ശ്രീലങ്കയിലെ ഉത്തരമദ്ധ്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പൊളന്നറുവ (സിംഹള: පොළොන්නරුව or පුලස්තිපුර;തമിഴ്: பொலநறுவை or புளத்தி நகரம்). ശ്രീലങ്കയിലെ ഏറ്റവും പുരാതനമായ രണ്ടാമത്തെ തലസ്ഥാനമായി അറിയപ്പെടുന്ന സ്ഥലവും കൂടിയാണിത്. യുനസ്കോയുടെ ലോകപൈത്രികപട്ടികയിൽ ഇടംപിടിച്ച പൊളന്നറുവ ശ്രീലങ്കയിലെ ഏറ്റവും മഹത്തായ പുരാതന രാജ്യങ്ങളിൽ ഒന്നാണ്. ഈ രാജ്യം നിർമ്മിച്ചത് വിജയബാഹു എന്ന ചോളരാജാവായിരുന്നു. ജനനാഥമംഗളം എന്നപേരിലും പൊളന്നറുവ അറിയപ്പെടുന്നു.

പൊളന്നറുവ
രാജകൊട്ടാരം
രാജകൊട്ടാരം
Nickname(s): 
පුලතිසිපුරය
രാജ്യംശ്രീലങ്ക
പ്രവിശ്യഉത്തര മദ്ധ്യ പ്രവിശ്യ
പൊളന്നറുവ1070 എ.ഡി യ്ക്കു മുൻപ്
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)
പൊളന്നറുവയിലെ പുരാതന നഗരം
Lord Buddha entering Parinibbana at the Gal Vihara in Polonnaruwa. The Gal Viharaya in Polonnaruwa has four large images of the Buddha carved out of a single rock.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംശ്രീലങ്ക Edit this on Wikidata
മാനദണ്ഡംi, iii, vi[1]
അവലംബം201
നിർദ്ദേശാങ്കം7°56′N 81°00′E / 7.93°N 81°E / 7.93; 81
രേഖപ്പെടുത്തിയത്1982 (6th വിഭാഗം)

ചരിത്രം

തിരുത്തുക

ചോള സൈന്യം ശ്രീലങ്കയുടെ വടക്കൻ പകുതി പിടിച്ചടക്കുകയും സിംഹളരാജാക്കന്മാരുടെ 1400 വർഷം പഴക്കമുള്ള തലസ്ഥാനമായ അനുരാധപുര നശിപ്പിക്കപ്പെടുകയും ചെയ്തു. നശീകരണത്തിന്റെ വ്യാപ്തി കാരണം രാജ്യം ഉപേക്ഷിക്കപ്പെട്ട ചോളന്മാർ പൊളന്നറുവ എന്ന പട്ടണം തങ്ങളുടെ തലസ്ഥാനമാക്കുകയും ഇതിന് ജനനാഥമംഗളം എന്ന് പേരിടുകയും ചെയ്തു.

വിനോദസഞ്ചാരം

തിരുത്തുക

ക്യാൻഡിയിൽ നിന്നും മിനേരി നാഷണൽപാർക്ക് വഴി 140 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ജനനാഥമംഗളത്തിലെത്താം. ഇവിടുത്തെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച റോയൽ പാലസ്സാണ്. 1000 അറകളുള്ള ഒരു കൊട്ടാരമാണിത്. ജനനാഥമംഗളത്തിൽ ആദ്യം കാണുന്നത് വിശാലമായ ഒരു മ്യൂസിയമാണ്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, ആയുധങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെ ഉണ്ട്. വിജയബാഹുപാലസ്സു പൊളന്നറുവയിലെ മറ്റൊരു പ്രത്യകതയാണ്. എ.ഡി. 1153, 1186 കാലഘട്ടത്തിലാണ് ഈ പാലസ്സ് പണിതിരിക്കുന്നത്. പാലസ്സിന്റെ ഉയർന്ന തറയും കുറേ തൂണുകളും മാത്രമാണിപ്പോൾ ഉള്ളത്. കൊട്ടാരത്തിന്റെ ഒരു വശത്തായി മനോഹരമായ കൽകെട്ടുകളോടുകൂടിയ കുളമുണ്ട്. ഇതിനടുത്തായിട്ടാണ് ചിത്രതൂണുകളോടുകൂടിയ കൌൺസിൽ ചേബർ. ഭൂഗർഭ ചാലുകൾവഴി വ്യാളിമുഖത്തുനിന്നും വെള്ളം വീഴുന്ന റോയൽ പൂൾ മനോഹരമായ കാഴ്ചയാണ്.

പൊളന്നറുവയിലെ മറ്റൊരു പ്രത്യകത ഗൽവിഹാരയാണ്. ഇതൊരു ബുദ്ധക്ഷേത്രമാണ്. വലിയ പാറയിൽ കൊത്തിയെടുത്ത മൂന്ന് ബുദ്ധപ്രതിമകളാണ് ഇവിടുത്തെ പ്രത്യേകത. ആദ്യം കാണുന്നത് ധ്യാനബുദ്ധപ്രതിമയാണ്. ഇതിന്റെ ഉയരം 15,അടിയാണ്. ഇതിനടുത്തുള്ള ഗുഹയിൽ 4,അടി പൊക്കത്തിൽ ഒരു ബുദ്ധപ്രതിമയുണ്ട്. ഇതൊരുക്ഷേത്രമാണ്. ഇവിടെ ബുദ്ധവിശ്വാസികൾ പ്രാർഥിക്കുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യുന്നു. ക്ഷേത്രം കഴിഞ്ഞാൽ 43,അടി പൊക്കത്തിൽ ശിൽപ്പകലയുടെ സൗന്ദര്യം വിളിച്ചോതുന്ന ശാന്തമുഖത്തോടുകൂടിയ ബുദ്ധപ്രതിമയാണുള്ളത്. ഇതിനടുത്തായി ഒരുകൈയിൽ തലവച്ചുറങ്ങുന്ന 46 അടി നീളത്തിൽ കൊത്തിയെടുത്ത ഒരു ബുദ്ധപ്രതിമയുമുണ്ട്[2].

ഗൽവിഹാറിന് കുറച്ചുമാറിയാണ് പരാക്രമബാഗു പാലസ് ഇതിന്റെയും തൂണുകളും തറകളും മാത്രമാണുള്ളത്. 35 ഹെക്ട്റിൽ പരന്നു കിടക്കുന്ന സന്യാസിമഠസമുച്ചയത്തിലെ (monastery complex) ഏറ്റവും വലിയ സൃഷ്‌ടിയാണ് റൺകൊട്ട് വിഹാർ. മണികമഴ്ത്തിവച്ച ആകൃതിയിലുള്ള ഒരു സൃഷ്‌ടിയാണിത്. മൂന്നുനില കെട്ടിടത്തിന്റെ ഉയരമുണ്ട് ഇതിന്. 60,അടി ഉയരവും 20,അടി വീതിയുമുള്ള ഭീമാകാരമായ രണ്ടു മതിലുകൾക്ക് നടുവിൽ വാസ്തുവിദ്യയുടെ സൗന്ദര്യം വിളിച്ചോതുന്ന ഒരു ബുദ്ധപ്രതിമ ഉയർന്നുനിൽക്കുന്നു. ചെങ്കല്ലിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്[3][4].

ചിത്രശാല

തിരുത്തുക
  1. http://whc.unesco.org/en/list/201. {{cite web}}: Missing or empty |title= (help)
  2. Galvihara - a unique display of rock art
  3. * Balasooriya, Jayasinghe (2004). The Glory of Ancient Polonnaruva. Polonnaruva: Sooriya Printers. ISBN 955-8158-01-1 (Archeological ruins)
  4. http://www.tramptraveller.com

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള പൊളന്നറുവ യാത്രാ സഹായി


"https://ml.wikipedia.org/w/index.php?title=പൊളന്നറുവ&oldid=3776885" എന്ന താളിൽനിന്ന് ശേഖരിച്ചത്