പൈനാപ്പിൾ ഗവേഷണകേന്ദ്രം, വാഴക്കുളം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പൈനാപ്പിൾ ഗവേഷണകേന്ദ്രം വാഴക്കുളം എറണാകുളം ജില്ലയിലെ വാഴക്കുളത്ത് സഥിതി ചെയ്യുന്നു. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനം പൈനാപ്പിൾ, പാഷൻ ഫ്രൂട്ട്, വാഴ എന്നിങ്ങനെ പ്രധാനമായും മൂന്ന് ഫലങ്ങളെക്കുറിച്ച് ഗവേഷണം നടത്തി വരുന്നു.
ചരിത്രം
തിരുത്തുക1995-ൽ സ്ഥാപിക്കപ്പെട്ട ഈ ഗവേഷണകേന്ദ്രം റബ്ബറിന്റെയും, തെങ്ങിന്റെയും ഇടവിളയായി പൈനാപ്പിൾ കൃഷി ചെയ്യുമ്പോഴുള്ള ഇടയകലം കൊടുക്കൽ, സാന്ദ്രത, ജൈവവള പ്രയോഗം എന്നു തുടങ്ങി പൈനാപ്പിൾ കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ച് ഗവേഷണം നടത്തി, അതിനനുയോജ്യമായ പുതിയ ഇനങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്.[1] പൈനാപ്പിൾ ഗവേഷണകേന്ദ്രം കേരള കാർഷിക സർവകലാശാലയിലെ മധ്യമേഖലയിൽ ഉൾപ്പെടുന്ന ഒരു ഗവേഷണ സ്ഥാപന്മാണ്. ഈ സ്ഥാപനം വാണിജ്യാടിസ്ഥാനഥിലുള്ള ശാസ്ത്രീയ പൈനാപ്പിൾ കൃഷി രീതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്യുൽപാദനശേഷിയുള്ള ഉയർന്ന ഗുണമേന്മയുള്ള ക്യൂ, മൌറീഷ്യസ്, അമൃത, എം.ഡി.2 തുടങ്ങിയ പൈനാപ്പിൾ ഇനങ്ങൾ തനി വിളയായും ഇടവിളയായും കൃഷി ചെയുന്നതിനുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പൈനാപ്പിൾ, പാഷൻ ഫ്രൂട്ട്, വാഴ മുതലായ കേരളീയ പഴവർഗങ്ങളുടെ അടിസ്ഥാനവും, പ്രായോഗികമായ ഗവേഷണ വികസനമാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. കാർഷിക സർവകലാശാല, കേന്ദ്ര സംസ്ഥാന സർക്കാരുകൾ, ഭാരതീയ കൃഷി ഗവേഷണ കൗൺസിൽ, കേരള പൈനാപ്പിൾ മിഷൻ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുതലായവയുടെ സാമ്പത്തിക .സഹായത്തോടെയുള്ള പങ്കാളിത്ത ഗവേഷണ വികസന മാതൃകയാണ് ഈ സ്ഥാപനം അനുവർത്തിച്ചുവരുന്നത്. പൈനാപ്പിളിന്റെയും പാഷൻ ഫ്രൂട്ടിന്റെയും ജൈവസാങ്കേതിക കൃഷി രീതികൾ ഇവിടെ വികസിപ്പിച്ച് കർഷകരിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. ടിഷ്യൂ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ മുന്തിയ ഇനം പൈനാപ്പിളിന്റെയും പാഷൻ ഫ്രൂട്ടിന്റെയും നടീൽവസ്തുക്കളും കർഷകർക്ക് ലഭ്യമാക്കി വരുന്നു.
വാഴക്കുളം പൈനാപ്പിളിന്റെ ഭൂ സൂചിക രജിസ്റ്റ്രെഷൻ നടത്തുകയും ലോക കമ്പോളത്തിൽ സ്ഥാനം ഉറപ്പിച്ച് ഉയർന്ന വിപണി വില സമ്പാദിക്കുകയും ചെയ്തു. കേരള പൈനാപ്പിൾ മിഷൻ, വാഴക്കുളം കാർഷിക ഫല സംസ്കരണ കമ്പനി, പൈനാപ്പിൾ കർഷക അസൊസിയേഷൻ എന്നിവയുമായി ചേർന്നുള്ള പങ്കാളിത്ത ഗവേഷണ വികസനത്തിലൂടെ കേരള പൈനാപ്പിൾ മേഖലയുടെ സമഗ്ര വികസനത്തിനുള്ള തീവ്രയത്ന പരിപാടികളാണ് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രൂപപെടുത്തി നടപ്പാക്കി വരുന്നത്.
വ്യക്തിപരമായ കൂടികാഴ്ചകൾ, ചർച്ചകൾ, തോട്ട സന്ദർശനങ്ങൾ, ഫോൺ, ഇ.മെയിൽ, ഇന്റർനെറ്റ്, ടി. വി., റേഡിയോ, പത്ര മാധ്യമങ്ങൾ, ആനുകാലിക പ്രസിദ്ധികരണങ്ങൾ, പരിശീലനങ്ങൾ, സി. ഡി., ഡി.വി.ഡി മുതലായ നൂതന സാങ്കേതിക വിദ്യകളിലൂടെ ഇവിടെ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ശാസ്ത്രീയ സാങ്കേതിക വിദ്യകൾ പൈനാപ്പിൾ മേഖലയിലുള്ള ഏവർക്കും ലഭ്യമാക്കുന്നു. വാഴക്കുളവുമ് പരിസര പ്രദേശങ്ങളും പൈനാപ്പിളിനു പുറമേ മറ്റ് സ്വദേശീയ ഫല വർഗ്ഗ വിളകളായ പാഷൻ ഫ്രൂട്ട്, പ്ളാവ്, വാഴ, മാവ്, പപ്പായ, റംബുട്ടാൻ, മാങ്കോസ്റ്റിൻ മുതലായവയ്ക്കും പേരു കേട്ടതാകയാൽ അവയുടെ സമഗ്ര വികസനത്തീന് ഉതകും വിധം ആസന ഭാവിയിൽ ഈ സ്ഥാപനത്തെ ഫല ഗവേഷണ കേന്ദ്രമായി ഉയർത്തുവാനുള്ള ഊർജ്ജിത ശ്രമങ്ങളും നടന്നു വരുന്നു. എഫ്.പി.ഒ രജിസ്റ്റ്രെഷനോട് കൂടിയ ഒരു ഫല സംസ്കരണ യൂണിടും ഇതോടൊപ്പം പ്രവർത്തന ക്ഷമമാക്കാൻ ലക്ഷ്യമിടുന്നുണ്ട്.
ഈ സ്ഥാപനത്തിലെ ബയൊടെക്നൊളജി, ബയോകെമിസ്ട്രീ, ഫുഡ് ടെക്നൊളജി, മൈക്രൊ ബയൊളജി, ഇൻഫർമേഷൻ ടെക്നൊളജി ലബോറട്ടറികൾ ആധുനിക സൌകര്യങ്ങളോട് കൂടിയവയും മുഴുവൻ സമയവും വൈ.ഫൈ. ബന്ധങ്ങളോട് കൂടിയവയുമാണ്. അതായത് ലോകത്തെവിടെയുമുള്ള നൂതന സാങ്കേതിക വിദ്യകൾ ഒരു മൌസ് ക്ലിക്ക് അകലെ മാത്രം. സർവകലാശാല വിദ്യാർഥികൾക്ക് ഈ ലബോറട്ടറികളിൽ കേരള കാർഷിക സർവ്വകലാശാലയുടെ നിബന്ധനകൾക്ക് വിധേയമായി പ്രൊജെക്ടുകൾ ചെയ്യാവുന്നതാണ്. ഇവിടെയുള്ള സ്റ്റാഫ്ഫുമായി ഒത്ത് ചേർന്ന് നൂതന സാങ്കേതിക വിദ്യകൾ പഠിക്കുകയും ഉയർന്ന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാവുന്നതാണു. ഉയർന്ന പ്രവൃത്തി പരിചയത്തിനു പുറമേ സ്വയം സംരംഭ സംഘങ്ങളുടെ രൂപീകരണത്തിനും ഉന്നമനത്തിനും ആവശ്യമായ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടികളും കേരള കാർഷിക സർവ്വകലാശാലയുടെ നിബന്ധനകൾക്ക് വിധേയമായി ഇവിടെ നടത്തപെടുന്നുണ്ട്. നൂതന കൃഷി സമ്പ്രദായങ്ങൾ,ടിഷ്യൂ കൾച്ചർ,നഴ്സറി ജോലികൾ,ലബോറട്ടറി സാങ്കേതിക വിദ്യകൾ,ഗുണമേന്മ പരിശോദന,ഫല സംസ്കരണം, മൂല്യ വർദ്ധനം,മുതലായ തൊഴിൽ അധിഷ്ഠിത പരിശീലനങ്ങളാണ് നൽകുന്നത്. ഉയർന്ന പ്രവൃത്തി പരിചയത്തിനു പുറമേ ഓരോരുത്തർകും അവരവരുടെ അഭിരുചിക്കനുസരിച്ച് കാര്യ നിർവഹണത്തിന് ആവശ്യമായ തൊഴിൽ നൈപുണ്യം,കർമ്മ നിരത, കാര്യ ക്ഷമത, സമയ നിഷ്ഠ,കൃത്യ നിഷ്ഠ, മത്സര ക്ഷമത,സത്യ സന്ധത, ധർമ്മ നീതി, സ്വഭാവ ശുദ്ധി, സാമൂഹിക പ്രതിബദ്ധത മുതലായവയിലൂന്നിയ മൂല്യാധിഷ്ഠിത തൊഴിൽ സംസ്കാരം സ്വായത്തമാക്കുവാനും ഒത്തരുമയൊടെയുള്ള ടീം പ്രവർത്തനത്തിലൂടെ സമയ ബന്ധിതമായി കാര്യ നിർവഹണം നടത്തുവാനും സാധിക്കും.
- പ്റവ൪ദ്ധന വിദ്യകൾ
- വിള ഉല്പാദനം
- വിള സംരക്ഷണം
- സംസ്കരണം
- ഗുണമേൻമ നിർണ്ണയം
- ടിഷ്യു കൾച്ചർ തൈകൾ
- വിത്തു തൈകൾ
- വേരുപിടിപ്പിച്ച തണ്ടുകൾ
- പ്രസിദ്ധീകരണങ്ങൾ
- വിളപരിശൊധനയുo ശുപാർശകലും
- പരിശീലനം
- ഗുണമേന്മ പരിശൊധന
- പ്രൊജെക്റ്റ് വർക്കുകൾ
വാർഷിക റിപ്പോർട്ടുകൾ
തിരുത്തുക
പ്രൊജെക്റ്റ് വർക്കുകൾ
തിരുത്തുക- Asha. 2013. Passion Fruit Benefits, Processing, Preservation and Product Development[9]
എത്തിച്ചേരുവാൻ
തിരുത്തുകഎറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്ക് കിഴക്കായി തൊടുപുഴ പാതയിൽ ഇത് സ്ഥിതി ചെയുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ "വാഴക്കുളം പൈനാപ്പിൾ". Archived from the original on 2013-07-28. Retrieved 2014-05-18.
- ↑ സാങ്കേതിക വിദ്യകൾ
- ↑ ഉൽപന്നങ്ങൾ
- ↑ സേവനങങൾ
- ↑ വാർഷിക റിപ്പോർട്ട് 2010-11
- ↑ വാർഷിക റിപ്പോർട്ട് 2011-12
- ↑ വാർഷിക റിപ്പോർട്ട് 2012-13
- ↑ വാർഷിക റിപ്പോർട്ട് 2013-14
- ↑ Asha. 2013. Passion Fruit Benefits, Processing, Preservation and Product Development
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഔദ്യോഗിക വെബ്സൈറ്റുകൾ
തിരുത്തുക- http://www.kau.edu/prsvkm/ Archived 2014-07-25 at the Wayback Machine.
- http://prsvkm.tripod.com/] (പതിവായി പരിഷ്കരിക്കുന്നത്)
- http://www.celkau.in/DE/Mal/default1.htm
- http://www.celkau.in/DE/Mal/importantlinks.htm കൂടുതൽ വിവരങ്ങൾക്ക്
ലഘുലേഖകൾ
തിരുത്തുകമറ്റുള്ളവ
തിരുത്തുക- പൈനാപ്പിൾ ഗവേഷണ കേന്ദ്രം, വാഴക്കുളം
- കൈതച്ചക്ക
- കൈതചക്ക കൃഷി
- കന്നാര കൃഷി
- ചോദ്യോത്തരങ്ങൾ
- ഡോ. ഇ. ശ്രീധരന്റെ പ്രസംഗം-നമ്മുടെ തൊഴിൽ സംസ്കാരത്തെപ്പറ്റി
- പാഷൻ ഫ്രൂട്ട്
- പൈനാപ്പിൾ
- പൈനാപ്പിൾ ഗവേഷണ കേന്ദ്രം
- പാഷൻ ഫ്രൂട്ട്
- പാഷൻ ഫ്രൂട്ട് വിഭവങ്ങൾ
- പൈനാപ്പിൾ വളപ്രയോഗം
- പൈനാപ്പിൾ ഗവേഷണ കേന്ദ്ര വികസനം
- വാഴ
- വളപ്രയോഗം
- സുസ്ഥിര വിളസoരക്ഷണo
- സ്യുഡോമോണസ്പ്രയോഗം
- ട്രൈക്കോഡേർമാ പ്രയോഗം
- നല്ല കൃഷി സമ്പ്രദായങ്ങൾ
- വാർദ്ധക്യത്തിലും പൊന്നു വിളയിച്ച്