പോളിന ലൂയിസി
പോളിന ലൂയിസി (1875-1950) ഉറുഗ്വേയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. 1909-ൽ, വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യത്തെ ഉറുഗ്വേക്കാരിയായ അവർ വിദ്യാലയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിൻറെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഒരു വക്താവായിരുന്നു. അന്താരാഷ്ട്ര വനിതാ സമ്മേളനങ്ങളിൽ ഉറുഗ്വേയെ പ്രതിനിധീകരിച്ച് ലാറ്റിനമേരിക്കയിലും യൂറോപ്പിലുംഅവർ യാത്ര ചെയ്തു. സർവ്വരാജ്യ സഖ്യത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ വനിത കൂടിയായ അവർ അതിന്റെ ആദ്യകാല പ്രവർത്തകരിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികൂടിയായിരുന്നു. അവളുടെ പ്രവർത്തനങ്ങൾ അമേരിക്കകളിലെ വനിതകളിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുകാണാം.
പോളിന ലൂയിസി | |
---|---|
ജനനം | പോളിന ലൂയിസി ജാനിക്കി 1875 |
മരണം | 1950 (വയസ്സ് 74–75) |
തൊഴിൽ | വൈദ്യൻ, അധ്യാപിക, ആക്ടിവിസ്റ്റ് |
ജീവിതരേഖ
തിരുത്തുക1875-ൽ അർജന്റീനയിലാണ് പോളിന ലൂയിസി ജനിച്ചത്. മാതാവ് മരിയ തെരേസ ജോസെഫിന ജാനിക്കി പോളിഷ് വംശജയും പിതാവ് ഏഞ്ചൽ ലൂയിസി ഇറ്റാലിയൻ വംശജനുമാണെന്ന് വിശ്വസിക്കപ്പെടുന്നു. അവളുടെ ജനനത്തിനു തൊട്ടുപിന്നാലെ, കുടുംബം ഉറുഗ്വേയിലേക്ക് താമസം മാറി.[1] ലൂയിസിയുടെ രണ്ട് സഹോദരിമാരിൽ ഒരാൾ ഉറുഗ്വേയിലെ ആദ്യത്തെ വനിതാ അഭിഭാഷകയായ ക്ലോട്ടിൽഡ് ലൂയിസിയും രണ്ടാമത്തെയാൾ പ്രശസ്ത കവയിത്രിയായിരുന്ന ലൂയിസ ലൂയിസിയുമാണ്.[2]
ലൂയിസിയ്ക്ക് ആദ്യ പ്രചോദനവും അവിഭാജ്യ പിന്തുണയും നൽകിയത് അവളുടെ മാതാപിതാക്കളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വനിതകൾക്ക് സാമൂഹികമായ ഒട്ടേറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടുകൂടി തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ മാതാവ് മരിയ മകളെ പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ധ്യാപകനും സോഷ്യലിസ്റ്റുമായിരുന്ന പിതാവ് ഏഞ്ചൽ അവളിൽ "നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം" വളർത്തി.[3] പിതാവിനെ പിന്തുടർന്ന്, ജീവിതത്തിലുടനീളം, ലൂയിസി ധാർമ്മിക പരിഷ്കരണ വിഷയങ്ങളിൽ താൽപ്പര്യമുള്ള ഒരു സോഷ്യലിസ്റ്റായി വളർന്നു.
മെഡിക്കൽ വിദ്യാഭ്യാസവും അധ്യാപനവും
തിരുത്തുക1899-ൽ ബിരുദം നേടിയ ലൂയിസി, റിപ്പബ്ലിക് ഓഫ് ഉറുഗ്വേയിലെ മെഡിക്കൽ വിദ്യാലയത്തിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. 1908-ൽ അവർ ഉറുഗ്വേയിലെ ആദ്യത്തെ വനിതാ വൈദ്യനും സർജനുമായിരുന്നു. മോണ്ടെവീഡിയോയിലെ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിലെ ഗൈനക്കോളജി ക്ലിനിക്കിന്റെ തലവനായിരുന്ന ലൂയിസി.[4] 1907-ൽ ഉറുഗ്വേയിലാകമാനം നാല് വനിതാ ഡോക്ടർമാരും മുന്നൂറ്റി അഞ്ച് പുരുഷ ഡോക്ടർമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ സ്ത്രീകൾ മെഡിക്കൽ രംഗത്തേക്ക് പ്രവേശിച്ചതോടെ വനിതാ ഫിസിഷ്യൻമാരുടെ എണ്ണം ക്രമേണ വർധിക്കാൻ തുടങ്ങി.[5] സാംക്രമിക രോഗങ്ങളുടം നിവാരണം, ശുചിത്വം, യൂജെനിക്സ്, ഓപ്പൺ എയർ സ്കൂളുകൾ, പാരമ്പര്യ ഗുണങ്ങൾ, സാമൂഹിക രോഗങ്ങൾ എന്നിവ മുതൽ "വെളുത്ത അടിമ വ്യാപാരം", വേശ്യാവൃത്തി, ലൈംഗിക രോഗങ്ങൾ, മാതാവിൻറെ അവകാശങ്ങൾ വരെയുള്ള വിഷയങ്ങളിൽ ലൂയിസി വൈദ്യശാസ്ത്ര ഉപന്യാസങ്ങൾ എഴുതി.
അവലംബം
തിരുത്തുക- ↑ Marino, Katherine M. (2019). Feminism for the Americas : the making of an international human rights movement. Chapel Hill. p. 20. ISBN 978-1-4696-4969-6. OCLC 1043051115.
{{cite book}}
: CS1 maint: location missing publisher (link) - ↑ Marino, Katherine (2013). La Vanguardia Feminista: Pan-American Feminism and the Rise of International Women's Rights, 1915-1946 (PhD Dissertation) (in English). Stanford: Stanford University. p. 38.
{{cite book}}
: CS1 maint: unrecognized language (link) - ↑ Marino, Katherine M. (2019). Feminism for the Americas : the making of an international human rights movement. Chapel Hill. p. 20. ISBN 978-1-4696-4969-6. OCLC 1043051115.
{{cite book}}
: CS1 maint: location missing publisher (link) - ↑ Marino, Katherine (2013). La Vanguardia Feminista: Pan-American Feminism and the Rise of International Women's Rights, 1915-1946 (PhD Dissertation) (PDF) (in English). Stanford: Stanford Univeirty.
{{cite book}}
: CS1 maint: unrecognized language (link) - ↑ Lavrin, Asunción. (1995). Women, feminism, and social change in Argentina, Chile, and Uruguay, 1890-1940. Lincoln: University of Nebraska Press. ISBN 0-585-30067-4. OCLC 45729374.