സാമ്പാർ ചീര
പോർട്ടുലാക്കേസീ കുടുംബത്തിൽ പെട്ട സാമ്പാർ ചീര(waterleaf)യുടെ ശാസ്ത്രനാമം തലിനം ട്രയാൻഗുലേർ എന്നാണ്. പരിപ്പുചീര, വാട്ടർ ലീഫ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യ, വെസ്റ്റ് ഇൻഡീസ്,ഇൻന്ത്യോനേഷ്യ, മലേഷ്യ, അറബ് രാജ്യങ്ങൾ എന്നിവടങ്ങളിൽ വളർത്തുന്നുണ്ട്. ബ്രസീലിൽ ആണ് സാമ്പാർ ചീര ഉദ്ഭവിച്ചത് എന്ന് കരുതുന്നു[അവലംബം ആവശ്യമാണ്]. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഈ ചെടിയുടെ ഇലകളും ഇളം തണ്ടും പലതരം കറികളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
സാമ്പാർ ചീര Talinum fruticosum | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. fruticosum
|
Binomial name | |
Talinum fruticosum | |
Synonyms | |
Portulaca fruticosa L. |
വിറ്റാമിൻ 'എ' കൂടുതലടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുമുണ്ട്. [2]
കൃഷിരീതി
തിരുത്തുകചെടിയുടെ ഇലയും തണ്ടും വളരെ നേർമതയുള്ളതും മാംസളവുമാണ്. വിത്തുമുഖേനയും ഇളം തണ്ടുമുറിച്ച് വേരുപിടിപ്പിച്ചുമാണ് തൈകൾ ഉണ്ടാക്കുന്നത്. കൃഷിയായി ചെയ്യാൻ ഏറ്റവും യോജിച്ച സമയം കാലവർഷാരംഭമാണ്. നട്ടുകഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം വിളവെടുപ്പ് തുടങ്ങാം.
ചിത്രശാല
തിരുത്തുക-
സാമ്പാർ ചീര പൂവ്
അവലംബം
തിരുത്തുക- ↑ "Talinum fruticosum (L.) Juss". Germplasm Resources Information Network. United States Department of Agriculture. 2003-02-19. Retrieved 2010-08-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-23. Retrieved 2015-04-23.