പൊട്ടറ്റ്സോ ദേശീയോദ്യാനം

ചൈനയിലെ ദേശീയോദ്യാനം

പൊട്ടറ്റ്സോ ദേശീയോദ്യാനം അല്ലെങ്കിൽ പുഡക്വ ദേശീയോദ്യാനം (ലഘൂകരിച്ച ചൈനീസ്: 国家公园; പരമ്പരാഗത ചൈനീസ്: 國家公園; പിൻയിൻ: പൊഡുകോ ഗൗജിയാഗൊൻജിയൻ) ചൈനയിലെ 22 കിലോമീറ്റർ കിഴക്ക് ഷാൻഗ്രി-ലയിൽ യുന്നൻ പ്രവിശ്യയിൽ സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ മുതൽ 4000 മീറ്റർ വരെ ഉയർന്ന് സ്ഥിതിചെയ്യുന്നു. ടിബറ്റൻ ഭാഷയിൽ പൊട്ടറ്റ്സോ എന്നാൽ ഈശ്വരസഹായത്താൽ ബോട്ടുമാർഗ്ഗം തടാകത്തിന്റെ മറുകരയിൽ എത്തിച്ചേരാം. പൊട്ടറ്റ്സോയുടെ വിവർത്തനം 'പുട്ടഒ' അല്ലെങ്കിൽ 'മണ്ടല' എന്നാണ്. അവലോകിതേശ്വരയുടെ വിശുദ്ധ പർവ്വതം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്കൃതത്തിൽ 'പുഡ'എന്നാൽ 'ബോട്ടും' 'ക്വ' എന്നാൽ ടിബറ്റിൽ 'തടാകം' എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (ഐ.യു.സി.എൻ) അംഗീകാരമുള്ള ചൈനയിലെ ആദ്യത്തെ ശ്രദ്ധിക്കപ്പെടുന്ന ഈ ദേശീയോദ്യാനം 2007 ജൂൺ 25 ന് ആണ് പ്രഖ്യാപിക്കപ്പെട്ടത്. ഹോങ്ഷാൻ മേഖലയിലുള്ള ഡുഹു സീനിക് ഏരിയയും ബിറ്റ ലേക്ക് റിസർവും പൊട്ടറ്റ്സോ ദേശീയോദ്യാനമായി സഹവർത്തിത്വം പുലർത്തുന്നു. യുന്നൻ സംരക്ഷിതമേഖലയിലെ മൂന്ന് സമാന്തര നദികൾ ലോകപൈതൃകപട്ടികയിൽപ്പെട്ടതാണ്[1][2]. ഈ ഉദ്യാനത്തിലെ രണ്ടുപ്രധാനഭാഗങ്ങളാണ് ബീറ്റാഹായി തടാകവും ഷുഡുഹു തടാകവും. ഇതുകൂടാതെ വനങ്ങൾ, ചതുപ്പുകൾ, താഴ്വരകൾ, ആൽപൈൻ പുൽത്തകിടികൾ മുതലായവയും ഈ ഉദ്യാനത്തിൽ കാണാൻ കഴിയുന്നു. ലോകത്തിൽ പരിസരമലിനീകരണവും അധികം തിരക്കും ഇല്ലാത്ത ഒരു പ്രദേശമാണ് പൊട്ടറ്റ്സോ.

പൊട്ടറ്റ്സോ ദേശീയോദ്യാനം
Shudulake.jpg
ഷുഡു തടാകം
Locationയുന്നൻ
Nearest cityഷാൻഗ്രി-ല
www.puda-cuo.com
പുഡക്വയിലെ പുൽത്തകിടി

ബീറ്റാഹായി തടാകം പൊട്ടറ്റ്സോ ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. യുന്നനിലെ ഏറ്റവും വലിയ തടാകമായ ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ ഉയരത്തിൽ, 20 മീറ്റർ ആഴത്തിൽ 159 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ബീറ്റാഹായി തടാകത്തിലെ ജലം വളരെ സുതാര്യമാണ്. തടാകത്തിനുചുറ്റും ഇലപൊഴിയും വനങ്ങൾ കാണപ്പെടുന്നു. പുരാതന ടിബറ്റൻ ഭാഷയിൽ 'ബീറ്റ' എന്നാൽ 'മരങ്ങളാൽ ചറ്റപ്പെട്ടത്' എന്നാണർത്ഥം. ബീറ്റാഹായി തടാകത്തെ ഒരു മാലാഖയുടെ കണ്ണാടിയായി ഉപമിച്ചിരിക്കുന്നു. മാലാഖ മുടി ചീപ്പികൊണ്ടിരുന്നപ്പോൾ ആരോ അവളുടെ കണ്ണാടി ഉടച്ചുകളഞ്ഞു എന്ന് പറയപ്പെടുന്നു. അതുകൊണ്ട് തടാകത്തിലെ ജലത്തിന് കണ്ണാടിച്ചില്ലിന്റെ പ്രതീതി ജനിപ്പിക്കുന്നു[3]. തടാകത്തിനുചുറ്റുമുള്ള വനത്തിൽ റെഡ് ഫൂട്ടെഡ് ഫീസെന്റ്, സിൽവർ ഫീസെന്റ് (Lophura nycthemera), ലിൻക്സ്, വൈൽഡ് ബുൾ എന്നീ ജീവജാലങ്ങളും കാണപ്പെടുന്നു[4].

സസ്യജന്തുജാലങ്ങൾതിരുത്തുക

ചൈനയിൽ കണ്ടുവരുന്ന സസ്യജാലങ്ങളിൽ 20% ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. സ്തൂപികാഗ്ര വനങ്ങളാണ് ഇവിടെയുള്ളത്. അപൂർവ്വവും മനോഹരവുമായ ഓർക്കിഡുകൾ, പാക്ലിടാക്സെൽ എന്ന ആന്റി കാൻസർ ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്ന സ്തൂപികാഗ്രമരമായ ഹിമാലയൻ യൂ, മറ്റു അപൂർവ്വയിനം സസ്യങ്ങളും ഇവിടെ കണ്ടുവരുന്നു.

ഇവിടെയുള്ള സസ്തനികളിൽ മൂന്നിലൊന്നും പക്ഷികളിൽ 100 ഇനവും വംശനാശം നേരിടുന്നവയാണ്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന്റെ പട്ടികയിലുള്ള പക്ഷിയായ ബ്ളാക്ക് നെക്കെഡ് ക്രേൻ (Grus nigricollis) ഈ ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്നു[5][6].

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "China's first national park unveiled". People's Daily. June 25, 2007. ശേഖരിച്ചത് 2007-08-21.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-19.
  3. http://www.cits.net/china-travel-guide/shangri-la/potatso-national-park.html
  4. https://www.chinatouradvisors.com/attractions/Shangri-La-Pudacuo-National-Park-113.html?id=113
  5. "China: Places we protect, China's first national Park". The Nature Conservancy in China. The Nature Conservancy. 2009. മൂലതാളിൽ നിന്നും 2010-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-28.
  6. https://www.topchinatravel.com/china-attractions/potatso-national-park.htm

കൂടുതൽ വായനയ്ക്ക്തിരുത്തുക