പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 9.116 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൊന്മുണ്ടം പഞ്ചായത്ത് 1955 ഡിസംബർ 31-നാണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളുണ്ട്.

അതിരുകൾതിരുത്തുക

 • കിഴക്ക് - എടരിക്കോട്, കൽപകഞ്ചരി, വളവന്നൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് – ഒഴൂർ, നിറമരുതൂർ പഞ്ചായത്തുകൾ
 • തെക്ക്‌ - ചെറിയമുണ്ടം, വളവന്നൂർ, നിറമരുതൂർ പഞ്ചായത്തുകൾ
 • വടക്ക് – പെരുമണ്ണ ക്ളാരി, എടരിക്കോട്, ഒഴൂർ പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. കാവപ്പുര
 2. കാര്യത്തറ
 3. ആദൃശ്ശേരി
 4. കുറ്റിപ്പാല
 5. മണ്ണാരംകുന്ന്
 6. പൊൻമുണ്ടം
 7. കഞ്ഞികുളങ്ങര
 8. ചോലപ്പുറം
 9. കുളങ്ങര
 10. നൊട്ടപ്പുറം
 11. വൈലത്തൂർ
 12. അത്താണിക്കൽ
 13. അരിപീടിയേങ്ങൽ
 14. ഇട്ടിലാക്കൽ
 15. ചിലവിൽ
 16. മണ്ണാടിക്കാവ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് താനൂർ
വിസ്തീര്ണ്ണം 9.116 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34,761
പുരുഷന്മാർ 16,703
സ്ത്രീകൾ 18,058
ജനസാന്ദ്രത 2501
സ്ത്രീ : പുരുഷ അനുപാതം 1081
സാക്ഷരത 86.73%

അവലംബംതിരുത്തുക