പോർട്ടുലാക്കേസീ
സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പോർട്ടുലാക്കേസീ (Portulacaceae). കുറ്റിച്ചെടികളും ചെടികളുമടങ്ങുന്ന ഈ സസ്യകുടുംബത്തിൽ 20 ജീനസ്സുകളിലായി ഏകദേശം 500 സ്പീഷിസുകളുൾപ്പെടുന്നു. ലോകമെമ്പാടും കാണപ്പെടുന്ന ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ കൂടുതൽ കാണുന്നത് ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ്. പോർട്ടുലാക്കേസീ കുടുംബത്തിന് കാര്യോഫില്ലേസീ സസ്യകുടുംബവുമായി ഏറെ സാമ്യമുണ്ട്. കൊഴുപ്പ, സാമ്പാർ ചീര തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.
പോർട്ടുലാക്കേസീ | |
---|---|
Portulaca amilis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Portulacaceae |
സവിശേഷതകൾ
തിരുത്തുകഈ സസ്യകുടുംബത്തിലെ അംഗങ്ങൾ ജലാംശം കൂടുതലുള്ള മൃദുവായ കുറ്റിച്ചെടികളോ ചെടികളോ ആണ്. നീരോടുകൂടി മാംസളമായ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതും നാരുപോലെയുള്ള ഉപപർണ്ണങ്ങളോടു കൂടിയവയുമാണ്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയവ ഇവയുടെ പൂക്കൾക്ക് വെള്ള, ഇളം റോസ്, മഞ്ഞ എന്നീ നിറങ്ങളാണ്. [2]
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ "Portulacaceae". University of Hawaii-Flowering Plants. University of HawaiI. Retrieved 6 മെയ് 2016.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Portulacaceae Archived 2019-04-17 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). The families of flowering plants Archived 2007-01-03 at the Wayback Machine.
- Flora of North America: Portulacaceae
- Flora of China: Portulacaceae
- NCBI Taxonomy Browser
- links at CSDL Archived 2008-10-30 at the Wayback Machine.
- Portulacaceae of Chile, by Chileflora[പ്രവർത്തിക്കാത്ത കണ്ണി]
Portulacaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ പോർട്ടുലാക്കേസീ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.