ദ കോൺജൂറിങ്ങ് 2

ഹോളിവുഡ് ഹൊറർ ചലച്ചിത്രം

ജെയിംസ് വാൻ സംവിധാനം ചെയ്ത് 2016ൽ പ്രദർശനത്തിനെത്തിയ ഹോളിവുഡ് ഹൊറർ ചലച്ചിത്രമാണ് ദ കോൺജൂറിങ്ങ് 2. 2013 ൽ പുറത്തിറങ്ങിയ ജെയിംസ് വാന്റെ തന്നെ ദ കോൺജൂറിങ്ങ് എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യചിത്രത്തിലെ പോലെ തന്നെ വെറ ഫാർമിഗയും പാട്രിക് വിൽസണുമാണ് പ്രധാന കഥാപാത്രങ്ങളായ ലൊറെയ്ൻ വാറെനെയും എഡ് വാറെനെയും യഥാക്രമം ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്.1977ൽ ഇംഗ്ലണ്ടിലെ എൻഫീൽഡിലെ ഒരു വീട്ടിൽ ഹോഗ്സൺ കുടുംബത്തിനു നേരിടേണ്ടിവരുന്ന വിചിത്രവും ഭയാനകവുമായ അനുഭവങ്ങളും അതിന്റെ സത്യാവസ്ഥ തേടിയുള്ള വാറെൻ ദമ്പതികളുടെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.2016 ജൂൺ 10 നു ഇന്ത്യയിലുൾപ്പടെ പ്രദർശനത്തിനെത്തിയ ദ കോൺജൂറിങ്ങ് 2 മികച്ച പ്രദർശനവിജയവും പ്രേക്ഷകപ്രീതിയും നേടി[4].1977-79 വരെയുള്ള വർഷങ്ങളിൽ ലണ്ടനിലെ എൻഫീൽഡ് പട്ടണത്തിൽ നടന്ന എൻഫീൽഡ് പോൾട്ടർഗീസ്റ്റ് എന്ന സ൦ഭവമാണ് ഈ ചിത്രത്തിന് ആധാരമായത്.

ദ കോൺജൂറിങ്ങ് 2
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജെയിംസ് വാൻ
നിർമ്മാണം
  • പീറ്റർ സഫ്രാൻ
  • റോബ് കോവൻ
  • ജെയിംസ് വാൻ
കഥ
  • ജെയിംസ് വാൻ
  • ചാഡ് ഹെയ്സ്
  • കാറി ഹെയ്സ്
തിരക്കഥ
  • ജെയിംസ് വാൻ
  • ചാഡ് ഹെയ്സ്
  • കാറി ഹെയ്സ്
  • ഡേവിഡ് ലെസ്ലി ജോൺസൺ
അഭിനേതാക്കൾ
  • വെറ ഫാർമിഗ
  • പാട്രിക് വിൽസൺ
  • ഫ്രാൻസെസ് ഒ'കോണർ
  • മാഡിസൺ വോൾഫ്
  • സൈമൺ മക്ബർനി
  • ഫ്രാങ്ക പോട്ടെന്റ്
സംഗീതംജോസഫ് ബിഷാര
ഛായാഗ്രഹണംഡോൺ ബർഗ്സ്
ചിത്രസംയോജനംകിർക്.എം.മോറി
സ്റ്റുഡിയോ
  • ന്യൂലൈൻ സിനിമ
  • ദ സഫ്രാൻ കമ്പനി
  • അറ്റോമിക്ക് മോൺസ്റ്റർ
  • റാറ്റ്പാക്ക്-ഡ്യൂൺ എന്റർട്ടെയ്ന്മെന്റ്
വിതരണംവാർണർ ബ്രോസ് പിക്ചേഴ്സ്
റിലീസിങ് തീയതി
  • ജൂൺ 7, 2016 (2016-06-07) (TCL Chinese Theatre)
  • ജൂൺ 10, 2016 (2016-06-10) (United States)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$40 മില്യൺ[1]
സമയദൈർഘ്യം134 മിനിറ്റ്[2]
ആകെ$247.1 മില്യൺ[3]

അഭിനേതാക്കൾ തിരുത്തുക

  • വെറ ഫാർമിഗ - ലൊറെയ്ൻ വാറെൻ
  • പാട്രിക് വിൽസൺ - എഡ് വാറെൻ
  • ഫ്രാൻസെസ് ഒ'കോണർ - പെഗ്ഗി ഹോഗ്സൺ
  • മാഡിസൺ വോൾഫ്- ജാനറ്റ് ഹോഗ്സൺ
  • ബോണി ആരൺസ് - വലാക് (ശബ്ദം നൽകിയത് :റോബിൻ ആറ്റ്കിൻ ഡോൺസ്)
  • സൈമൺ മക്ബർനി - മോറിസ് ഗ്രോസ്
  • ഫ്രാങ്ക പോട്ടെന്റ് - അനിറ്റ ഗ്രിഗറി
  • ലോറെൻ സ്പോസിറ്റൊ- മാർഗരറ്റ് ഹോഗ്സൺ
  • പാട്രിക് മാലി - ജോണി ഹോഗ്സൺ
  • ബെഞ്ചമിൻ ഹെയ്ഗ് -ബില്ലി ഹോഗ്സൺ
  • മരിയ ഡോയൽ - പെഗ്ഗി നോട്ടിങ്ഹാം
  • സൈമൺ ഡെലനി -വിക് നോട്ടിങ്ഹാം
  • ഷാനോൺ കൂക്ക് -ഡ്ര്യൂ തോമസ്
  • സ്റ്റെർലിങ് ജെറിൻസ് - ജൂഡി വാറെൻ
  • ബൊബ് അഡ്രയാൻ - ബിൽ വിൽകിൻസ്
  • അഭി സിൻഹ- ഹാരി വിത്മാർക്
  • ജാവിയെർ ബോട്ടെറ്റ്

അവലംബം തിരുത്തുക

  1. Lang, Brent (June 7, 2016). "Box Office: 'Conjuring 2' to Ward Off 'Warcraft,' 'Now You See Me 2'". Variety.
  2. "THE CONJURING 2 (15)". British Board of Film Classification. Retrieved May 18, 2016.
  3. "The Conjuring 2 (2016)". Box Office Mojo. Retrieved July 1, 2016. {{cite web}}: Cite has empty unknown parameter: |1= (help)
  4. McNary, Dave (November 11, 2014). "'The Conjuring 2' Set for June 10, 2016". Variety. Retrieved November 12, 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_കോൺജൂറിങ്ങ്_2&oldid=2850352" എന്ന താളിൽനിന്ന് ശേഖരിച്ചത്