"ഭാഷാശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
Kjbinukj (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതി�
(ചെ.) (Kjbinukj (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതി�)
രണ്ടോ അതിലധികമോ ഭാഷകളെയോ [[ഭാഷാഭേദം|ഭാഷാഭേദ]]ങ്ങളെയോ താരതമ്യം ചെയ്യുന്നതാണ് [[താരതമ്യഭാഷാശാസ്ത്രം]] (Comparitive Linguistics). ബഹുകാലികമായി രണ്ടു ഭാഷകൾ തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാ‍ണ് [[ഭാഷാപരിണാമം]] (Phillology)എന്ന ശാഖ.
=== സൈദ്ധാന്തിക ഭാഷാശാസ്ത്രം (Theoretical Linguistics) ===
[[ഘടനാവാദം|ഘടനാവാദ]]മാണ് ഭാഷാശാസ്ത്രത്തിന് ആദ്യമയി സൈദ്ധാന്തിക അടിത്തറ നൽകുന്നത്. ഭാഷ ഘടനകളുടെ ഘടനയാണ് എന്ന് ഘടനാവാദികൾ പറയും. ഏകതലിക(Syntagmatic‍)വും പരാദേശിക(Paradigmatic)വുമായ ദ്വിവിധബന്ധ(Dualty of Structure)ത്തിലൂടെയാണ് ഭാഷാഘടന രൂപപ്പെടുന്നത്<ref name=''test1''>Course In General Linguistics, ഫെർഡിനാൻഡ് സൊഷൂർ,THE PHILOSOPHICAL LIBRARY, INC.15 EAST 40th street, new YORK CITY,1959</ref>. രൂപവും [[അർത്ഥം|അർത്ഥ]]വും ചേർന്നതാണ് ഘടന. [[ഭാഷണം|വാമൊഴി]]യിലൂടെയും [[വരമൊഴി]]യിലൂടെയുമാണ് ഭാഷയെ പ്രത്യക്ഷീകരിക്കുന്നത്. ഭാഷയുടെ ധർമപരമായ അടിസ്ഥാന ഏകകമാണ് [[സ്വനിമം]]. സ്വനിമങ്ങൾ ചേർന്ന് [[രൂപവിജ്ഞാനം|രൂപിമ]]വും രൂപിമങ്ങൾ ചേർന്ന് [[വാക്യം|വാക്യവും]] വാക്യങ്ങൾ ചേർന്ന് [[പാഠം|പാഠവും]] [[വ്യവഹാരം|വ്യവഹാരവും]] രൂപപ്പെടുന്നതിലൂടെ ഭാഷ പ്രത്യക്ഷമാകുന്നു. ഭാഷയുടെ പ്രകരണബദ്ധമായ(Contextual) പാഠത്തെയാണ് വ്യവഹാരം എന്നു വിളിക്കുന്നത്. രൂപത്തെ ഉപരിഘടന(Surface Structure)യും അർത്ഥത്തെ ആഴഘടന(Deep Structure)യുമായി [[നോം ചോംസ്കി|ചോംസ്കി]] പരിഗണിക്കുന്നു.<ref name=''test2'' >Syntactic Structures(1957), നോം ചോംസ്കി,</ref> ഓരോ തലത്തിനും സ്വന്തമായ സവിശേഷതകളുണ്ട്. ഈ ഓരോ തലത്തെയും അപഗ്രഥിക്കുന്ന ഉപശാഖകൾ താഴെ കൊടുക്കുന്നു.
 
* [[സ്വനവിജ്ഞാനം]] (Phonetics) - ഭാ‍ഷണശബ്ദങ്ങളുടെ ഉത്പാദനം, വിനിമയം, ഗ്രഹണം എന്നിവയെക്കുറിച്ചുള്ള പഠനം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1138898" എന്ന താളിൽനിന്ന് ശേഖരിച്ചത്