ഇട്ടിലാക്കൽ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്കിലെ പൊന്മുണ്ടം, താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഒരു പ്രദേശമാണ് ഇട്ടിലാക്കൽ.പൊന്മുണ്ടം പഞ്ചായത്തിലെ 13 അരിപീടിയേങ്ങൽ,14 ഇട്ടിലാക്കൽ വാർഡുകളും താനാളൂർ പഞ്ചായത്തിലെ 09 തവളാംകുന്ന്, 10 നിരപ്പിൽ വാർഡുകളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം.മധ്യ കാലഘട്ടത്തിൽ വെട്ടത്തുനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ചരിത്രപരമായും വളരെ പ്രാധാന്യമുള്ളതാണ്.
പനവേൽ - കന്യാകുമാരി ദേശീയ പാത 66 നേയും കൊച്ചി -കോഴിക്കോട് തീരദേശ പാതയേയും പരസ്പരം ബന്ധിപ്പിക്കുന്ന പുത്തനത്താണി-വട്ടത്താണി PWD റോഡ് ഈ പ്രദേശത്തു കൂടിയാണ് കടന്നു പോകുന്നത്.ഇട്ടിലാക്കലിൽ നിന്നും ആരംഭിക്കുന്ന ഇട്ടിലാക്കൽ - തെയ്യാല റോഡ് ചെമ്മാട് തിരുരങ്ങാടി കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ഒരു എളുപ്പ വഴി കൂടിയാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇട്ടിലാക്കൽ | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1 m (3 ft) |