പ്രച്വാപ് ഖിരി ഖാൻ പ്രവിശ്യ
പ്രച്വാപ് ഖിരി ഖാൻ, തായ്ലന്റിലെ പടിഞ്ഞാറൻ പ്രവിശ്യകളിലൊന്നാണ്. മലയൻ ഉപദ്വീപിന്റെ വടക്കൻ ഭാഗത്ത് ബാങ്കോക്കിന് ഏകദേശം 240 കിലോമീറ്റർ (150 മൈൽ) തെക്കായി ഇതു സ്ഥിതിചെയ്യുന്നു. പ്രവിശ്യയുടെ പടിഞ്ഞാറു ഭാഗത്ത് മ്യാൻമറിലെ തനിന്താരി മേഖലയാണ് അതിർത്തി.
പ്രച്വാപ് ഖിരി ഖാൻ ประจวบคีรีขันธ์ | |||
---|---|---|---|
Laem Sala Beach | |||
| |||
Nickname(s): Prachuap | |||
Map of Thailand highlighting Prachuap Khiri Khan Province | |||
Country | Thailand | ||
Capital | Prachuap Khiri Khan | ||
• Governor | Thawi Naritsirikun (since October 2015) | ||
• ആകെ | 6,367 ച.കി.മീ.(2,458 ച മൈ) | ||
•റാങ്ക് | Ranked 33rd | ||
(2014) | |||
• ആകെ | 539,534[1] | ||
• റാങ്ക് | Ranked 51st | ||
• സാന്ദ്രതാ റാങ്ക് | Ranked 58th | ||
സമയമേഖല | UTC+7 (ICT) | ||
ISO കോഡ് | TH-77 |
ഭൂമിശാസ്ത്രം
തിരുത്തുകപ്രച്വാപ് ഖിരി ഖാൻ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 6,367 ചതുരശ്ര കിലോമീറ്റർ (2,458 ചതുരശ്ര മൈൽ) ആണ്.[2] മലയൻ ഉപദ്വീപിനെ ഏഷ്യൻ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന ക്രാ ഇസ്തുമസിലാണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. തായ്ലാന്റിലെ ഏറ്റവും വീതികുറഞ്ഞ പ്രദേശമായ ഈ പ്രവിശ്യയുടെ തായ്ലാന്റ് ഉൾക്കടൽ മുതൽ മ്യാൻമർ അതിർത്തിയോടു ചേർന്നുള്ള ടെനസെറിം കുന്നുകൾവരെ വെറും 13 കിലോമീറ്റർ (8.1 മൈൽ) മാത്രമാണ്.[3] ഭൂമിശാസ്ത്രപരമായി, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 1,200 മീറ്റർ (3,900 അടി) വരെയായി വ്യത്യാസപ്പെട്ടിരിക്കുന്ന പ്രച്വാപ് ഖിരി ഖാൻ പ്രദേശം ഒരു മിത സമതല പ്രദേശമാണ്. വടക്കുകിഴക്കൻ, മദ്ധ്യ പടിഞ്ഞാറൻ മേഖലകളിൽ പരമാവധി ഉയരം കാണപ്പെടുന്നുണ്ട്, ഇത് പ്രവിശ്യയുടെ ഏകദേശം 30 ശതമാനം ഭാഗം വരുന്നു.
തായ്ലാന്റ് ഉൾക്കടലിന്റെ നീളമേറിയ തീരത്ത് നിരവധി മണൽ ബീച്ചുകൾ നിലനിൽക്കുന്നുണ്ട്. ഹുവാ ഹിൻ എന്ന ബീച്ച് അതിപ്രശസ്തമാണ്. രാജാവ് പ്രജാധിപോക്ക് (രാമ VII) ഇവിടെ ഒരു വേനൽക്കാല രാജധാനി പണി കഴിപ്പിച്ചതുമുതലാണ് ഇതു ഒരു ജനപ്രിയമായ ഒരു റിസോർട്ടായി മാറിയത്. തീരത്തു നിന്ന് ഭൂമി ദ്രുതഗതിയിൽ ഉയർന്ന് മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ടെനാസെറിം മലകളിലെത്തുന്നു. അതിന്റെ ഇടുങ്ങിയ നീർത്തടം കാരണമായി പ്രവിശ്യയിലെ നദികളെല്ലാം ചെറുതാണ്. വടക്കു ദിശയിലുള്ള പ്രാൺബുരി നദി മാത്രമാണ് പ്രാധാന്യമുള്ളത്. വീതികുറഞ്ഞ നദീതീരത്ത്, പ്രവിശ്യയിലെ നദികൾ എല്ലാം ചെറുതാണ്. ചെറു നദികളിലൊന്നാണ് ക്ലോങ് കൂയി.[4]
തായ്ലാന്റിലെ ഏറ്റവും വലിയ ശുദ്ധജല ചതുപ്പുകളെ സംരക്ഷിക്കുവാനായി 1966 ൽ ഖോവോ സാം റോയി യോട്ട് ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടു. ഈ ദേശീയോദ്യനാനത്തിൽ കുറച്ച് കണ്ടൽ വനങ്ങൾ, വേലിയേറ്റസമയത്ത് ചെളി അടിഞ്ഞുണ്ടാകുന്ന നദീമുഖപ്പരപ്പ് എന്നിവയുണ്ട്. ദേശീയോദ്യാനത്തിന്റെ സാന്നിദ്ധ്യമുണ്ടായിട്ടും ഇവിടെയുള്ള മിക്ക ചതുപ്പുനിലങ്ങളും ചെമ്മീൻ കൃഷിപ്പാടങ്ങളായി മാറിയിട്ടുണ്ട്.
രാജാവ് രാമ V ന്റെ ഭരണകാലത്തെ പ്രച്വാപ് ഒരു തീരദേശ റിസോർട്ടായി മാറിയിരുന്നു. രാജാവ് രാമ II ന്റെ ഭരണകാലത്ത്, ഐ റോം കനാൽ മുഖത്ത് മുവാങ് ബാങ് നാങ് എന്നപേരിൽ ഒരു പുതിയ നഗരം സ്ഥാപിച്ചു.
ചരിത്രം
തിരുത്തുക1767 ൽ അയുത്തായ രാജാവംശത്തിന്റെ പതനത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 1845 ൽ മുവാങ് നാ രാങ് നഗരം പുനർനിർമ്മിക്കപ്പെട്ടു. റോൺ നദീമുഖത്തു പുനർനിർമ്മിച്ച നഗരം ഈ നഗരം "പർവ്വതനിരയിലെ നഗരം" എന്നർഥമുള്ള "പ്രച്വാപ് ഖിരി ഖാൻ" എന്ന പേരിലാണ് അറിയപ്പെടുന്നത്. രാജാവ് മോങ്കുട്ട്, ബാങ് നാങ്റോം, കൂയി ബുരി, ഖ്ലോങ് വാൻ എന്നീ മൂന്ന് നഗരങ്ങളിലെ ജനങ്ങളെ കൂട്ടിച്ചേർത്ത് പുനർനിർമിച്ച നഗരത്തിൽ അവരെ കുടിയിരുത്തി. അതേ സമയംതന്നെ, തായ്ലാന്റ് ഉൾക്കടലിന് എതിർ വശത്തുള്ള കോഹ് കോങ് എന്ന ഒരു നഗരത്തിന് അദ്ദേഹം പ്രചണ്ട ഖിരി ഖെറ്റ് എന്നു പുനർനാമകരണം ചെയ്തിരുന്നു. കോഹ് കോങ് ഇപ്പോൾ കമ്പോഡിയയുടെ പ്രവിശ്യയാണ്. 1868 ൽ, രാജാവ് മോങ്കുട്ട്, ആഗസ്റ്റ് 18-നു താൻ പ്രവചിച്ചിരുന്ന ഒരു സൂര്യഗ്രഹണം കാണുന്നതിനായി വിദേശത്തുള്ള അതിഥികളെ പ്രവിശ്യയിലേയ്ക്കു ക്ഷണിച്ചിരുന്നു. സാം റോയി യോട്ടിന് സമീപത്തുള്ള ചതുപ്പിലെ ഒരു നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് വിശിഷ്ടാതിഥികൾ ഇതു നിരീക്ഷിച്ചിരുന്നു. അദ്ദേഹത്തിനു മലേറിയ പിടിപെടുകയും, ഒക്ടോബർ ഒന്നിന് മരണമടയുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "1 Demographic, population and housing statistics; Number of Population from Registration by Age, Sex and Province: 2016". National Statistical Office (NSO). Archived from the original on 2020-12-04. Retrieved 19 December 2017.
- ↑ Svasti, Pichaya (11 October 2018). "A place of gold". Bangkok Post. No. Life, Travel. Retrieved 11 October 2018.
- ↑ "ABOUT PRACHUAP KHIRI KHAN". Tourism Authority of Thailand (TAT). Archived from the original on 2018-10-11. Retrieved 9 February 2017.
- ↑ Geography of Thailand Archived 2009-11-15 at the Wayback Machine.