പൊന്ത്
ഫാബേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ് പൊന്ത്.(ശാസ്ത്രീയ നാമം:Aeschynomene americana)[1][2][3] മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, വെസ്റ്റ് ഇൻഡീസ്, ഫ്ലോറിഡ സ്വദേശിയാണ്. ഇപ്പോൾ ഇത് അമേരിക്ക, ആസ്ത്രേലിയ, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കണ്ടു വരുന്നു.[4][5][6]
പൊന്ത് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. americana
|
Binomial name | |
Aeschynomene americana |
2 മീ വരെ ഉയരത്തിൽ വളരുന്ന വാർഷിക/ബഹുവർഷി സസ്യമാണിത്. ഇലകൾ 7 സെ മീ വരെ നീളമുള്ളതും പലജോഡി പത്രകങ്ങൾ ഉള്ളവയുമാണ്. പൂങ്കുലകൾ റസീമുകളാണ്. വെള്ള, പിങ്ക്, ഓറഞ്ച്, പർപ്പിൾ എന്നീ നിറങ്ങളിൽ പൂക്കൾ കാണാം. ഫലം അല്പം വളഞ്ഞ 4 സെ മീ നീളമുള്ള പോഡ് ആണ്.
ഉഷ്ണമേഖലാപ്രദേശങ്ങളിൽ പച്ചിലവളത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്[7] കന്നുകാലികൾ മേയിക്കാൻ ഉപയോഗിക്കുകയും ഉണക്ക തീറ്റയ്ക്കായി മുറിച്ചു സൂക്ഷിക്കുകയും ചെയ്യുന്നു. കന്നുകാലികൾ ഇതിന്റെ വിത്തുവിതരണത്തിൽ സഹായിക്കുന്നു.[8]
കാടുകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്നു.[3] മാനുകൾ ചെടിയിൽ മേയുകയും കിളികൾ ഇതിന്റെ വിത്തുകൾ ഭക്ഷിക്കുകയും ചെയ്യുന്നു.[4]
References
തിരുത്തുക- ↑ Aeschynomene americana. USDA Plants Profile.
- ↑ Thro, A. M., et al. (1990). Weed potential of the forage legume Aeschynomene (Aeschynomene americana) in rice (Oryza sativa) and soybeans (Glycine max). Weed Technology 4(2) 284-90.
- ↑ 3.0 3.1 Aeschynomene americana. Archived 2012-02-06 at the Wayback Machine. FAO.
- ↑ 4.0 4.1 Heuzé V., Thiollet H., Tran G., Salgado P., Lebas F., 2018. American jointvetch (Aeschynomene americana). Feedipedia, a programme by INRA, CIRAD, AFZ and FAO. https://www.feedipedia.org/node/569 Last updated on January 30, 2018, 14:16
- ↑ https://indiabiodiversity.org/species/show/228647
- ↑ http://www.flowersofindia.net/catalog/slides/American%20Joint%20Vetch.html
- ↑ Zhang, J. (1998). Variation and allometry of seed weight in Aeschynomene americana. Annals of Botany 82 843-47.
- ↑ Aeschynomene americana. USDA NRCS Plant Fact Sheet.
External links
തിരുത്തുക- Dressler, S.; Schmidt, M.; Zizka, G. (2014). "Aeschynomene americana". African plants – a Photo Guide. Frankfurt/Main: Forschungsinstitut Senckenberg.
{{cite book}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)