പേൾ ഗൌറാമി (Trichopodus leerii) തെക്കുകിഴക്കനേഷ്യയിൽ കാണപ്പെടുന്ന ഒരു മത്സ്യ വംശം ആണ്.[2]

പേൾ ഗൌറാമി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. leerii
Binomial name
Trichopodus leerii
(Bleeker, 1852)
Synonyms
  • Trichopus leerii Bleeker, 1852 * Trichogaster leerii (Bleeker 1852)

ഈ വർഗ്ഗത്തിലും മത്സ്യങ്ങൾ ഏകദേശം 12 സെന്റിമീറ്റർ (4.7 ഇഞ്ച്) വരെ വലുപ്പം വയ്ക്കുന്നവയാണ്.[3] ഇവയ്ക്ക് തവിട്ടു കലർന്ന വെള്ളി നിറമാണ്. ശരീരം മുഴുവൻ മുത്തിന്റെ ആകൃതിയിലുള്ള അലങ്കാരവുമുണ്ട്. ശരീരത്തിന് ഒത്ത നടുവിലൂടെ, മത്സ്യത്തിൻറ തലയുടെ ഭാഗത്തു നിന്നാരംഭിക്കുന്ന കറുത്ത വരയും കാണാം. ഈ വര വാൽഭാഗത്തേയ്ക്കെത്തുമ്പോൾ ക്രമേണ നേർത്തു വരുന്നു. ഈ മത്സ്യത്തിന് ലെയ്സ് ഗൌറാമി, മോസയ്ക് ഗൌറാമി എന്നിങ്ങനെ മറ്റു ചില പേരുകളുമുണ്ട്.

മറ്റു വർഗ്ഗങ്ങളിലുള്ള ഗൌറാമി മത്സ്യങ്ങളെപ്പോലെ തന്നെ ഇവയുടെ ആൺമത്സ്യം വലിപ്പം കൂടിയവും പെൺമത്സ്യങ്ങളേക്കാൾ വർണ്ണാഭവുമായിരിക്കും. ആൺ മത്സ്യങ്ങൾക്ക് പ്രജനനകാലത്ത് അവയുടെ കഴുത്തിനു സമീപമുള്ള ഭാഗങ്ങളിൽ ശോഭാമയമായി ഓറഞ്ചുനിറം വ്യാപിച്ചിരിക്കും. ഇത് ഇണയെ ആകർഷിക്കുന്നതിനുള്ള ഉപായമാണ്. ഈ ഓറഞ്ചു നിറം ചെകിളയുടെ ഭാഗത്തേയ്ക്കും വ്യാപിച്ചു കാണാറുണ്ട്.

പ്രധാന വാസസ്ഥലങ്ങൾ

തിരുത്തുക

പേൾ ഗൌറാമിയുടെ ജന്മദേശം തായ്‍ലാൻറ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ്. ഇവയെ സുമാത്രായ്ക്കും, ബോർണിയോ ദ്വീപുകൾക്കു സമീപവും കാണാവുന്നതാണ്. ആഴം കുറഞ്ഞ ചതുപ്പു നിറഞ്ഞ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.[4]

വളർത്തു മത്സ്യം

തിരുത്തുക

ഒരു ജോഡി പേൾ ഗൌറാമികളെ വീടുകളിൽ വളർത്തുന്നതിന് ഏകദേശം 120 ലിറ്റർ (30 ഗാലൻ) വെള്ളം ഉൾക്കൊള്ളുന്ന ഗ്ളാസ് ടാങ്കാണ് അഭികാമ്യം. ചെറിയ ടാങ്കുകൾ ഇത്തരം മത്സ്യങ്ങൾക്ക അനുയോജ്യമല്ല. ബന്ധനത്തിലകപ്പെട്ട മത്സ്യങ്ങൾ സാധാരണയായി അസ്വസ്തതയും ആക്രമണസ്വഭാവവും കാണിക്കാറുണ്ട്.[5] ടാങ്കിലെ താപനില 22 മുതൽ 28°C (72–82F) വരെയായി നിയന്ത്രിച്ചു നിറുത്തേണ്ടതുണ്ട്.[6] ടാങ്കിന് വേണ്ട രീതിയിൽ പ്രകാശം, ഫിൽറ്റർ സംവിദാനം എന്നവ ഉണ്ടായിരിക്കേണ്ടതാണ്. ഈ ശുദ്ധജലമത്സങ്ങള വളരെക്കാലം ജീവിക്കുന്നവയാണ്. 

  1. Vidthayanon, C. 2012. Trichopodus leerii. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org>. Downloaded on 09 April 2014.
  2. Froese, Rainer, and Daniel Pauly, eds. (2014). "Trichopodus leeri" in ഫിഷ്ബേസ്. February 2014 version.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fishbase2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Froese, Rainer, and Daniel Pauly, eds. (2014). "Trichopodus leeri" in ഫിഷ്ബേസ്. February 2014 version.
  5. Axelrod, Herbert R. (1996). Exotic Tropical Fishes. T.F.H. Publications. ISBN 0-87666-543-1.
  6. Sanford, Gina (1999). Aquarium Owner's Guide. New York: DK Publishing. ISBN 0-7894-4614-6.
"https://ml.wikipedia.org/w/index.php?title=പേൾ_ഗൌറാമി&oldid=3779427" എന്ന താളിൽനിന്ന് ശേഖരിച്ചത്