1809-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരിവിതാംകൂറും തമ്മിൽ നടന്ന യുദ്ധമാണ് കൊല്ലം യുദ്ധം അഥവാ ക്വയ്‌ലൺ യുദ്ധം (ഇംഗ്ലീഷ്: Battle of Quilon). കേണൽ ചാൽ‌മേഴ്സ് കമ്പനിയുടെ സേനയേയും വേലുത്തമ്പി ദളവ തിരുവിതാംകൂറിന്റെ സേനയേയും നയിച്ചു. കൊല്ലം പീരങ്കി മൈതാനിയിൽ വച്ച് നടന്ന യുദ്ധം ആറു മണിക്കൂർ മാത്രമേ നീണ്ടു നിന്നുള്ളൂ.[അവലംബം ആവശ്യമാണ്] വാണിജ്യ നഗരമായ കൊല്ലത്ത് കമ്പനി ഒരു കന്റോൻ‌മെന്റ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ചാണു തിരുവിതാംകൂർ ആക്രമിച്ചത്. യുദ്ധത്തിനൊടുവിൽ വിജയിച്ച ഈസ്ററ് ഇന്ത്യാ കമ്പനി യുദ്ധത്തടവുകാരെ കോർട്ട്മാർഷൽ ചെയ്ത് മൈതാനിയിൽ വെച്ചുതന്നെ വെടിവച്ചു കൊന്നു. [1]

കൊല്ലം യുദ്ധം
ക്വയ്‌ലൺ യുദ്ധം
തിരുവിതാംകൂർ - ഈസ്റ്റ് ഇന്ത്യ കമ്പനി ഭാഗം
തിയതി1809
സ്ഥലംകൊല്ലം
ഫലംഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഈസ്റ്റ് ഇന്ത്യ കമ്പനിതിരുവിതാംകൂർ
പടനായകരും മറ്റു നേതാക്കളും
കേണൽ ചാൽ‌മേഴ്സ്വേലുത്തമ്പി ദളവ
നാശനഷ്ടങ്ങൾ
കുറവ്ആറു പേരെ തടവിലാക്കി
Ashramam Relief, Battle of Quilon

അവലംബം തിരുത്തുക

  1. http://www.thehindu.com/todays-paper/tp-features/tp-fridayreview/a-place-in-history/article3218611.ece
"https://ml.wikipedia.org/w/index.php?title=കൊല്ലം_യുദ്ധം&oldid=3936189" എന്ന താളിൽനിന്ന് ശേഖരിച്ചത്