന്നു.
 
===അസ്തിത്വവാദത്തിന്റെ സ്വാധീനം സാഹിത്യത്തിൽ.===
[[File:Sartre and de Beauvoir at Balzac Memorial.jpg|thumb|left|upright|ഫ്രഞ്ച് ദാർശനികരായ ജീൻ പോൾസാർത്രും സീമോങ് ദ് ബുവയും]]
"https://ml.wikipedia.org/wiki/അസ്തിത്വവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്